• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി: ഭരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം വേണമെന്ന് ആവശ്യം

  • By desk

റിയാദ്: ഭരണ രംഗങ്ങളിലുള്‍പ്പെടെ ഉന്നത അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ അംഗം ഹയ അല്‍ മുനീയ ആവശ്യപ്പെട്ടു. സൗദി സ്ത്രീകള്‍ അവരുടെ നേതൃത്വശേഷി ഇതിനകം പ്രകടമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും അവര്‍ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ അധികാരം വേണം

കൂടുതല്‍ അധികാരം വേണം

ഭരണ തലത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നാണ് ഹയ അല്‍ മുനീയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് സൗദിയില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വനിതാ നേതാവ് പരസ്യമായ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. സ്ത്രീകള്‍ അവരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ ഇതിനകം വിജയകരമായി നിര്‍വഹിച്ചെങ്കിലും അതിനനുസരിച്ചുള്ള അവസരങ്ങള്‍ അവര്‍ക്ക് നല്‍കപ്പെടുന്നില്ലെന്നാണ് അവരുടെ പരാതി.

അഴിമതിയില്‍ മുന്നില്‍ സത്രീകളല്ല

അഴിമതിയില്‍ മുന്നില്‍ സത്രീകളല്ല

കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സ്ത്രീകളാരും ഇല്ലെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ജോലിയോടുള്ള കൂറിന്റെയും ആത്മാര്‍ത്ഥതയുടെയും കാര്യത്തില്‍ സ്ത്രീകള്‍ മറ്റാരെക്കാളും മുമ്പില്‍ തന്നെയാണ്. അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ത്രീകള്‍ ആരും ഉള്‍പ്പെട്ടിട്ടില്ല എന്നത് ഇതാണ് വ്യക്തമാക്കുന്നത്. തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി പൂര്‍ണ സമര്‍പ്പണത്തോടെ നിര്‍വഹിക്കുന്നതില്‍ വിദ്യാസമ്പന്നരും സമഗ്ര വ്യക്തിത്വത്തിന്റെ ഉടമകളുമായ സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ലിംഗമല്ല, കഴിവായിരിക്കണം മാനദണ്ഡം

ലിംഗമല്ല, കഴിവായിരിക്കണം മാനദണ്ഡം

സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ സുപ്രധാന സ്ഥാനങ്ങളിലടക്കം ആളുകളുടെ ലിംഗം നോക്കിയല്ല, മറിച്ച് അവരുടെ കഴിവ് നോക്കിയായിരിക്കണം നിയമനം നല്‍കേണ്ടതെന്ന് ശൂറാ കൗണ്‍സില്‍ അംഗം അഭിപ്രായപ്പെട്ടു. അഴിമതി പോലുള്ള പ്രശ്‌നങ്ങള്‍ വ്യാപകമാവുന്നതിന് കാരണം കഴിവ് നോക്കിയല്ല വ്യക്തികള്‍ നിയമിക്കപ്പെടുന്നത് എന്നതാണ്. കഴിവും ജോലിയോടുള്ള കൂറും പരിഗണിക്കപ്പെടുമ്പോള്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളെ ഇല്ലാതാക്കാന്‍ സാധിക്കൂ എന്നും അവര്‍ പറഞ്ഞു.

 അഴിമതിക്കെതിരായ പോരാട്ടത്തിന് സല്യൂട്ട്

അഴിമതിക്കെതിരായ പോരാട്ടത്തിന് സല്യൂട്ട്

അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ താന്‍ അഭിനന്ദിക്കുന്നതായി അവര്‍ പറഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കണം. അഴിമതിക്കാര്‍ എത്ര ഉന്നതരായാലും, ഏത് വലിയ സ്ഥാനങ്ങളിലിരിക്കുന്നവരാണെങ്കില്‍ അവര്‍ക്കെതിരേ നടപടി വരണം. എങ്കില്‍ മാത്രമേ ഭരണരംഗത്തെ നവീകരണം സാധ്യമാവുകയുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.

ശൂറാ കൗണ്‍സിലില്‍ 10 സ്ത്രീകള്‍

ശൂറാ കൗണ്‍സിലില്‍ 10 സ്ത്രീകള്‍

കഴിഞ്ഞ ഡിസംബറില്‍ ശൂറാ കൗണ്‍സില്‍ പുനസ്സംഘടിപ്പിച്ചപ്പോള്‍ 30 അംഗങ്ങളില്‍ 10 സ്ത്രീകള്‍ക്ക് തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനായത് അവരുടെ പ്രവര്‍ത്തന മികവിന് ഉദാഹരണമായി ഹയ ചൂണ്ടിക്കാട്ടി. നയപരവും നിയമപരവുമായ കാര്യങ്ങളില്‍ സല്‍മാന്‍ രാജാവിനെ സഹായിക്കുന്ന വേദിയായ ശൂറാ കൗണ്‍സിലിലെ സ്ഥാനം സുപ്രധാനമായാണ് പരിഗണിക്കപ്പെടുന്നത്. ശൂറാ കൗണ്‍സിലിലെ വനിതാ അംഗങ്ങളില്‍ മിക്കവരും ഡോക്ടറേറ്റ് ഡിഗ്രിയുള്ളവരും വിവിധ സര്‍വകലാശാലകളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവരുമാണ്.

English summary
Saudi women have shown leadership skills but Shoura Council member Haya Al-Munea has noticed their lack of number or absence in key decision-making platforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more