കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

239 മനുഷ്യ ജീവന്‍... 1750 കോടി രൂപയുടെ വിമാനം; എല്ലാം ഇനി ദുരൂഹതയുടെ പട്ടികയില്‍, എല്ലാം തീര്‍ന്നു

മാര്‍ച്ച് 8 ന് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മണിക്കൂറുകള്‍ക്കം അപ്രത്യക്ഷമാകുകയായിരുന്നു.

Google Oneindia Malayalam News

ക്വാലാലംപൂര്‍: ക്വാലാലംപൂരില്‍ നിന്ന് 2014 മാര്‍ച്ച് എട്ടിന് പറന്നുയര്‍ന്നതായിരുന്നു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 379 ബോയിങ് വിമാനം. എന്നാല്‍ ആ വിമാനത്തിന് എന്ത് പറ്റിയെന്ന് ആര്‍ക്കും അറിയില്ല. ലോകം മുഴുവന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിലിന് കൈകോര്‍ത്തെങ്കിലും ശാസ്ത്രലോകത്തെ നാണം കെടുത്തി ആ വിമാനം എവിടെയോ മറഞ്ഞു.

വിമാന ജീവനക്കാരടക്കം 239 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്ത ആ ദുരന്തം ഇനി ഉത്തരമില്ലാത്ത ഒന്നായി അവസാനിക്കും. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ ഒടുവില്‍ ലക്ഷ്യം കാണാതെ അവസാനിക്കുകയാണ്.

ഒരുപാട് നിഗൂഢതകള്‍ ബാക്കി നിര്‍ത്തിയാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നത്. ആ വിമാനത്തിന് എന്ത് സംഭവിച്ചതാകും?

അപ്രത്യക്ഷമായ വിമാനം

മാര്‍ച്ച് 8 ന് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മണിക്കൂറുകള്‍ക്കം അപ്രത്യക്ഷമാകുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എവിടെയെ വിമാനം കൂപ്പുകുത്തുകയായിരുന്നു എന്നാണ് ഇപ്പോഴത്തെ ഔദ്യോഗിക നിഗമനം.

ഒരു തെളിവും ഇല്ല

ഔദ്യോഗിക നിഗമനം ഇങ്ങനെ ആണെങ്കിലും അത് ശരിയാണോ എന്ന് ഉറപ്പിക്കാന്‍ ഒരു തെളിവും ലഭിച്ചിട്ടില്ല. വിമാനത്തിന്റേത് എന്ന് ഉറപ്പിച്ച ചില അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

ബ്ലാക്ക് ബോക്‌സ് പോലും

ഏത് അപകടത്തില്‍ പെട്ടാലും ബ്ലാക്ക് ബോക്‌സ് കണ്ടെടുക്കാനാകും എന്നായിരുന്നു ശാസ്ത്രലോകത്തിന്റെ വിശ്വാസം. എന്നാല്‍ എംഎച്ച് 370 ന്റെ ബ്ലാക്ക് ബോക്‌സും കണ്ടെടുക്കാനായിട്ടില്ല. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയാല്‍ അപകടകാരണവും കണ്ടെത്താനാവും.

വലിയ തിരച്ചില്‍

വിമാനം കണ്ടെത്താനുള്ള തിരച്ചിലിന് ലോക രാജ്യങ്ങള്‍ മുഴുവന്‍ സഹായം നല്‍കിയിരുന്നു. മലേഷ്യ, ഓസ്‌ട്രേലിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ഇതില്‍ പങ്കാളികളായി.

1750 കോടിയുടെ വിമാനം

ബോയിങ് 777 200ഇആര്‍ വിഭാഗത്തില്‍ പെടുന്നതായിരുന്നു എംഎച്ച് 370. ഈ വിമാനത്തിന് 1,750 കോടി രൂപയോളം വില വരും. എന്നാല്‍ വിമാനത്തിന്റെ വിലയല്ല വിഷയം.

തിരച്ചിലിനായി ചെലവഴിച്ചത്

വിമാനത്തിനായുള്ള തിരച്ചിലിന് വേണ്ടി ചെലവഴിച്ചത് 160 മില്യണ്‍ ഡോളറാണ്. ആയിരം കോടി രൂപയിലധികം. 46,000 ചതുരശ്ര മൈല്‍ പ്രദേശത്താണ് വിമാനത്തിന് വേണ്ടി ആഴക്കടല്‍ തിരച്ചില്‍ നടത്തിയത്.

വിമാനം തട്ടിയെടുത്തതോ?

മലേഷ്യന്‍ വിമാനം ഏതെങ്കിലും തീവ്രവാദ സംഘം തട്ടിയെടുത്താതായിരിക്കാം എന്നായിരുന്നു തുടക്കത്തില്‍ വന്ന ഒരു നിഗമനം. അവര്‍ സുരക്ഷിതമായ എവിടെയെങ്കിലും വിമാനം ഇറക്കിയിരിക്കാമെന്നും ചിലര്‍ കരുതിയിരുന്നു. അല്ലാത്ത പക്ഷം വിമാനത്തിന്റെ അവശിഷ്ടം എങ്കിലും കണ്ടെടുക്കാന്‍ കഴിയേണ്ടതായിരുന്നില്ലേ...

ചൈന തന്നെ ഒപ്പിച്ച സംഗതി

വിമാനത്തില്‍ ഉഗ്വിര്‍ തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്നും അവരെ ഇല്ലാതാക്കാന്‍ ചൈന തന്നെ വിമാനം തകര്‍ത്തുകളഞ്ഞതാണെന്നും ചില ചൈന വിരുദ്ധര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ 150 പേര്‍ ചൈനക്കാര്‍ ആയിരുന്നു.

പൈലറ്റിന്റെ ആത്മഹത്യ?

പൈലറ്റ് വിമാനം കടലില്‍ മുക്കി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തില്‍ വരെ എത്തി ചിലര്‍. ആത്മഹത്യാ പ്രവണതയുള്ള പൈലറ്റുമാര്‍ ഇങ്ങനെ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പോലും പലരും ചരിത്രത്തിലെ മറ്റ് പല സംഭവങ്ങളേയും മുന്‍ നിര്‍ത്തി വിശദീകരിച്ചു.

അന്യഗ്രഹ ജീവികള്‍ തട്ടിയെടുത്തതോ

അന്യഗ്രഹ ജീവികള്‍ വിമാനം തട്ടിയെടുത്തിട്ടുണ്ടാകും എന്നായിരുന്നു മറ്റ് ചിലര്‍ വിശ്വസിച്ചത്. കാരണം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അന്ന് കണ്ടെത്തിയിരുന്നില്ല എന്നത് തന്നെ. എന്നാല്‍ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുത്തതോടെ ഈ വാദം വൃഥാവിലായി.

English summary
After nearly three years, the hunt for Malaysia Airlines Flight 370 ended in futility and frustration Tuesday, as crews completed their deep-sea search of a desolate stretch of the Indian Ocean without finding a trace of the plane.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X