കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത പോരാട്ടത്തിനൊടുവില്‍ ഗ്രീസില്‍ വീണ്ടും ഇടതുപക്ഷം സ്ഥാനം ഉറപ്പിച്ചു

  • By Sruthi K M
Google Oneindia Malayalam News

ഏഥന്‍സ്: കടുത്ത പോരാട്ടത്തിനൊടുവില്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വമ്പന്‍ ജയം. ഇടതുപക്ഷ പാര്‍ട്ടിയായ സിറിസ ഏറ്റവും വലിയ ഒറ്റകക്ഷിയായി സ്ഥാനമേറ്റു. ഇനി ഗ്രീസിനെ ഇടതുപക്ഷം കൈ പിടിച്ചുയര്‍ത്തും. രാജിവെച്ച മുന്‍ പ്രധാനമന്ത്രിയും ഇടതുപക്ഷ നേതാവുമായ അലക്‌സിസ് സിപ്രാസ് 35 ശതമാനം ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് പ്രതിപക്ഷത്തെ മുട്ടുകുത്തിച്ചത്.

300 അംഗ പാര്‍ലമെന്റില്‍ 145 സീറ്റുകള്‍ നേടിയാണ് സിറിസ വിജയിച്ചത്. പ്രതിപക്ഷ നേതാവായ വാന്‍ജലിസ് മെയ്മാറകിസ് നയിക്കുന്ന പാര്‍ട്ടിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിയെയാണ് സിറിസ പരാജയപ്പെടുത്തിയത്. ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് 75 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ആറ് വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ് ഗ്രീസില്‍ നടന്നത്.

greece

സാമ്പത്തിക പ്രതിസന്ധിയും അഭയാര്‍ത്ഥികളുടെ പ്രവാഹവും മൂലം കടുത്ത വെല്ലുവിളി നേരിടുന്നതിനിടയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗ്രീസിന്റെ വിധി എന്താകുമെന്നായിരുന്നു ജനങ്ങള്‍ ഉറ്റുനോക്കിയത്. ഈ വര്‍ഷം തന്നെ ഇത് മൂന്നാമത്തെ തവണയാണ് ഗ്രീസ് ജനത പോളിംഗ് ബൂത്ത് കയറി ഇറങ്ങിയത്. ഇത്തവണത്തെ പ്രതീക്ഷ വെറുതെയായില്ലെന്നാണ് വിലയിരുത്തല്‍.

ഗ്രീസില്‍ നടന്ന സാമ്പത്തിക ഹിതപരിശോധനയിലും സിറിസ പാര്‍ട്ടി വന്‍വിജയം നേടിയിരുന്നു. കഠിനാധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും വിജയമാണിതെന്ന് ഇടതു പാര്‍ട്ടി നേതാവ് അലക്‌സിസ് സിപ്രാസ് പറഞ്ഞു.

English summary
Greece’s leftwing leader Alexis Tsipras has emerged triumphant from a snap general election after securing a dramatic victory over his conservative rival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X