കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസിലെ വിധിയെഴുത്തിന് കാതോര്‍ത്ത് ലോകം

  • By Sruthi K M
Google Oneindia Malayalam News

ഏഥന്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഗ്രീസിനെ ആര് കൈ പിടിച്ച് ഉയര്‍ത്തും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കടുത്ത പോരാട്ടത്തിനായി പാര്‍ട്ടികള്‍ അങ്കത്തട്ടില്‍ ഇറങ്ങിക്കഴിഞ്ഞു. ആറ് വര്‍ഷത്തിനിടിയിലെ അഞ്ചാമത്തെ തിരഞ്ഞെടുപ്പാണ് ഗ്രീസില്‍ ആരംഭിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയും അഭയാര്‍ത്ഥികളുടെ പ്രവാഹവും മൂലം കടുത്ത വെല്ലുവിളി നേരിടുന്നതിനിടയിലാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി അലക്‌സിസി സിപ്രാസ് രാജിവച്ചതിനെ തുടര്‍ന്നാണ് ഗ്രീസില്‍ വീണ്ടും അങ്കത്തട്ടിന് കളമൊരുങ്ങിയത്. ഒന്‍പത് മാസത്തിനുശേഷമാണ് വീണ്ടും ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.

greece

സിറിസയും ന്യൂ ഡെമോക്രസിയും തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണ്. ഈ വര്‍ഷത്തില്‍ ഇത് മൂന്നാമത്തെ തവണയാണ് ഗ്രീസ് ജനത പോളിംഗ് ബൂത്തില്‍ കയറി ഇറങ്ങുന്നത്. ഇത്തവണ ഗ്രീസിന്റെ വിധി എന്താകുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

പ്രതിപക്ഷ നേതാവായ വാന്‍ജലിസ് മെയ്മാറകിസ് നയിക്കുന്ന പാര്‍ട്ടിയാണ് ന്യൂ ഡെമോക്രസി. 300 അംഗ പാര്‍ലമെന്റില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ 151 സീറ്റ് ലഭിച്ചേ മതിയാകൂ. ഇത്തവണത്തെ വിധി നിര്‍ണായകമായിരിക്കും.

English summary
The snap election, Greece's fifth in six years, was called after Syriza lost its parliamentary majority in August.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X