അംബാസഡറുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു, പിന്നില്‍ ഭാര്യയും പോലിസുകാരനായ കാമുകനും
ബ്രസീലിലെ ഗ്രീക്ക് അംബാസഡര്‍ കിര്യാക്കോസ് അമിരിദിസിനെ കൊന്നത് ബ്രസീലുകാരിയായ ഭാര്യയും കാമുകനായ പോലിസുകാരനുമാണെന്ന് തെളിഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തു
ബ്രസീലിയ: ബ്രസീലിലെ ഗ്രീക്ക് അംബാസഡര്‍ കിര്യാക്കോസ് അമിരിദിസിന്റെ കൊലപാതകത്തെ കുറിച്ച് പോലിസിന് വ്യക്തമായ തെളിവ് ലഭിച്ചു. അദ്ദേഹത്തിന്റെ ബ്രസീലുകാരിയായ ഭാര്യയും കാമുകനായ പോലിസുകാരനുമാണ് കൃത്യം ചെയ്തതൈന്ന നിഗമനത്തിലാണ് പോലിസ്. അറസ്റ്റിലായ കാമുകന് സെര്‍ജിയോ ഗോമസ് മൊരീറ കുറ്റമേറ്റെന്ന് പോലിസ് അറിയിച്ചു.
59 കാരനായ അമിരിദിസിന്റെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് റിയോയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. തിങ്കളാഴ്ചയാണ് കൊല നടന്നതെന്ന് സംശയിക്കുന്നു. അമിരിദിസിനെ കാണാനില്ലെന്ന് ഭാര്യ ഫ്രാന്‍കോയിസ് സൂസ ഒലിവേറ ബുധനാഴ്ച പോലിസില്‍ പരാതി നല്‍കിയിരുന്നു.

40 കാരിയായ ഒലിവേറയും 29കാരനായ മോരീറയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രതി ഇക്കാര്യം പോലിസിനോട് സമ്മതിച്ചു. ഇരുവരും പോലിസ് കസ്റ്റഡിയിലാണ്. മൊരീറയുടെ ബന്ധു എഡ്വേര്‍ഡോ തെദേഷിയും അറസ്റ്റിലായിട്ടുണ്ട്. ഒലിവേറക്ക് കൃത്യത്തില്‍ നേരിട്ട് ബന്ധമില്ല. എന്നാല്‍ ഭര്‍ത്താവ് കൊല്ലപ്പെടുന്നത് സംബന്ധിച്ച് ഇവര്‍ക്കറിയാമായിരുന്നു.

ഈ വര്‍ഷമാണ് ബ്രസീലിലെ ഗ്രീക്ക് അംബാസഡറായി അമിരിദിസ് ചുമതലയേറ്റത്. അവധികാലം ആഘോഷിക്കാന്‍ ഭാര്യയോടൊപ്പം ഡിസംബര്‍ 21നാണ് അദ്ദേഹം റിയോഡി ജനീറോയിലെത്തിയത്. ജനുവരി ഒമ്പതിന് ബ്രസീലിയയിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് കൊലപാതകം.

റിയോയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നു കാറില്‍ പുറത്തുപോയ ശേഷം അമിരിദിസ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ആദ്യം പോലിസിനോട് പറഞ്ഞത്. എന്നാല്‍ ഇവരുടെ മൊഴിയിലുണ്ടായ വൈരുധ്യമാണ് പോലിസിന് സംശയത്തിനിടയാക്കിയത്. പിന്നീട് വിശദമായ ചോദ്യം ചെയ്തപ്പോള്‍ കള്ളക്കളി പുറത്തുവന്നു. അമിരിദിസും ഭാര്യയും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ സോഫയില്‍ രക്തം കണ്ടെത്തിയത് പോലിസിന് അന്വേഷണം എളുപ്പമാക്കി.

അപ്പാര്‍ട്ടമെന്റില്‍ വച്ച് കൊന്ന ശേഷം അമിരിദിസിനെ കാറോടെ കത്തിക്കുകയായിരുന്നു. ഇതിന് ഒലിവേറയുടെ ബന്ധുവിന്റെ സഹായവുമുണ്ടായിരുന്നു. ഇയാള്‍ക്ക് 25000 ഡോളറാണ് ഒലിവേറ വാഗ്ദാനം ചെയ്തത്. മൊരീറയും അമിരിദിസും തമ്മില്‍ അടിപിടിയുണ്ടായെന്നും പിന്നീട് അമിരിദിസിനെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും മൊരീറ മൊഴി നല്കി. എന്നാല്‍ വെടിയൊച്ച തങ്ങള്‍ കേട്ടിട്ടില്ലെന്നാണ് അയല്‍വാസികളുടെ മൊഴി.

2001 മുതല്‍ 2004 വരെ റിയോയില്‍ ഗ്രീക്ക് കോണ്‍സല്‍ ജനറലായി സേവനമനുഷ്ടിച്ചിട്ടുണ്ട് അമിരിദിസ്. അക്കാലത്താണ് ഒലിവേറയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. പത്ത് വയസുള്ള ഒരു മകളുണ്ട് ഇരുവര്‍ക്കും. വര്‍ഷങ്ങളോളം കൂടെ താമസിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ എന്തിനാണ് ഭാര്യ ശ്രമിച്ചതെന്നാണ് പോലിസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഗ്രീക്ക് പോലിസും ബ്രസീലില്‍ എത്തിയിട്ടുണ്ട്. അര്‍ജന്റീനയിലെ ഗ്രീക്ക് അംബാസഡറും അന്വേഷണത്തിന് ബ്രസീലിയയിലെത്തി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications