67ാം വയസ്സില്‍ അമ്മയോ ? ലോകത്തെ അമ്പരപ്പിച്ച് ഈ മുത്തശ്ശി !
ഗ്രീസില്‍ നിന്നുള്ള 67 കാരിയായ മുത്തശ്ശി സ്വന്തം മകളുടെ കുഞ്ഞിനു ജന്‍മം നല്‍കി ചരിത്രം കുറിച്ചു.
പാരിസ്: മാതൃസ്‌നേഹത്തേക്കാള്‍ വലുതായി ലോകത്ത് മറ്റൊന്നുമില്ലെന്ന് ഒരു അമ്മ വീണ്ടും തെളിയിച്ചു. ഗ്രീസിലെ 67കാരിയാണ് മക്കളില്ലാത്ത സ്വന്തം മകള്‍ക്കു വേണ്ടി വാടകമാതാവായത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വാടകമാതാവെന്ന ലോകറെക്കോഡും ഇവര്‍ സ്വന്തം പേരിലാക്കി.

നിരവധി തവണ ഗര്‍ഭം അലസിപ്പോയതോടെ നിരാശയിലേക്കു വീണ 43കാരിയായ മകളുടെ കണ്ണീരൊപ്പാനാണ് അനസ്താസ്യ ഒന്‍റൗവെന്ന സ്ത്രീ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനു ജന്‍മം നല്‍കിയത്. സിസേറിയനിലൂടെയാണ് ഒന്‍റൗ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചത്.
അമ്മയേക്കാളുപരി ഒരു മുത്തശ്ശിയെപ്പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ഒന്‍റൗ പ്രതികരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഇത് എളുപ്പമുള്ള തീരുമാനമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2006ല്‍ 66ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കിയ സ്‌പെയിന്‍കാരിയായ മരിയ ഡെല്‍ കാര്‍മെന്‍ ലാറയുടെ പേരിലുള്ള ലോകറെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
2009 ജൂലൈയില്‍ ഇന്ത്യക്കാരിയായ ഓംകാരം പന്‍വാര്‍ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്‍മം നല്‍കിയിരുന്നു. തനിക്ക് 70 വയസ്സുണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ ഇതു റെക്കോഡായി പരിഗണിച്ചിരുന്നില്ല.












Click it and Unblock the Notifications