• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫ്രാന്‍സില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികന് നേരെ വെടിവയ്പ്പ്; ഗുരുതരമായ പരിക്ക്, പ്രതി കസ്റ്റഡിയിൽ

പാരിസ്: ഫ്രാന്‍സിലെ പള്ളിക്ക് മുന്നില്‍വച്ച് ഒരു വൈദികനെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഫ്രാന്‍സിലെ ലിയോണ്‍ നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികന് നേരെയാണ് ആക്രമണം. ശനിയാഴ്ച ഉച്ചയോടെ പള്ളി അടയ്ക്കുന്നതനിടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വൈദികന്‍ നിക്കോളാണ് കക്കവേലകി (52) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെടിവച്ച ആക്രമി ഓടിരക്ഷപ്പെട്ടെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നാണ് ലിയോണ്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിന്നീട് അറിയിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർച്ച് ചെയ്യുന്നത്. ഇയാളുടെ കയ്യില്‍ നിന്ന് ആയുധങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. പോയിന്റ്-ബ്ലാങ്ക് റേഞ്ചില്‍ പുരോഹിതന്റെ നെഞ്ചില്‍ രണ്ടുതവണയാണ് വെടികൊണ്ടത്. ആക്രമണത്തിന് പിന്നിലെ കാരണം എ്‌ന്തെന്ന് വ്യക്തമല്ല.

അമേരിക്കയുടെ തീക്കളി; ഇറാന്റെ എണ്ണ പിടിച്ചെടുത്ത് ലേലം ചെയ്തു, മിസൈലുകളും വില്‍ക്കും

അതേസമയം, പള്ളിക്ക് ചുറ്റുമുള്ള വാസ സ്ഥലങ്ങള്‍ വളഞ്ഞ പൊലീസ് സോഷ്യല്‍ നെറ്റവര്‍ക്കുകളിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് ഭീകരാക്രമണമാണോ എന്നുള്ള കാര്യം ഫ്രഞ്ച് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ഫ്രഞ്ച് നഗരമായ നൈസിലെ ഒരു പള്ളിയില്‍ ഒരു ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒരു സ്ത്രീയുടെ തല അറുത്ത് മാറ്റുകയും ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

യുഎസ് തിരഞ്ഞെടുപ്പ്: അഭിപ്രായ സര്‍വ്വേകളില്‍ ജോ ബൈഡന് മുന്‍തൂക്കം, അട്ടിമറി ആവര്‍ത്തിക്കാന്‍ ട്രംപ്

സംഭവത്തിന് നേതൃത്വം നല്‍കിയ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. 'ഇസ്ലാമോ ഫാസിസ്റ്റ് ആക്രമണം' ആണ് നടന്നതെന്നും ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചതായും നഗരത്തിലെ മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി അറിയിച്ചിരുന്നു. മുഹമ്മദ് നബിയെ പരിഹസിക്കുന്ന കാരിക്കേച്ചറുകള്‍ അടുത്തിടെ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഫ്രാന്‍സില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച നടന്ന വെടിവയ്പ്പ് ഫ്രഞ്ച് ഭീകരവിരുദ്ധ വിഭാഗം പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫ്രാന്‍സിലെ പള്ളിയില്‍ 3 പേരെ കുത്തിക്കൊലപ്പെടുത്തി; ഒരു സ്ത്രീയുടെ തലയറുത്ത് മാറ്റി

അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌; ബൈഡന്‍ അധികാരത്തിലെത്തുമെന്ന്‌ പ്രവചിച്ച്‌ റഷ്യന്‍ കരടി

വോട്ടെടുപ്പ് പടിവാതില്‍ക്കല്‍, പിറ്റ്‌സ്ബര്‍ഗില്‍ ബാലറ്റ് കാണാനില്ല, ട്രംപിന്റെ കോട്ടയില്‍ ആശങ്ക

English summary
Greek Orthodox priest shot Outside a Church in France, Serious injury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X