കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി അറിഞ്ഞോ... ഗ്രീസ് പ്രധാനമന്ത്രി രാജിവച്ചു

Google Oneindia Malayalam News

ഏഥന്‍സ്: ഗ്രീസിന്റെ ഇടതു പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സര്‍ക്കാരിലെ ഏതെങ്കിലും അംഗം അഴിമതി ആരോപണം നേരിട്ടില്ല. എങ്കിലും അലക്‌സിസ് സിപ്രസ് രാജിവച്ചു. നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിലോ...

ഭരണകക്ഷിയായ സിരിസ പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സിപ്രസ് രാജിവച്ചിരിയ്ക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ രക്ഷാപാക്കേജ് സ്വീകരിച്ചതിലുള്ള എതിരഭിപ്രായങ്ങളാണ് ഇപ്പോള്‍ സിപ്രസിന്റെ രാജിയ്ക്ക് വഴിവച്ചത്.

ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെ ഞെട്ടിച്ചുകൊണ്ടാണ് സിപ്രസ് തന്റെ രാജിക്കാര്യം അറിയിച്ചത്.

നട്ടെല്ലുള്ള പ്രധാനമന്ത്രി

നട്ടെല്ലുള്ള പ്രധാനമന്ത്രി

ഗ്രീസിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളായിരുന്നു യൂറോപ്യന്‍ യൂണിയന്‍ മൂന്നോട്ട് വച്ചിരുന്നത്. ജനസേവന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ടില്ലെന്ന് പറഞ്ഞ് യൂറോപ്യന്‍ യൂണിയനെ സിപ്രസ് ഞെട്ടിച്ചു.

ജനം തീരുമാനിയ്ക്കട്ടെ

ജനം തീരുമാനിയ്ക്കട്ടെ

സാമ്പത്തിക ഉത്തേജക പാക്കേജ് വേണമോ വേണ്ടയോ എന്ന കാര്യം ഹിതപരിശോധന നടത്തി തീരുമാനിയ്ക്കാനുള്ള ധൈര്യവും സിപ്രസ് കാണിച്ചു.

കീഴടങ്ങല്‍

കീഴടങ്ങല്‍

എന്നാല്‍ നിലവിലെ രീതിയില്‍ തുടര്‍ന്ന് പോകുന്നത് അസാധ്യമെന്ന് കണ്ടതോടെ യൂറോപ്യന്‍ യൂണിയന്റെ പാക്കേജ് സ്വീകരിയ്ക്കാന്‍ ഗ്രീസ് നിര്‍ബന്ധിതരാവുകയായിരുന്നു. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത് സിപ്രസിന്റെ സിരിസ പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ ആയിരുന്നു.

പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത

പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത

ഉത്തേജക പാക്കേജ് സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ മാനിച്ചാണ് ഇപ്പോള്‍ അലക്‌സിസ് സിപ്രസ് രാജിവച്ചിരിയ്ക്കുന്നതെന്നാണ് സൂചന.

വീണ്ടും തിരഞ്ഞെടുപ്പ്

വീണ്ടും തിരഞ്ഞെടുപ്പ്

എന്തായാലും വെറുതേയിരിയ്ക്കാന്‍ സിപ്രസ് തയ്യാറല്ല. ഉടന്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പുണ്ടാവും. രാജ്യത്തിന്റെ ഭാവി ജനങ്ങള്‍ തന്നെ തീരുമാനിയ്ക്കട്ടെ എന്നാണ് സിപ്രസ് പറയുന്നത്.

English summary
Prime Minister Alexis Tsipras resigned on Thursday, hoping to strengthen his hold on power in snap elections after seven months in office in which he fought Greece's creditors for a better bailout deal but had to cave in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X