'സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടത്തുവർക്ക് അഭിവാദ്യങ്ങൾ';വിതമർക്ക് ഹമാസിന്റെ ആശംസ
സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ വീഴ്ത്തിയ വിമത സേനയെ അഭിനന്ദിച്ച് ഹമാസ്. സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടത്തുവർക്ക് അഭിവാദ്യങ്ങൾ എന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഇതാദ്യമായാണ് സിറിയയിലെ വിമത നീക്കത്തോട് ഹമാസ് പ്രതികരിക്കുന്നത്.
'ഞങ്ങൾ സിറിയയിലെ ജനങ്ങൾക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. സിറിയയിലെ ജനങ്ങളുടെ ആഗ്രഹത്തേയും സ്വാതന്ത്ര്യത്തേയും രാഷ്ട്രീയ തിരഞ്ഞെടുപ്പുകളേയും ഞങ്ങൾ മാനിക്കുന്നു. സിറിയ തുടർന്നും പലസ്തീനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു', ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

അസദ് ഭരണകുടവുമായി ഹമാസ് അകൽച്ചയിലായിരുന്നു. 2011 ലെ ആഭ്യന്തര യുദ്ധത്തോട് കൂടിയാണ് ഹമാസ്-അൽ അസദ് ബന്ധം തകരുന്നത്. യുദ്ധത്തിൽ അസദ് ഭരണത്തെ പിന്തുണയ്ക്കാൻ ഹമാസ് തയ്യാറായിരുന്നില്ല. ഇതോടെ ഹമാസ് നേതാക്കൾക്ക് 2012 ൽ സിറിയ വിടേണ്ടി വന്നു. ഇതിന് പിന്നാലെ ഹമാസ് ആഭ്യന്തര യുദ്ധത്തെ പരസ്യമായി പിന്തുണച്ചു. ഇതോടെ ഇരു വിഭാഗവും തമ്മിൽ ശത്രുത വർധിച്ചു. എന്നാൽ 2022 ൽ സർക്കാരുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ ഹമാസ് നടത്തി. ഇതിന്റെ ഭാഗമായി ഒരു പ്രതിനിധി സംഘത്തെ അയയ്ക്കുകയും ചെയ്തു. അനുകൂല നിലപാടായിരുന്നു അന്ന് ഭരണകുടം സ്വീകരിച്ചത്. ഇതിന് പിന്നാലെ ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ഇറാനൊപ്പം സിറിയയും ഹിസ്ബുള്ളയ്ക്കും ഹമാസിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം അസദ് ഭരണകുടത്തിന്റെ വീഴ്ചയിൽ ഹമാസിൽ നിന്നും വിപരീതമായ നിലപാടാണ് ഹിസ്ബുള്ള സ്വീകരിച്ചത്. സിറിയയിൽ കലാപം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയപ്പോൾ ഹിസ്ബുള്ള അസദ് ഭരണകുടത്തെ പിന്തുണച്ചിരുന്നു. നേരത്തേ ഹിസ്ബുള്ളയ്ക്ക് സൈനികശേഷി ശക്തിപ്പെടുത്താൻ അസദ് ഭരണകുടം വലിയ പിന്തുണയാണ് നൽകിയിരുന്നത്. ഹിസ്ബുള്ളയ്ക്ക് ആയുധങ്ങളും സൈനിക സാമഗ്രികളും ഇറാൻ വഴി അസദ് ഭരണകുടം എത്തിച്ചിരുന്നു.
അതേസമയം 54 വരഷം നീണ്ട അസദ് കുടുംബത്തിന്റെ ഭരണത്തിനാണ് ഹയത് തഹിർ അൽ-ഷം എന്ന വിമതസേന കഴിഞ്ഞ ദിവസം അന്ത്യം കുറിച്ചത്. 11 ദിവസം കൊണ്ടാണ് അൽ അസദിൽ നിന്നും വിമത സേന രാജ്യം പിടിച്ചെടുത്തത്. അസദ് ഭരണകുടത്തെ പിന്തുണച്ചിരുന്ന ഇറാനും ഹിസ്ബുള്ളയും റഷ്യയും അടക്കമുള്ളവർ തങ്ങളുടേതായ പ്രശ്നങ്ങളിൽ സജീവമായത് മുതലെടുത്താണ് വിമത സേന ഭരണം അട്ടിമറിച്ചത്. അതേസമയം വിമതർക്ക് അധികാരം കൈമാറാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications