കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ സ്വാതന്ത്ര്യം മാറ്റം വരുത്താനാവാത്തത്, ദിഷ രവിയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഗ്രെറ്റ!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് കേസില്‍ ദിഷാ രവിയെ അറസ്റ്റ് ചെയ്തതില്‍ ആദ്യമായി പ്രതികരിച്ച് ഗ്രെറ്റ ത്യൂന്‍ബര്‍ഗ്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ദിഷാ രവി ഗ്രെറ്റയുടെ പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ മുന്‍നിര പോരാളിയാണ്. എന്നാല്‍ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തിയാണ് ദിഷയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ ദിഷയ്‌ക്കൊപ്പമാണ് എന്ന് പറഞ്ഞ് സ്റ്റാന്‍ഡ് വിത്ത് ദിഷ രവി എന്ന ഹാഷ്ടാഗും ഗ്രെറ്റ പങ്കുവെച്ചിട്ടുണ്ട്.

1

അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും മാറ്റം വരുത്താനാവാത്ത കാര്യമാണ്. ഏതൊരു ജനാധിപത്യത്തിന്റെയും മൗലികമായ ഭാഗമാണ് അതെന്നും അവര്‍ പറഞ്ഞു. അതേസമയം ഗ്രെറ്റ നേരത്തെ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ കിറ്റാണ് ദിശയുടെ അറസ്റ്റിലേക്ക് നയിച്ചത്. ദിശയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചറിന്റെ ഇന്ത്യന്‍ ചാപ്റ്ററിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് താന്‍ ദിഷയ്‌ക്കൊപ്പമാണെന്ന് ഗ്രെറ്റ വ്യക്തമാക്കിയത്.

ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ 2018ലാണ് ഗ്രെറ്റ ലോഞ്ച് ചെയ്തത്. പരിസ്ഥിതിക്കായി സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് ഗ്രെറ്റ പറയുന്നു. ഇന്ത്യയിലെ കാലാവസ്ഥാ പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ നിരന്തരം സംസാരിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ തുല്യതയ്ക്ക് വേണ്ടി കൂടിയാണ് അവര്‍ പോരാടുന്നത്. അന്താരാഷ്ട്ര തലത്തില്‍ ദിശയുടെ അറസ്റ്റ് കൂടുതല്‍ ചര്‍ച്ചയാക്കാനാണ് ഗ്രെറ്റയും സംഘടനയും തീരുമാനിച്ചിരിക്കുന്നത്. ദിഷയ്‌ക്കൊപ്പമാണെന്ന് ഇവര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും മലിനമായ വായുവാണ് ശ്വസിക്കുന്നതെന്ന് ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ പറയുന്നത്. കീടനാശിനി അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്. ജലദൗര്‍ലഭ്യത്തിന്റെ പ്രതിസന്ധിയും അവര്‍ നേരിടുന്നുണ്ടെന്നും ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ പറയുന്നു. നേരത്തെ ബെംഗളൂരുവിലെ വീട്ടില്‍ നിന്നാണ് ദിശയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍ കിറ്റിലൂടെ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ശന്തനു മുലുക്, നികിത ജേക്കബ് എന്നിവര്‍ക്കെതിരെയും കേസുണ്ട്. കര്‍ഷക സമരത്തിന്റെ പേരില്‍ ഇവര്‍ മറ്റ് പല ഗൂഢലക്ഷ്യങ്ങളും മനസ്സില്‍ കണ്ടെന്ന് പോലീസ് ആരോപിക്കുന്നു. ടൂള്‍കിറ്റാണ് ഇവര്‍ നിര്‍മിച്ചതെന്നും പോലീസ് പറഞ്ഞു.

English summary
greta thunberg reacts to disha ravi's arrest says peaceful protest non negotiable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X