മൂട്ട നിറഞ്ഞ മുറിയില്‍ ഇരുത്തി; വെള്ളം പോലും തന്നില്ല, വലിച്ചിഴച്ചു, 22കാരി തന്‍ബര്‍ഗ് നേരിട്ടത്
ഗാസയിലേക്ക് സഹായ വസ്തുക്കളുമായി എത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് ഇസ്രായേല്‍ കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത പീഡനം. മൂന്ന് ദിവസം വെള്ളവും ഭക്ഷണവും നല്‍കാതെയാണ് തന്‍ബര്‍ഗിനെയും മറ്റു 136 ആക്ടിവിസ്റ്റുകളെയും ഇസ്രായേല്‍ തടവിലിട്ടത്. നാടുകടത്തപ്പെട്ട ഇവര്‍ തുര്‍ക്കിയില്‍ എത്തി.
സ്വീഡിഷ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തന്‍ബര്‍ഗുമായി സംസാരിച്ചപ്പോഴാണ് ഇസ്രായേല്‍ കസ്റ്റഡിയില്‍ നേരിട്ട കാര്യങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്. തന്‍ബര്‍ഗിന് ഒപ്പമുണ്ടായിരുന്നവരും അല്‍ ജസീറ, അനദോലു ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് നേരിട്ട ക്രൂരതകള്‍ വിശദീകരിച്ചു. 22കാരിയായ തന്‍ബര്‍ഗിന് ഏല്‍ക്കേണ്ടി വന്ന പീഡനമാണ് മിക്കവരും പറഞ്ഞത്.

നിറയെ മൂട്ടകള്‍ ഉള്ള ഇടുങ്ങിയ സെല്ലിലാണ് താമസിപ്പിച്ചത്. കടുത്ത ചൂടുള്ള ദിവസമായിട്ടും വെള്ളം പോലും നല്‍കിയില്ല. വളരെ ക്ഷീണിച്ച വേളയില്‍ അല്‍പ്പം വെള്ളം നല്‍കി. ഏറെ നേരം അനങ്ങാന്‍ സമ്മതിച്ചില്ല. ഇസ്രായേലിന്റെ പതാക പുതപ്പിച്ച് നിര്‍ബന്ധിച്ച് ഫോട്ടോ എടുപ്പിച്ചു. പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചു. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ആശങ്കയും തന്‍ബര്‍ഗ് അധികൃതരെ അറിയിച്ചു.
തന്‍ബെര്‍ഗിനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു ഫ്‌ളോട്ടിലയിലെ അംഗങ്ങളും കടുത്ത പീഡനമാണ് നേരിട്ടത്. 22 വയസുള്ള പെണ്‍കുട്ടിയാണ് അവര്‍. മര്യാദയില്ലാതെയാണ് ഇസ്രായേലി സൈനികര്‍ തന്‍ബര്‍ഗിനോട് പെരുമാറിയത്. മുടി പിടിച്ച് വലിച്ചിഴച്ചു. ശക്തമായി അടിക്കുകയും ചെയ്തു. തന്‍ബര്‍ഗിനെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് തോന്നുന്നതെല്ലാം ചെയ്തു. കൂടെയുള്ളവര്‍ക്ക് അതൊരു താക്കീതായിരുന്നു എന്ന് ആക്ടിവിസ്റ്റുകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രായേലി പതാക തന്‍ബര്‍ഗിനെ സൈനികര്‍ പുതപ്പിച്ചു. ട്രോഫി കിട്ടിയ പോലെ നടക്കാന്‍ നിര്‍ബന്ധിച്ചു എന്ന് ഇറ്റാലിയന്‍ ജേണലിസ്റ്റ് ലോറന്‍സ് അഗോസ്റ്റിനോ പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ് ചെയ്തത്. ഇസ്രായേല്‍ സൈനികര്‍ക്കെതിരെ വിചാരണ നടക്കേണ്ടതുണ്ടെന്ന് അദാല എന്‍ജിഒയിലെ അഭിഭാഷകര്‍ പറഞ്ഞു.
വളരെ ക്ഷീണിച്ച വേളയില്‍ അല്‍പ്പം വെള്ളം കൈയ്യില്‍ കൊടുത്ത ശേഷം ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി. മോശമായ ഭാഷയില്‍ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 137 പേരെയാണ് കപ്പല്‍ വ്യൂഹത്തില്‍ അതിക്രമിച്ച് കയറി ഇസ്രായേല്‍ സൈനികര്‍ തടവിലാക്കിയത്. അവര്‍ മൃഗങ്ങളോട് എന്ന പോലെയാണ് പെരുമാറിയത് എന്ന് മലേഷ്യന്‍ പൗരന്‍ ഹസ്‌വാനി ഹെല്‍മി പറഞ്ഞു.
ഇസ്രായേല്‍ ദേശ സുരക്ഷാ മന്ത്രി എത്തിയ വേളയില്‍ തന്‍ബര്‍ഗിനെ ഒരു മുറിയിലേക്ക് മാറ്റി. നായകളോട് എന്ന പോലെ പെരുമാറി. മൂന്ന് ദിവസം പട്ടിണിക്കിട്ടു- ലോറന്‍സോ അഗോസ്റ്റിനോ പറഞ്ഞു. അതേസമയം, കസ്റ്റഡിയില്‍ എടുത്തവരെ പീഡിപ്പിച്ചുവെന്ന വാദം തെറ്റാണ് എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.












Click it and Unblock the Notifications