'തിളങ്ങുന്നതും മികച്ചതുമായ ഭാവിയിലേക്ക് ഉറ്റ് നോക്കുന്ന സന്തോഷവാനായ വയസ്സൻ', ട്രംപിനെ ട്രോളി ഗ്രേറ്റ
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് വിട്ടതിന് പിന്നാലെ പ്രതികരണവുമായി പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബെര്‍ഗ്. ജോ ബൈഡന് അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് തൊട്ട് മുന്‍പാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയത്. വൈറ്റ് ഹൗസില്‍ നിന്നിറങ്ങി വിമാനത്തില്‍ കയറുന്നതിന് തൊട്ട് മുന്‍പായി തന്റെ അനുയായികളെ അഭിവാദ്യം ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം പങ്കുവെച്ചാണ് ഗ്രേറ്റ തുന്‍ബെര്‍ഗ് പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത്.
തിളങ്ങുന്നതും മികച്ചതുമായ ഭാവിയിലേക്ക് ഉറ്റ് നോക്കുന്ന സന്തോഷവാനായ ഒരു വയസ്സനെ പോലുണ്ട്. കാണുമ്പോള്‍ സന്തോഷം തോന്നുന്നു എന്നാണ് ഗ്രേറ്റ തുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ മുതല്ക്കേ തന്നെ ഡൊണാള്‍ഡ് ട്രംപും ഗ്രേറ്റയും വാക്പോരില്‍ ഏര്പ്പെട്ടിട്ടുളളതാണ്. ഒരിക്കല്‍ ട്രംപ് ഗ്രേറ്റയെ പരിഹസിച്ച അതേ രൂപത്തിലാണ് ഇപ്പോള്‍ ഗ്രേറ്റ തിരിച്ചടിച്ചിരിക്കുന്നത്.

2019ലെ ഐക്യരാഷ്ട്ര സഭ കാലാവസ്ഥാ ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഗ്രേറ്റ തുന്‍ബെര്‍ഗ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. അന്ന് ട്രംപ് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ''തിളങ്ങുന്നതും മികച്ചതുമായ ഭാവിയിലേക്ക് ഉറ്റ് നോക്കുന്ന സന്തോഷവതിയായ ഒരു പെണ്‍കുട്ടിയെ പോലുണ്ട്. കാണുമ്പോള്‍ സന്തോഷം തോന്നുന്നു''. ഇതേ വാക്കുകള്‍ കടമെടുത്താണ് ഗ്രേറ്റ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications