കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം പേടിച്ച് സ്കൂളിലൊളിച്ച 'കുട്ടി വധു'വിനെ സ്കൂള്‍ തകര്‍ത്ത് വരന്‍ കൊണ്ടുപോയി

  • By Meera Balan
Google Oneindia Malayalam News

നൗക്ക്‌ചോട്ട്: വിവാഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്‌കൂളില്‍ ഒളിച്ച വിദ്യാര്‍ഥിനിയായ വധുവിനെ സ്‌കൂള്‍ തകര്‍ത്ത് വരനും സംഘവും കൂട്ടിക്കൊണ്ടുപോയി. ആഫ്രിക്കന്‍ രാജ്യമായ മൗറിട്ടാനിയയിലാണ് സംഭവം. വിവാഹം വേണ്ടെന്നും പഠനം തുടരണമെന്നും പറഞ്ഞ് സ്‌കൂളിലെത്തിയതിനാണ് സ്‌കൂള്‍ ആക്രമിച്ച് വധുവിനെ കൂട്ടിക്കൊണ്ട് പോയത്.മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമാണ് മൗറിട്ടാനിയ.

മൗറിട്ടാനിയയിലെ സലബാബിയിലാണ് ഹൈസ്‌കൂള്‍ ആക്രമിച്ച് വിദ്യാര്‍ഥിനിയെ വരന്‍ തട്ടിക്കൊണ്ട് പോയത്. ക്ളാസ്മുറിയിലേയ്ക്ക് എത്തുമ്പോള്‍ തന്നെ പെണ്‍കുട്ടിയ്‌ക്കൊപ്പം വരന്റെ നാല് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ക്ളാസിലെത്തിയതും തനിയ്ക്ക് കല്യാണം വേണ്ടെന്നും പഠിച്ചാല്‍ മതിയെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

Girl Hide Table

കുട്ടി തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ഒളിച്ചിരുന്നു. വിവാഹത്തിന് വേണ്ടി വരന്‍ നിര്‍ബന്ധിച്ചിട്ടും ഒപ്പം പോകാന്‍ വധുവായ വിദ്യാര്‍ഥിനി തയ്യാറായില്ല. തുടര്‍ന്ന് വരനും സുഹൃത്തുക്കളും ചേര്‍ന്ന് കഌസ് റൂം തകര്‍ത്ത് വധുവിനെ കൊണ്ടു പോവുകയായിരുന്നു. സ്‌കൂള്‍ ആക്രമിച്ചതിനെതിരെ പ്രിന്‍സിപ്പാളാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി അദ്ദേഹം പിന്നീട് പിന്‍വലിച്ചു. ക്ളാസ്റൂം തകര്‍ക്കുന്നത് തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പാളിനേയും വരനും സംഘവും ആക്രമിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു

English summary
Groom breaks into school... to take his 'student' bride home .Girl hiding from groom as she wanted to continue her studies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X