വധു തന്‍റെ സഹോദരിയാണെന്ന് വരന്‍ അറിഞ്ഞത് മധുവിധുവിനിടെ, അമ്മയുടെ അവിഹിതം മകന്‍റെ ജീവനെടുത്തു
ടൂണിസ്: സഹോദരിയെ വിവാഹം കഴിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. സഹോദരിയാണെന്ന് തിരിച്ചറിയാതെയാണ് യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. യുവാവിന്റെ മാതാവിന് അവിഹിതബന്ധത്തില്‍ പിറന്നതാണ് പെണ്‍കുട്ടി. പെണ്‍കുട്ടി ജനിച്ച ശേഷം രഹസ്യമായി കുട്ടിയെ മറ്റൊരു കുടുംബത്തിന് നല്‍കുകയായിരുന്നു സ്ത്രീ.
നിര്‍ഭാഗ്യകരമെന്ന് പറയട്ടേ രണ്ട് പേരും ജീവിച്ചത് ടുണീഷ്യയില്‍ ഒരേ സ്ഥലത്ത് തന്നെ . അങ്ങനെയാണ് ഇരുവരും പരിചയത്തിലാകുന്നതും വിവാഹം വരെ കാര്യങ്ങള്‍ എത്തുന്നതും . വിവാഹത്തിന് ശേഷം മധുവിധു ആഘോഷിയ്ക്കുന്നതിനായി വധുവിനെ കാത്തിരിയ്‌ക്കെയാണ് സത്യങ്ങളെല്ലാം വരന്‍ അറിയുന്നത് .

അയല്‍വാസിയായ ഒരാളാണ് വരനും വധുവും ഒരമ്മയുടെ തന്നെ മക്കളാണെന്ന സത്യം പറയുന്നത്. ഇത് കേട്ടപാടെ അമ്മയോട് സത്യം അന്വേഷിയ്ക്കുകപോലും ചെയ്യാതെ മുറിയില്‍ കയറി തൂങ്ങി മരിയ്ക്കുകയായിരുന്നു യുവാവ്. സ്വന്തം സഹദോരിയ വിവാഹം കഴിയ്‌ക്കേണ്ടി വന്നതിലുള്ള കുറ്റബോധമാണ് യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. അതേസമയം പെണ്‍കുട്ടി യുവാവിന്റെ സഹോദരി തന്നെയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല . എന്തായാലും വിവാഹം കഴിഞ്ഞ് മധുവിധുപോലും തീരും മുമ്പേ വരന്‍ ജീവനൊടുക്കി .


Click it and Unblock the Notifications