അമ്മയുടെ വാക്ക് കേട്ട് ആദ്യരാത്രിയില്‍ ഭാര്യയെ മര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കി
കെയ്റോ: അമ്മയുടെ വാക്ക് കേട്ട് വിവാഹദിനം ഭാര്യയെ മര്‍ദ്ദിച്ച് അവശനാക്കിയ നവവരന് അറസ്റ്റില്‍. ഈജിപ്തിലെ കെയ്റോയിലാണ് സംഭവം. ഭാര്യ താന്‍ പറയുന്നത് കേള്‍ക്കണമെങ്കില്‍ ആദ്യ ദിനം തന്നെ മര്ദ്ദിയ്ക്കണമെന്ന അമ്മയുടെ ഉപദേശം കേട്ടാണ് നവവരന് വധുവിനെ തല്ലി ഗുരുതരാവസ്ഥയിലാക്കിയത്.
ഭാര്യ ജീവിതകാലം മുഴുവന്‍ താന്‍ പറയുന്നത് അനുസരിയ്ക്കണമെങ്കില് ആദ്യ ദിനം തന്നെ ഭാര്യയുടെ കരണത്തടിയ്ക്കണമെന്നാണ് യുവാവിന് അമ്മ നല്കിയ ഉപദേശം. മാത്രമല്ല യുവാവിന്റെ സഹോദരന്മാര് ഇത്തരത്തിലാണ് ഭാര്യമാരെ മര്യാദ പഠിപ്പിച്ചതെന്നും അമ്മ യുവാവിനെ ഉപദേശിച്ചു.

കേള്‍ക്കേണ്ട താമസം യുവാവ് ഭാര്യയെ മര്യാദ പഠിപ്പിയ്ക്കുന്നതിനായി കരണത്തടിച്ചു. കാരണമില്ലാതെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന നവവധു ഭര്‍ത്താവിനെ തിരികെ തല്ലി. പോരേ പൂരം. ഭര്‍ത്താവ് നേരെ അടുക്കളയിലേയ്ക്ക് ഓടി ഇരുമ്പ് ദണ്ഡെടുത്ത് ഭാര്യയെ തലങ്ങും വിലങ്ങും തല്ലി.
യുവതിയുടെ തലയില്‍ ആഞ്ഞടിച്ചു. ബോധരഹിതയായ യുവതിയുടെ തലയ്ക്ക് മാരകമായി പരിക്കേറ്റു. അറസ്റ്റിലായ ഭര്‍ത്താവ് പൊലീസിനോട് കുറ്റം സമ്മതിച്ചു. വിവാഹ വസ്ത്രത്തില്‍ ബോധരഹിതയായി വധുവിനെ വരന്റെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വരനാണ് കുറ്റം ചെയ്തതെന്ന് തെളിയുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications