കല്യാണം കൂടാന്‍ പോയ സമാന്തയെ വരന്‍ അടിച്ചുതാഴെ വീഴ്ത്തി, എന്താണ് സംഭവം?
ലണ്ടന്‍: വിവാഹ സല്‍ക്കാരത്തിനിടെ വധുവിന്റെ കൂട്ടുകാരിയെ വരന്‍ അടിച്ച് താഴെ വീഴ്ത്തി. സ്‌കൂള്‍ കാലം മുതലുള്ള കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സമാന്ത ദേവാര്‍ എന്ന യുവതിക്കാണ് അടിയേറ്റത്. സമാന്തയെ മര്‍ദ്ദിച്ച വരന്‍ ജോണ്‍ പോള്‍ കാംബലിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് ഇയാള്‍ സമാന്തയെ മര്‍ദ്ദിച്ചത് എന്ന കാര്യം പക്ഷേ ആര്‍ക്കും അറിയില്ല.
അടിയേറ്റ് തറയില്‍ വീണുപോയി സമാന്ത. ഗുരുതരമായ പരിക്കും പറ്റി. താടിയെല്ല് തകര്‍ന്ന സമാന്തയ്ക്ക് ഒരു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാര്‍ പാര്‍ക്കിങിനെ സംബന്ധിച്ച് ജോണ്‍ പോള്‍ കാംബലും മറ്റൊരാളും തര്‍ക്കിക്കുന്നതിനിടെ സമാന്ത ഇടയില്‍ കയറി രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ രോഷം പൂണ്ട കാംബല്‍ സമാന്തയുടെ മുഖത്ത് ഇടിക്കുകയായിരുന്നു.

ബ്രിട്ടനിലെ മഗ്ലാസ്ഫീല്‍ഡില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം താമസിക്കുകയാണ് സമാന്ത. ഹൈസ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തുക്കളാണ് തങ്ങളെന്ന് സമാന്ത ആശുപത്രിയില്‍ വെച്ച് പറഞ്ഞു. സഹപാഠിയുടെ വിവാഹം കൂടാനായി എത്തിയതാണ്. ഒരു കാരണവും കൂടാതെ എന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ബോധം നഷ്ടപ്പെട്ട താന്‍ തറയിലേക്ക് വീണുപോയി. - അവര്‍ പറഞ്ഞു.












Click it and Unblock the Notifications