Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ദിവസം നാണം കൊണ്ട് വരന്‍ ഇറങ്ങിയോടി...വീഡിയോ വൈറല്‍

കുവൈത്ത് സിറ്റി: വിവാഹ ദിവസം സുഹൃത്തുക്കള്‍ എന്തെങ്കിലുമൊക്കെ കുസൃതിത്തരം കാട്ടിയതിന്റെ ഓര്‍മ്മ പല വിവാഹിതര്‍ക്കും കാണുമല്ലോ . കുവൈത്ത് സ്വദേശിയായ വരന് സുഹൃത്തുക്കളുടെ കളിയാക്കല്‍ കാരണം വിവാഹ സ്ഥലത്ത് നിന്നും ഇറങ്ങിയോടേണ്ടി വന്നു .

കുവൈത്തില്‍ നടന്ന ഒരു കല്യാണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ് . സുഹൃത്തുക്കളുടെ കളിയാക്കല്‍ അസഹനീയമായപ്പോള്‍ വേദിയില്‍ നിന്നും ഇറങ്ങിയോടുന്ന വരന്റെ വീഡിയോയാണ് പ്രചരിയ്ക്കുന്നത് . വിവാഹത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ വിരുന്നിനിടെയാണ് വരന്‍ ഓടുന്നത് . വരനെ സുഹൃത്തുക്കള്‍ തലപ്പാവൊക്കെ അണിയിച്ച് സുന്ദരനാക്കിയിരുന്നു .

Wedding

ഇതിനിടെയായിരുന്നു താമശ പറച്ചിലും കളിയാക്കലും. ഇതൊന്നും സഹിയ്ക്കാന്‍ വരന് കഴിഞ്ഞില്ല. നാണം കൊണ്ടാണോ ദേഷ്യം കൊണ്ടാണോ എന്നറിയില്ല വരന്‍ ഒറ്റ ഓട്ടം . ഇനി കല്യാണച്ചെറുക്കനെ എങ്ങനെ തിരികെയെത്തിയ്ക്കും എന്നാലോചിച്ച് സുഹൃത്തുക്കള്‍ തലപുകയ്ക്കുമ്പോള്‍ ദേ പിന്നേം വരന്‍ എത്തി . അങ്ങനെ വിവാഹം മംഗളമായി നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+