സൗദിയില്‍ വിവാഹ ഉടമ്പടി, ഇന്‍സ്റ്റാഗ്രാമും സ്‌നാപ് ചാറ്റും വിവാഹ ശേഷം പാടില്ല
സൗദി: വിവാഹമെന്ന ഉടമ്പടിയില്‍ യുവതലമുറക്കാര്‍ എഴുത്തി ചേര്‍ക്കുന്ന പുതിയ നിയമം എന്താണെന്ന് അറിയണ്ടേ? വിവാഹത്തിനു ശേഷം ഇന്‍സ്റ്റ്ാഗ്രാമും സ്‌നാപ് ചാറ്റും ഉപയോഗിക്കരുത്.
ഇന്നത്തെ കാലഘട്ടത്തില്‍ വിവാഹത്തിനു മുമ്പ് ഇങ്ങനൊരു വ്യവസ്ഥ പറഞ്ഞാല്‍ വിവാഹം ചിലപ്പോല്‍ ജീവിതത്തില്‍ വോണ്ടെന്നു വെക്കും പെണ്‍കുട്ടികള്‍. എന്നാല്‍ ഇവിടെ സംഭവിച്ചത് അതിനു വിപരീതമായാണ്. ഭാവി വരന്‍ പറഞ്ഞ വ്യവസ്ഥയോട് പെണ്‍കുട്ടി സമ്മതം പറഞ്ഞു.

വിവാഹത്തിനു ശേഷം ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങിയവില്‍ സ്വാകാര്യ ജീവിതം പങ്കുവെയ്ക്കരുതെന്നും ദാമ്പത്യ ജീവിതത്തില്‍ ഇവയ്ക്ക് സ്ഥാനം ഉണ്ടാകരുത് എന്നുമായിരുന്നു പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്.
വാക്കില്‍ മാത്രം ചുരുക്കി കളയുന്നതല്ല ഉടമ്പടി. വിവാഹ ഉടമ്പടിയിലും ഇത് എഴുതി ചേര്‍ക്കും. സോഷ്യല്‍ മീഡിയയുടെ ഉപയോഗം ദാമ്പത്യ ജീവിതതെ തകര്‍ക്കുന്നു എന്നു തന്നെയാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.












Click it and Unblock the Notifications