നവവധു മേക്കപ്പ് കഴുകിയപ്പോള്‍ വരന് ഞെട്ടി, നഷ്ടപരിഹാരമായി 12 ലക്ഷം വേണം!
വധുവിന് സൗന്ദര്യം പോര എന്ന് പറഞ്ഞ് വിവാഹം മുടങ്ങിയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. വരന് പ്രായം കൂടി എന്നും നിറം പോര എന്ന് പറഞ്ഞ് വധുക്കള്‍ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സംഭവങ്ങളും അടുത്തിടെ വടക്കേ ഇന്ത്യയില്‍ ഉണ്ടായി. എന്നാല്‍ വിവാഹം കഴിഞ്ഞശഷം മേക്കപ്പ് കഴുകിക്കളഞ്ഞ വധുവിന്റെ മുഖം കണ്ട് വരന് ഞെട്ടി എന്ന് പറഞ്ഞാലോ.
നടന്ന സംഭവം തന്നെയാണ്. അള്‍ജീരിയയിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്. വിവാഹ സമയത്ത് ഉണ്ടായിരുന്ന സൗന്ദര്യം മുഴുവന്‍ മേക്കപ്പ് കഴുകിക്കളഞ്ഞപ്പോള്‍ പോയി എന്ന് പറഞ്ഞാണ് വരന് കോടതിയെ സമീപിച്ചത്. ആദ്യരാത്രി കഴിഞ്ഞ് ഉറക്കമെഴുന്നേറ്റപ്പോള്‍ ഭാര്യയെ കണ്ട് തനിക്ക് മനസിലായത് പോലുമില്ല എന്നും ഇയാള്‍ അള്‍ജീരിയന്‍ തലസ്ഥാനത്തെ കോടതിയില്‍ പറഞ്ഞു.

തന്റെ അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടത്താന്‍ വന്ന ആരോ ആണെന്ന് കരുതി താന്‍ പേടിച്ചുപോയി എന്ന് പോലും ഇയാള്‍ പറയുന്നു. വിവാഹത്തിന് മുമ്പ് വളരെ സുന്ദരിയായിരുന്നു അവള്. എന്നാല്‍ ഇത് മുഴുവന്‍ മേക്കപ്പായിരുന്നു. തന്നെ പറ്റിച്ചതിനും പേടിപ്പിച്ചതിനും യുവതിക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ് വരന്.
നഷ്ടപരിഹാരമായി 20,000 ഡോളര്‍ (12 ലക്ഷത്തിലധികം രൂപ) കിട്ടണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടതായി വടക്കന്‍ ആഫ്രിക്കന്‍ - അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications