പുതുമണവാളന്‍ പെരുങ്കള്ളനായപ്പോള്‍ സംഭവിച്ചത്...
ബെയ്‌റൂത്ത്: വിവാഹം എന്ന് പറഞ്ഞാല്‍ മിക്കവര്‍ക്കുംവളരെ പരിപാവനമായ ഒരു കാര്യമാണ്. ജീവിതത്തിലെ വഴിത്തിരിവ് എന്നൊക്കെ വിളിയ്ക്കാം. എന്നാല്‍ ചിലരുണ്ട്... വിവാഹത്തിലും കള്ളത്തരം കാണിയ്ക്കുന്നവര്‍.
ലെബനോണില്‍ നിന്നുള്ളതാണ് ഈ വാര്‍ത്ത. വിവാഹത്തിന്റെ പാര്‍ട്ടിയ്ക്കായി മണിക്കൂറുകള്‍ കാത്തുനിന്ന വധു അറിയുന്നത് എന്താണെന്നോ, തന്നെ കെട്ടാന്‍വരും എന്ന് പറഞ്ഞവന്‍ ഒരു പെരുങ്കള്ളനാണെന്ന്!!!

ജോസഫ് എന്നാണ് ഈ വില്ലന്റെ പേര്. വിവാഹം കഴിയ്ക്കാമെന്ന് പറഞ്ഞ് വേറെ രീതിയിലൊന്നും അല്ല ഇയാള്‍ പെണ്‍കുട്ടിയെ പറ്റിച്ചത്. വിവാഹത്തിന് വേണ്ടി സ്വരൂപിച്ച പണം മുഴുവന്‍ എടുത്ത് മുങ്ങുകയായിരുന്നു.
വിവാഹത്തിന്റെ പാര്‍ട്ടിയ്ക്കുള്ള ചെലവിന്റെ ഒരു പങ്ക് പെണ്‍കുട്ടിയുടെ പിതാവ് നല്‍കാമെന്ന് സമ്മതിച്ചിരുന്നു. ബാക്കിയുള്ള തുക ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വീകരിയ്ക്കാനായിരുന്നു പദ്ധതി. ഇതിനായി ക്ഷണക്കത്തില്‍ ഒരു ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും അത്യാവശ്യം പണം അയയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ പണം മുഴുവന്‍ എടുത്ത് ജോസഫ് മുങ്ങുകയായിരുന്നു. എന്തായാലും കക്ഷിയെ പോലീസ് പിടിച്ചു. 14 മാസം തടവ് ശിക്ഷയും എഴുനൂറ് ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.












Click it and Unblock the Notifications