മകന്റെ വിവാഹത്തിന് വധുവിന്റെ വീടിന് മുകളിൽ വിമാനം പറത്തി പണം വാരിയെറിഞ്ഞ് അച്ഛൻ! വൈറലായി വീഡിയോ
പല വിവാഹാഘോഷങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ചില വിവാഹങ്ങൾ ആചാരങ്ങൾ കൊണ്ടും ചില വിവാഹങ്ങൾ ആഡംബരം കൊണ്ടുമാണ് ശ്രദ്ധനേടാറുള്ളത്. ഇപ്പോൾ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ ഉൾപ്പെടുന്ന ഒരു നഗരത്തിൽ നിന്നാണ്.
വരനോ വധുവോ അല്ല വരന്റെ പിതാവാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. വിവാഹ സമയത്ത് വധുവിന്റെ വീടിന് മുകളിലൂടെ പറക്കുന്നതും ദശലക്ഷക്കണക്കിന് രൂപ താഴേക്ക് വീഴുന്നതും കാണാം. വരന്റെ അച്ഛൻ വിവാഹത്തിന് ഒരു വിമാനം വാടകയ്ക്കെടുത്ത് വധുവിന്റെ വീടിന് മുകളിലൂടെ പണം വിതറുകയുമായിരുന്നു.

വരന്റെ പിതാവിന്റെ ഈ പ്രവൃത്തിയെ പിന്തുണച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തി. പണം ഉള്ളത് കൊണ്ടുള്ള കാട്ടിക്കൂട്ടലാണ് ഇതൊക്കെയെന്നാണ് ചിലർ പറയുന്നത്. എന്നാൽ ചിലർ വളരെ രസകരമായാണ് ഇത് നോക്കിക്കാണുന്നത്. കടം വാങ്ങിയാണ് ഇത് ചെയ്തതെങ്കിൽ വരന് പണി കിട്ടുമെന്നാണ് ചിലർ കമന്റിട്ടത്. വധുവിന്റെ പിതാവ് പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ ചെയ്ത് എന്നാണ് പറയുന്നത്.
' വധുവിന്റെ പിതാവിന്റെ അഭ്യർത്ഥന.. മകന്റെ വിവാഹത്തിന് വിമാനം വാടകയ്ക്കെടുത്ത് വധുവിന്റെ വീടിന് മുകളിൽ ലക്ഷകണക്കിന് രൂപ എറിഞ്ഞ് വരന്റെ പിതാവ് ' എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാവങ്ങളെ സഹായിക്കാൻ വേണ്ടി ഈ പണം ഉപയോഗിക്കാമായിരുന്നു, എങ്ങനെ സമ്പത്ത് ചെലവഴിക്കരുത് എന്നതിന്റെ ഉദാഹരണമാണ് ഇത്, എന്നിങ്ങനെയാണ് ചിലർ വീഡിയോയ്ക്ക് കമന്റിട്ടത്.












Click it and Unblock the Notifications