Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിക്കുകയാണെങ്കില്‍ ഇങ്ങനെ അടിക്കണം ലോട്ടറി: 21 സഹപ്രവര്‍ത്തകര്‍ എടുത്ത ടിക്കറ്റിന് മെഗാ ബംപര്‍

ടൊറന്റോ: ലോട്ടറി അടിക്കുകയാണെങ്കില്‍ ഇങ്ങനെ അടിക്കണമെന്ന് ആരും പറഞ്ഞ് പോകും. കാനഡയില്‍ നിന്നുള്ള ഒരു കൂട്ടം സഹപ്രവര്‍ത്തകരെ തേടി വന്നത് അത്തരമൊരു ഭാഗ്യമാണ്. ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് ലോട്ടറി ഭാഗ്യം ഇവരെ തേടിയെത്തിയത്. ആഘോഷങ്ങള്‍ക്കിടയില്‍ ഈ നേട്ടം വന്ന വഴി അവരെല്ലാം ഓര്‍ത്തിരിക്കുന്നുണ്ട്.

റെയ്മണ്ട് കാലിക്ക എന്നയാളാണ് ഈ ഗ്രൂപ്പിന് വേണ്ടി ടിക്കറ്റ് വാങ്ങിയത്. ബിജി ഫ്യൂസ് ലൊക്കേഷനില്‍ വെച്ചായിരുന്നു അദ്ദേഹം ടിക്കറ്റെടുത്തത്. ജൂണ്‍ രണ്ടിന് എടുത്ത ആ ടിക്കറ്റ് ഒരിക്കല്‍ പോലും ഇത്ര വലിയ സമ്മാനം നേടി തരുമെന്ന് ഇവര്‍ കരുതിയില്ല. ഒരു മില്യണിന്റെ ബംപറാണ് ഇവര്‍ക്ക് അടിച്ചത്. ഏകദേശം എട്ട് കോടിയോളം രൂപ വരുമിത്.വളരെ യാദൃശ്ചിമായിട്ടാണ് ഈ ടിക്കറ്റ് റെയ്മണ്ട് വാങ്ങിയത്.

lottery-ticket-dollar

നറുക്കെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഈ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. ലോട്ടോ മാക്‌സിന്റെ ടിക്കറ്റാണ് വാങ്ങിയതെന്ന് റെയ്മണ്ട് പറയുന്നു. കാനഡയിലെ വിന്നിപെഗ് ആസ്ഥാനമായിട്ട് പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരാണ് ഈ ഗ്രൂപ്പ് ലോട്ടറിയില്‍ പങ്കാളിയായിരുന്നത്. എന്നാല്‍ റെയ്മണ്ട് വിളിച്ച് പറഞ്ഞിട്ടും സംഘത്തിലെ ബാക്കിയുള്ളവര്‍ വിശ്വസിച്ചിരുന്നില്ല.

ഒരു മില്യണ്‍ സമ്മാനം അടിക്കുമെന്ന് ഇവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത് കൊണ്ട്, സമ്മാനം അടിച്ചത് ഇവര്‍ക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ആദ്യം ഞങ്ങളെല്ലാം ടിക്കറ്റ് നോക്കട്ടെ എന്ന നിലപാടിലായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍.എല്ലാവരുടെയും മുന്നില്‍ വെച്ച് ടിക്കറ്റ് സ്‌കാന്‍ ചെയ്ത് സമ്മാനം അടിച്ചിട്ടുണ്ടെന്ന് തെളിയിക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ അതിന് മുമ്പ് ഒരിക്കല്‍ കൂടി ഇത്രയും വലിയ സമ്മാനം അടിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് തന്നെ പരിശോധിച്ച് നോക്കണമായിരുന്നുവെന്നും റെയ്മണ്ട് പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ശരിക്കും ഞങ്ങള്‍ക്കെല്ലാം സംശയമായി. ഇത്രയും വലിയ തുക അടിച്ചിട്ടുണ്ടോ എന്നായിരുന്നു ഞങ്ങളുടെയും സംശയം. പിന്നീട് കൃത്യമായി നോക്കിയപ്പോഴാണ് ഒരു മില്യണ്‍ അടിച്ചുവെന്ന് ഉറപ്പിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് എല്ലാവരുടെയും സമ്മതം വാങ്ങി പ്രൈസ് സെന്ററിലേക്ക് പോവുകയായിരുന്നു. സാധാരണ ആറ് ഡോളറിനാണ് ഞങ്ങള്‍ ടിക്കറ്റ് എടുക്കാറുള്ളത്. അത് പരിശോധിക്കുകയും, സമ്മാനം വാങ്ങുകയും ചെയ്യേണ്ടത് തന്റെ ചുമതലയാണെന്ന് റെയ്മണ്ട് പറഞ്ഞു.

അതേസമയം ഒരു മില്യണ്‍ പങ്കിട്ടപ്പോള്‍ പലര്‍ക്കും അതൊരു സന്തോഷമായിരുന്നു. ഒരാള്‍ക്ക് 47619 ഡോളര്‍ വെച്ചാണ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഈ പണം ഉപയോഗിച്ച് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മാത്രം ഇവര്‍ പറഞ്ഞിട്ടില്ല. ചിലര്‍ യാത്ര പോകുമെന്ന സൂചന മാത്രം നല്‍കി. ചിലര്‍ വീടുകള്‍ മോടി പിടിപ്പിക്കുമെന്ന് പറഞ്ഞു. ചിലര്‍ക്ക് വാഹനത്തോടാണ് പ്രിയം. എന്നാല്‍ ഇതൊന്നും ആര്‍ക്കും ഉറപ്പില്ലാത്ത കാര്യമാണ്. എന്തായാലും ശരിയായ കാര്യത്തിന് ഉപയോഗിക്കുമെന്നാണ് ഇവര്‍ പറയുന്നത്. നേരത്തെ ഒന്താരിയോയിലെ പത്ത് സഹപ്രവര്‍ത്തകര്‍ക്ക് അഞ്ച് ലക്ഷത്തിന്റെ ലോട്ടറി ഇതുപോലെ അടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+