കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്. പിന്നാലെ ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അല്‍പ്പസമയത്തിനകം തന്നെ ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ തിരിച്ചെത്തികയും ആദ്യം തന്നെ വെടിവെപ്പ് നടന്നുവെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ആയുധാധാരിയായ ഒരാളെ വൈറ്റ്ഹൗസിന് പുറത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.

trump

വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17 ാം സ്ട്രീറ്റിലാണ് വെടിവെപ്പ് നടന്നത്. അക്രമി ഒരാളെ വെടിവെക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥന്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

വെടിവെച്ച വ്യക്തിയെ കുറിച്ചോ അദ്ദേഹത്തിന്റെ ഉദ്ദേശമെന്താണെന്നോ അറിയില്ലെന്നും അദ്ദേഹം ആയുധധാരിയായിരുന്നപ്പോള്‍ എന്റെ മനസിലാക്കലില്‍ അദ്ദേഹം ആയുധധാരിയായിരുന്നുവെന്നും സീക്രട്ട് സര്‍വ്വീസ് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. പ്രാദേശിക സമയം 550 ഓടെയാണ് സംഭവം നടന്നതെന്ന് പ്രദേശത്തുള്ള ഒരാള്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ട്രംപ് രംഗത്തെത്തി. സീക്രട്ട് സര്‍വ്വീസില്‍ എനിക്ക് വളരെ സുരക്ഷിതത്വം അനുഭനവപ്പെടുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.

സച്ചിന്‍ വീണത് വസുന്ധരയുടെ നീക്കത്തില്‍, വിശ്വാസ വോട്ട് നടന്നാല്‍ ക്രോസ് വോട്ടിംഗ്, തന്ത്രങ്ങള്‍!!സച്ചിന്‍ വീണത് വസുന്ധരയുടെ നീക്കത്തില്‍, വിശ്വാസ വോട്ട് നടന്നാല്‍ ക്രോസ് വോട്ടിംഗ്, തന്ത്രങ്ങള്‍!!

കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!

സച്ചിന്‍ തിരിച്ചെത്തി, ജയ്പൂരിലേക്ക്, രാഹുലിന്റെ ഘര്‍വാപ്പസി ഫോര്‍മുല, പ്രിയങ്കയുടെ കമ്മിറ്റിയും....സച്ചിന്‍ തിരിച്ചെത്തി, ജയ്പൂരിലേക്ക്, രാഹുലിന്റെ ഘര്‍വാപ്പസി ഫോര്‍മുല, പ്രിയങ്കയുടെ കമ്മിറ്റിയും....

English summary
guard shot an armed person outside the white house on Monday during trump's press Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X