അമേരിക്കയ്ക്ക് പിന്നാലെ ഗ്വാട്ടിമാലയും ഇസ്രായേല്‍ എംബസി ജെറുസലേമിലേക്ക് മാറ്റുന്നു
തെല്‍ അവീവ്: അമേരിക്കയ്ക്കു പിന്നാലെ ഗ്വാട്ടിമാലയും തങ്ങളുടെ ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയ ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറാലിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കന്‍ നീക്കത്തിനെതിരേ നടന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത ഒന്‍പത് രാഷ്ട്രങ്ങളിലൊന്നാണ് ഗ്വാട്ടിമാല.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ തെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ വിഷയയങ്ങള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായത് മുതല്‍ ആരംഭിച്ച ശക്തമായ ബന്ധം ഇപ്പോഴും തുടരുന്നതായും അതിന്റെ പശ്ചാത്തലിലാണ് രാജ്യത്തിന്റെ തലസ്ഥാനം ജെറൂസലേമിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തതെന്നും പ്രസിഡന്റ് അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാനം മാറ്റുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ചരിത്രപരമായി എല്ലാ കലാത്തും തന്റെ രാജ്യം ഇസ്രായേല്‍ അനുകൂലമായിരുന്നു. കഴിഞ്ഞ 70 വര്‍ഷമായി ഈ നല്ല ബന്ധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്വാട്ടിമാലയുടെ എംബസി മാറ്റത്തിനുള്ള തീരുമാനത്തെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇമ്മാന്വല്‍ നാഷോണ് സ്വാഗതം ചെയ്തു. സുപ്രധാനമായ തീരുമാനമാണിതെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുകയും അവിടേക്ക് യു.എസ് തലസ്ഥാനം മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരേ കഴിഞ്ഞ വ്യാഴാഴ്ച യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗ്വാട്ടിമാലയും എതിര്‍ത്തിരുന്നു. അതേസമയം 128 രാജ്യങ്ങളുടെ പിന്തുണയോടെ പ്രമേയം യു.എന്‍ പൊതുസഭ പാസ്സാക്കുകയുണ്ടായി. ഇതാദ്യമായാണ് അമേരിക്കയല്ലാത്ത മറ്റൊരു രാജ്യം ഇസ്രായേലിലെ എംബസി ജെറൂസലേമിലേക്ക് നീക്കാനുള്ള തീരുമാനവുമായി രംഗത്ത് വരുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications