കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയ്ക്ക് പിന്നാലെ ഗ്വാട്ടിമാലയും ഇസ്രായേല്‍ എംബസി ജെറുസലേമിലേക്ക് മാറ്റുന്നു

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: അമേരിക്കയ്ക്കു പിന്നാലെ ഗ്വാട്ടിമാലയും തങ്ങളുടെ ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയ ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറാലിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കന്‍ നീക്കത്തിനെതിരേ നടന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത ഒന്‍പത് രാഷ്ട്രങ്ങളിലൊന്നാണ് ഗ്വാട്ടിമാല.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ തെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ വിഷയയങ്ങള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായത് മുതല്‍ ആരംഭിച്ച ശക്തമായ ബന്ധം ഇപ്പോഴും തുടരുന്നതായും അതിന്റെ പശ്ചാത്തലിലാണ് രാജ്യത്തിന്റെ തലസ്ഥാനം ജെറൂസലേമിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തതെന്നും പ്രസിഡന്റ് അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാനം മാറ്റുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ചരിത്രപരമായി എല്ലാ കലാത്തും തന്റെ രാജ്യം ഇസ്രായേല്‍ അനുകൂലമായിരുന്നു. കഴിഞ്ഞ 70 വര്‍ഷമായി ഈ നല്ല ബന്ധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

israelcapital

ഗ്വാട്ടിമാലയുടെ എംബസി മാറ്റത്തിനുള്ള തീരുമാനത്തെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇമ്മാന്വല്‍ നാഷോണ്‍ സ്വാഗതം ചെയ്തു. സുപ്രധാനമായ തീരുമാനമാണിതെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുകയും അവിടേക്ക് യു.എസ് തലസ്ഥാനം മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരേ കഴിഞ്ഞ വ്യാഴാഴ്ച യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗ്വാട്ടിമാലയും എതിര്‍ത്തിരുന്നു. അതേസമയം 128 രാജ്യങ്ങളുടെ പിന്തുണയോടെ പ്രമേയം യു.എന്‍ പൊതുസഭ പാസ്സാക്കുകയുണ്ടായി. ഇതാദ്യമായാണ് അമേരിക്കയല്ലാത്ത മറ്റൊരു രാജ്യം ഇസ്രായേലിലെ എംബസി ജെറൂസലേമിലേക്ക് നീക്കാനുള്ള തീരുമാനവുമായി രംഗത്ത് വരുന്നത്.
English summary
Guatemala to move embassy to Jerusalem, Guatemala becomes first country after US to move embassy to Jerusalem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X