കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത സ്ഫോടനം; മരണം 99, ചാരത്തിൽ മുങ്ങി ഗ്വാട്ടിമാല സിറ്റി...

ഗ്വാട്ടിമാല സിറ്റിയോട് ചേർന്ന് കിടക്കുന്ന ഫ്യൂഗോ അഗ്നിപർവ്വതം ഞായറാഴ്ച രാത്രിയോടെയാണ് പൊട്ടിത്തെറിച്ചത്.

  • By Desk
Google Oneindia Malayalam News

ഗ്വാട്ടിമാല സിറ്റി: മദ്ധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ ഫ്യൂഗോ അഗ്നിപർവ്വതസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 99 ആയി. അപകടത്തിൽ ഇതുവരെ 200ലേറെ പേരെ കാണാതായി. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഗ്വാട്ടിമാല സിറ്റിയോട് ചേർന്ന് കിടക്കുന്ന ഫ്യൂഗോ അഗ്നിപർവ്വതം ഞായറാഴ്ച രാത്രിയോടെയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് കിലോമീറ്ററുകളോളം ചാരം നിറഞ്ഞുനിന്നു. അഗ്നിപർവ്വതത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളെല്ലാം ചാരത്തിൽ മുങ്ങി. കനത്ത പുകയും ചാരവും ഉയർന്നതിനാൽ ജനങ്ങൾ ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തകർ നിരവധിപേരെ സമീപഗ്രാമങ്ങളിൽ നിന്ന് മാറ്റിപാർപ്പിച്ചു.

volcano

ചാരം മൂടിയ നിലയിലാണ് മിക്ക മൃതദേഹങ്ങളും കണ്ടെടുത്തതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. അഗ്നിശമന സേനയും കോൺറെഡും ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെങ്കിലും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. അതേസമയം, ഞായറാഴ്ച രാത്രിയിലുണ്ടായ ലാവാപ്രവാഹത്തിന്റെ ശക്തി കുറഞ്ഞുവരുന്നത് പ്രതീക്ഷ നൽകുന്നുണ്ടെന്ന് കോൺറെഡ് പ്രവർത്തകർ അറിയിച്ചു. ഇതിനുമുൻപും ഫ്യൂഗോ അഗ്നിപർവ്വതത്തിൽ ചെറുസ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ അപകടങ്ങൾക്ക് കാരണമായിരുന്നില്ല.

ഏഴ് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; ആദ്യരാത്രി 'വരൻ' പെണ്ണായി, വധു ഞെട്ടിത്തരിച്ചു..ഏഴ് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; ആദ്യരാത്രി 'വരൻ' പെണ്ണായി, വധു ഞെട്ടിത്തരിച്ചു..

രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ! കാമുകനോടൊപ്പം അടിച്ചുപൊളിക്കാൻ കോളേജ് വിദ്യാർത്ഥിനികൾ ചെയ്തത്! രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ! കാമുകനോടൊപ്പം അടിച്ചുപൊളിക്കാൻ കോളേജ് വിദ്യാർത്ഥിനികൾ ചെയ്തത്!

English summary
guatemala volcanic eruption; death toll rises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X