കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഇഫ്താര്‍ സംഗമം പാക് ഉദ്യോഗസ്ഥര്‍ അലങ്കോലമാക്കി, കൈയ്യേറ്റം ചെയ്യാന്‍ ശ്രമം

Google Oneindia Malayalam News

ഇസ്ലാമാബാദ്/ദില്ലി: പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ അലങ്കോലമാക്കി. പരിപാടിക്കെത്തിയ അതിഥികളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ശനിയാഴ്ചയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.

Image

ഇസ്ലാമാബാദിലെ ഹോട്ടല്‍ സെറീനയിലായിരുന്നു വിരുന്ന്. പരിപാടിക്കെത്തിയവരെ പാക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് മടക്കി അയച്ചു. പ്രത്യേക കാരണമൊന്നും അറിയക്കാതെയാണ് തടഞ്ഞത്. ചിലരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. എല്ലാ അതിഥികളോടും മാപ്പ് ചോദിക്കുന്നുവെന്ന് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അജയ് ബസാരിയ പറഞ്ഞു.

വിരുന്നിനെത്തിയ ശേഷം മോശം അനുഭവമുണ്ടായതില്‍ ഖേദമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉഭയകക്ഷി ബന്ധം വഷളാക്കുന്നതാണ് ഇത്തരം നീക്കങ്ങള്‍. നയതന്ത്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ പാലിച്ചില്ല. അതിഥികളോട് മാന്യമായി പെരുമാറേണ്ടിയിരുന്നുവെന്നും ബസാരിയ പറഞ്ഞു.

ബിജെപിയുടെ ആദ്യനീക്കം പാളി; എന്തുവന്നാലും ലയനം നടക്കില്ലെന്ന് സഖ്യകക്ഷി, ഉടക്കുന്ന രണ്ടാംപാര്‍ട്ടിബിജെപിയുടെ ആദ്യനീക്കം പാളി; എന്തുവന്നാലും ലയനം നടക്കില്ലെന്ന് സഖ്യകക്ഷി, ഉടക്കുന്ന രണ്ടാംപാര്‍ട്ടി

ഹോട്ടലില്‍ ക്ഷണം സ്വീകരിച്ചെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് മോശം അനുഭവമുണ്ടായത്. ഹോട്ടലിന് പുറത്ത് വച്ചു തന്നെ ഇവരെ തടയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിലെത്തിയവരാണ് തടഞ്ഞത്. ഇതിന് മുമ്പും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താനില്‍ മോശം അനുഭവമുണ്ടായിട്ടുണ്ട്. ലാഹോറിലെ സിഖ് തീര്‍ഥാടന കേന്ദ്രത്തിലെത്തിയ രണ്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ തടയുകയും മുറിയില്‍ ഏറെ നേരം പൂട്ടിയിടുകയും ചെയ്തിരുന്നു. ഒരിക്കലും ഇനി വരില്ലെന്ന് ഉറപ്പ് നല്‍കിയപ്പോഴാണ് വിട്ടയചതത്രെ.

English summary
Guests At Indian High Commission's Iftar Party in Islamabad Turned Away By Pak Officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X