അയല്‍ക്കാരിയുടെ ചതി, സൗദി യുവാവിന് പെണ്ണും നഷ്ടമായി പണവും നഷ്ടമായി ഒപ്പം ഭാര്യയുടെ തല്ലും
റിയാദ്: ഭാര്യയറിയാതെ അയല്‍ക്കാരിയുടെ ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങിയ ഭര്‍ത്താവിന് പുതിയ വധുവിനേയും നഷ്ടമായി പണവും നഷ്ടമായി. റിയാദിലാണ് സംഭവം.അബ്ദുള്‍ ഫൈസല്‍ എന്ന യുവാവാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. ഇയാളുടെ അയല്‍ക്കാരും ഈ വിവാഹത്തിന് കൂട്ടുനിന്നു. പക്ഷേ അവസാന നിമിഷം കൂട്ടത്തില്‍ ഒരു സ്ത്രീ വിവാഹക്കാര്യങ്ങള്‍ ആദ്യഭാര്യയോട് പറഞ്ഞതോടെ വിവാഹം നടക്കാതെ പോയി.
അയല്‍ക്കാരുടെ ബന്ധുവായ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നതിന് വധുവിന്റെ പിതാവിന് പെണ്‍പണമായി 35000 സൗദി റിയാലും നല്കി. അബ്ദുള്‍ ഫൈസലിന്റെ അയല്‍ക്കാരും വിവാഹത്തിനായി വധുവിന്റെ അച്ഛനെ നിര്‍ബന്ധിച്ചു. ഇതോടെയാണ് അദ്ദേഹം വിവാഹത്തിന് അനുമതി നല്‍കിയത്.

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിയ്ക്കുന്ന കാര്യമൊന്നും ഭാര്യയ്ക്ക് അറിയില്ലായിരുന്നു. വിവാഹത്തിന്റെ തീയതി പോലും നിശ്ചയിച്ച് ശേഷമാണ് യുവാവ് ആദ്യ ഭാര്യയുടെ അടുത്തേയ്ക്ക് മടങ്ങിയത്. വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കുറ്റബോധം തോന്നിയ അയല്‍ക്കാരി ഫൈസല്‍ വിവാഹം കഴിയ്ക്കാന്‍ പോകുന്ന കാര്യം ആദ്യഭാര്യയോട് പറഞ്ഞു. ആദ്യഭാര്യ പുതിയ വധുവിന്റെ അച്ഛനെ വിളിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് അറിയിച്ചു. അയല്‍ക്കാരും ഒടുവില്‍ യുവതിയ്ക്കൊപ്പമായി. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറാന് വധുവിന്റെ അച്ഛന് തയ്യാറായി. ഫൈസലിന് പെണ്‍പണവും നഷ്ടമായി വധുവിനേയും നഷ്ടമായി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications