കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊലാന്‍ കുന്നില്‍ സൗദിയും ഇറാനും ഒന്നിച്ചു; അമേരിക്കക്ക് ഞെട്ടല്‍, ട്രംപിനെതിരെ വന്‍ പ്രതിഷേധം!!

Google Oneindia Malayalam News

റിയാദ്/തെഹ്‌റാന്‍: അറബ് ലോകത്ത് അമേരിക്കക്കെതിരെ പുതിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിചിത്രമായ നടപടിയാണ് വിവാദത്തിന് കാരണം. ഇസ്രായേല്‍ അനുകൂലമായി തര്‍ക്കമേഖലയില്‍ അമേരിക്കന്‍ പ്രസിഡന്റ് നിലപാടെടുക്കുകയായിരുന്നു. ഇതാകട്ടെ അമേരിക്ക പോലും പ്രതീക്ഷിത്താത്ത തരത്തിലുള്ള പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്.

അറബ് ലോകത്തെ ബദ്ധവൈരികളായ സൗദിയും ഇറാനും ഒരുപോലെ അമേരിക്കക്കെതിരെ രംഗത്തുവരാനും ഇത് കാരണമായി. അറബ് ലോകത്തെ എല്ലാ രാജ്യങ്ങളും പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഒരുപക്ഷേ വരുംദിവസങ്ങളില്‍ കൂടുതല്‍ സംഘര്‍ഷ സാഹചര്യത്തിലേക്ക് പശ്ചിമേഷ്യ നീങ്ങിയേക്കുമെന്നാണ് സൂചനകള്‍.....

ഡൊണാള്‍ഡ് ട്രംപ് ചെയ്തത്

ഡൊണാള്‍ഡ് ട്രംപ് ചെയ്തത്

പശ്ചിമേഷ്യയിലെ സിറിയന്‍ ഭൂപ്രദേശമാണ് പലസ്തീനോട് ചേര്‍ന്ന ഗൊലാന്‍ കുന്നുകള്‍. ഈ മേഖല വര്‍ഷങ്ങളായി തര്‍ക്ക പ്രദേശമായി നിലനില്‍ക്കുകയാണ്. എന്നാല്‍ ഗൊലാന്‍ കുന്നുകള്‍ ഇസ്രായേലിന്റേതായി അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തി.

 അപ്രതീക്ഷിത പ്രതിഷേധം

അപ്രതീക്ഷിത പ്രതിഷേധം

അമേരിക്ക പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമുള്ള പ്രതിഷേധത്തിനാണ് നടപടി കാരണമായത്. ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ സഖ്യകക്ഷികളെല്ലാം അമേരിക്കക്കെതിരെ രംഗത്തുവന്നു. ഇറാനും പ്രതിഷേധം രേഖപ്പെടുത്തി. ഇറാനും സൗദിയും ഒരുപോലെ പ്രതിഷേധിച്ചത് അമേരിക്കക്കും അമ്പരപ്പുണ്ടാക്കി.

1981ല്‍ ഇസ്രായേല്‍ ചെയ്തത്

1981ല്‍ ഇസ്രായേല്‍ ചെയ്തത്

പലസ്തീന്‍-സിറിയ-ഇസ്രായേല്‍ അതിര്‍ത്തിയിലെ ഭൂപ്രദേശമാണ് ഗൊലാന്‍ കുന്നുകള്‍. തന്ത്രപ്രധാന മേഖലയാണിത്. 1981ലാണ് ഈ പ്രദേശം തങ്ങളുടേതാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. മേഖലയിലെ അറബ് രാജ്യങ്ങളുടെ കൈവശമായിരുന്നു അതുവരെ ഈ പ്രദേശം.

സമാധാനം തകര്‍ക്കുന്ന നീക്കം

സമാധാനം തകര്‍ക്കുന്ന നീക്കം

ഇസ്രായേല്‍ കൈയ്യേറിയ അറബ് ഭൂമിയാണിതെന്ന് സൗദി പ്രതികരിച്ചു. യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെല്ലാം ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്തുവന്നു. സമാധാനം തകര്‍ക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത നിന്നുണ്ടായത് എന്നാണ് എല്ലാ രാജ്യങ്ങളും പ്രതികരിച്ചത്.

നൂറ്റാണ്ടില്‍ സംഭവിച്ചിട്ടില്ല

നൂറ്റാണ്ടില്‍ സംഭവിച്ചിട്ടില്ല

സമാധാനം പുനസ്ഥാപിക്കാന്‍ തിടുക്കത്തില്‍ നടപടി സ്വീകരിക്കണമെന്ന സൗദിയും യുഎഇയും ആവശ്യപ്പെട്ടു. നൂറ്റാണ്ടില്‍ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് അമേരിക്കന്‍ പ്രസിഡന്റ് ചെയ്തതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറ്റപ്പെടുത്തി.

എന്താണ് അവകാശം

എന്താണ് അവകാശം

ഒരുരാജ്യത്തിന്റെ ഭൂമി മറ്റൊരു രാജ്യത്തിന് നല്‍കാന്‍ അമേരിക്കക്ക് എന്താണ് അവകാശമെന്ന് ഹസന്‍ റൂഹാനി ചോദിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ കണ്‍വന്‍ഷനുകളുടെയും ലംഘനമാണ് നടന്നിരിക്കുന്നതെന്നും റൂഹാനി പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് വിവാദമായ പ്രഖ്യാപനം ഉണ്ടായത്.

ദൈവം അയച്ച വ്യക്തി

ദൈവം അയച്ച വ്യക്തി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞദിവസം അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ഗൊലാന്‍ കുന്നുകള്‍ ഇസ്രായേല്‍ ഭൂപ്രദേശമായി അമേരിക്ക അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ട്രംപ് ഒപ്പുവച്ചു. ഇസ്രായേലിനെ സംരക്ഷിക്കാന്‍ ദൈവം അയച്ച വ്യക്തിയാണ് ട്രംപ് എന്നാണ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത്.

ഇസ്രായല്‍-അറബ് യുദ്ധം

ഇസ്രായല്‍-അറബ് യുദ്ധം

1967ല്‍ നടന്ന ഇസ്രായല്‍-അറബ് യുദ്ധത്തിലാണ് ഗൊലാന്‍ കുന്നുകള്‍ ഇസ്രായേല്‍ പിടിച്ചടക്കിയത്. 1981ല്‍ ഈ പ്രദേശം ഇസ്രായേലിന്റേതായി പ്രഖ്യാപിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ നിയമവിരുദ്ധമായി പ്രഖ്യാപിച്ച നടപടിയായിരുന്നു ഇസ്രായേല്‍ ചെയ്തത്.

 സൗദിയും ഖത്തറും പറയുന്നു

സൗദിയും ഖത്തറും പറയുന്നു

പശ്ചിമേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സൗദി ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു. യുഎന്‍ നിയമങ്ങളുടെ ലംഘനമാണിതെന്നും സൗദി അറേബ്യ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

 കറുത്ത ദിനം എന്ന് ലബ്‌നാന്‍

കറുത്ത ദിനം എന്ന് ലബ്‌നാന്‍

അമേരിക്കക്കെതിരെ ലബ്‌നാനും രംഗത്തുവന്നു. കറുത്ത ദിനം എന്നാണ് ലബ്‌നാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ പ്രതികരിച്ചത്. റഷ്യയും അമേരിക്കന്‍ നിലപാടിനെ വിമര്‍ശിച്ചു. അറബ് ലോകത്തിന്റെയും മുസ്ലിംകളുടെയും ശത്രുവാണ് അമേരിക്ക എന്ന് ഒന്നുകൂടി വ്യക്തമായി എന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല പറഞ്ഞു.

 ജറുസലേം തലസ്ഥാനം

ജറുസലേം തലസ്ഥാനം

മാസങ്ങള്‍ക്ക് മുമ്പ് ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിരുന്നു. ലോകത്തെ മറ്റു രാജ്യങ്ങള്‍ ഇക്കാര്യം അംഗീകരിക്കുന്നില്ല. ജൂത-മുസ്ലിം-ക്രിസ്ത്യന്‍ മതങ്ങള്‍ക്ക് ഒരുപോലെ പുണ്യമായ നാടാണ് ജറുസലേം. ഫലസ്തീന്‍ പ്രദേശമായ ജറുസലേം 1967ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ കൈവശപ്പെടുത്തിയത്.

ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍

English summary
Gulf Arabs, Iran reject US recognition of Golan Heights as Israeli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X