Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപാവലിയെ വരവേൽക്കാനൊരുങ്ങി ഗൾഫ് നാടുകൾ; സന്ദർശിക്കാം ഈ പ്രധാന ക്ഷേത്രങ്ങൾ

അബുദാബി: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ യുഎഇയും ഒരുങ്ങി കഴിഞ്ഞു. ദീപാലങ്കാരങ്ങളും വെടിക്കെട്ടും വിനോദ പരിപാടികളുമൊക്കെയായി ഗംഭീര പരിപാടികളാണ് സംഘടനകൾ തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിലെ വിവിധ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങളും നടക്കും. ദീപാവലി നാളിൽ ദർശനം നടത്താൻ യുഇയിലെ ചില ക്ഷേത്രങ്ങൾ അറിയാം

diwali

അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ- അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണിത്.

ദുബായിലെ ശിവക്ഷേത്രം-ദുബായ് മ്യൂസിയത്തിന് എതിർവശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അൽ ഫാഹിദി സ്റ്റേഷനിൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേ ക്ഷേത്രത്തുലേക്ക് ഉള്ളൂ. ശിവലിംഗവും നന്ദിയും ഇവിടുത്തെ പ്രധാന ആരാധന മൂർത്തികളാണ്.

ദുബായിലെ ഹിന്ദു ക്ഷേത്രം-ജെബലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം സന്ദർശിക്കുന്നതിന് മുൻപ് മുൻകൂട്ടി ബുക്ക് ചെയ്യണം. ദുബായിലെ ഹിന്ദു ടെമ്പിൾ വെബ്‌സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. ക്ഷേത്രത്തിൽ പ്രവേശനം സൗജന്യമാണ്.

ഒമാൻ‍

മസ്ക്കറ്റിലെ ശിവക്ഷേത്രം-
സീബ് എയർപോർട്ടിൽ നിന്ന് 35 കിലോമീറ്റർ അകലെ സുൽത്താന്റെ കൊട്ടാരത്തിന് സമീപത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്ര സമുച്ചയത്തിന് അകത്ത് ആദി മോതീശ്വർ മഹാദേവ ക്ഷേത്രം,മോതീശ്വർ മഹാദേവ ക്ഷേത്രം,ഹനുമാൻ ക്ഷേത്രം എന്നിവയും സ്ഥിതി ചെയ്യുന്നുണ്ട്.

ദർസായ്ത്തിലെ ശ്രീകൃഷ്ണ ക്ഷേത്രം- സീബ് എയർപോർട്ടിൽ നിന്നും 30 കിമി ദൂരെ ദർസായ്ത്തിലെ പള്ളിക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ വ്യവസായ സമൂഹമാണ് 1987 ൽ ഈ ക്ഷേത്രം നിർമ്മിച്ചത്. ശ്രീകൃഷ്ണ ക്ഷേത്രം, ഗണേശ ക്ഷേത്രം, മാതാജി ക്ഷേത്രം എന്നിവയും ഈ ക്ഷേത്ര സമുച്ചയത്തിൽ ഉണ്ട്.

ബഹ്റൈൻ

ഇസ്കോൺ ക്ഷേത്രം

മനാമയിൽ ഡെൽമൻ ആവേയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ 5 മുതൽ ക്ഷേത്രത്തിൽ ആരാധന തുടങ്ങും.

ശ്രീകൃഷ്ണ ക്ഷേത്രം
മനാമയിൽ 6HJG+PX6 ലാണ് ക്ഷേത്രം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+