കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധം വിച്ഛേദിച്ചവര്‍ ഖത്തറുമായി അടുക്കുന്നു; അംബാസഡറെ നിയോഗിച്ചു, രണ്ടുവര്‍ഷത്തിന് ശേഷം

Google Oneindia Malayalam News

ദോഹ: കഴിഞ്ഞ രണ്ടുവര്‍ഷം ഖത്തറിന് പ്രതിസന്ധിയുടേതായിരുന്നുവെങ്കില്‍, വരാനിരിക്കുന്ന വര്‍ഷങ്ങള്‍ ഖത്തറിന്റേതായിരിക്കും. പുതിയ ചില സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കാരണം ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഒട്ടേറെ രാജ്യങ്ങള്‍ ഖത്തറുമായി അകന്നിരുന്നു. സമ്മര്‍ദ്ദം കൊണ്ടോ പ്രബല ശക്തികള്‍ക്കൊപ്പം നിലകൊള്ളുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടോ ആയിരുന്നു ഈ അകല്‍ച്ച.

ഇത്തരത്തില്‍ അകന്ന ഒരു അറബ് രാജ്യമാണ് ജോര്‍ദാന്‍. എന്നാല്‍ ജോര്‍ദാന്‍ രണ്ടുവര്‍ഷത്തെ പിണക്കം മാറ്റി ഖത്തറുമായി അടുത്തിരിക്കുകയാണിപ്പോള്‍. ഇരുരാജ്യങ്ങളും പഴയ പോലെ സൗഹൃദം തുടരുമെന്ന് നേതൃത്വങ്ങള്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ നിയോഗിക്കുകയും ചെയ്തു. വിശദവിവരങ്ങള്‍ ഇങ്ങനെ....

 ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചു

ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചു

ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചുവെന്ന് ഖത്തറും ജോര്‍ദാനും അറിയിച്ചു. സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയിലായിരുന്നു ഖത്തറുമായുള്ള ബന്ധത്തില്‍ ജോര്‍ദാന് അകല്‍ച്ച വന്നത്. സൗദി സഖ്യരാജ്യങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെ നിലകൊള്ളുന്ന രാജ്യമാണ് ജോര്‍ദാന്‍. 2017 ജൂണില്‍ ജോര്‍ദാന്‍ തങ്ങളുടെ ഖത്തര്‍ അംബാസഡറെ തിരിച്ചുവിളിക്കുകയായിരുന്നു.

പുതിയ അംബാസഡറെ നിയോഗിച്ചു

പുതിയ അംബാസഡറെ നിയോഗിച്ചു

ജോര്‍ദാനിലേക്ക് ഖത്തര്‍ പുതിയ അംബാസഡറെ നിയോഗിച്ചു. രാജകുടുംബാംഗമായ ശൈഖ് സൗദ് ബിന്‍ നാസര്‍ അല്‍ത്താനിയാണ് പുതിയ അംബാസഡര്‍. തൊട്ടുപിന്നാലെ ഖത്തറിലേക്ക് പുതിയ അംബാസഡറെ ജോര്‍ദാനും നിയോഗിച്ചു. സയ്ദ് അല്‍ ലൗസിയാണ് ഖത്തറിലേക്കുള്ള ജോര്‍ദാന്റെ പുതിയ അംബാസഡര്‍. അല്‍ ലൗസി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ രണ്ടാമനാണ്.

 ഖത്തറിന്റെ സഹായം

ഖത്തറിന്റെ സഹായം

കഴിഞ്ഞവര്‍ഷം ജൂണില്‍ ജോര്‍ദാനില്‍ ജനകീയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഈ വേളയില്‍ ജോര്‍ദാന്റെ സഹായത്തിന് ആദ്യമെത്തിയ രാജ്യങ്ങളിലൊന്ന് ഖത്തറായിരുന്നു. 50 കോടി ഡോറളിന്റെ സഹായമാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. മാത്രമല്ല, 10000 ജോര്‍ദാന്‍ പൗരന്‍മാര്‍ക്ക് ഖത്തറില്‍ ജോലിയും വാഗ്ദാനം ചെയ്തു.

സമദൂരം പാലിക്കുകയാണ് നയം

സമദൂരം പാലിക്കുകയാണ് നയം

നേരത്തെ ഖത്തറില്‍ ഒട്ടേറെ ജോര്‍ദാന്‍ പൗരന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ വരുമാനം ജോര്‍ദാന്റെ സമ്പദ് ഘടനയില്‍ നിര്‍ണായകമാണ്. ഇതിന് പുറമെയാണ് 10000 പേര്‍ക്ക് കൂടി ഖത്തര്‍ ജോലി വാഗ്ദാനം ചെയ്തത്. ഈ സംഭവമാണ് ജോര്‍ദാനെ വീണ്ടും ഖത്തറുമായി അടുപ്പിച്ചത്. മേഖലയിലെ എല്ലാ രാജ്യങ്ങളുമായി സമദൂരം പാലിക്കുകയാണ് തങ്ങളുടെ നയമെന്ന് ജോര്‍ദാന്‍ പറയുന്നു.

 പലസ്തീന്‍ വിഷയത്തിലും ഖത്തര്‍...

പലസ്തീന്‍ വിഷയത്തിലും ഖത്തര്‍...

പലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ നല്‍കുന്ന സാമ്പത്തിക സഹായവും ജോര്‍ദാന് ഏറെ സഹായകമാണ്. 1967ലെ യുദ്ധകാലത്ത് ജോര്‍ദാന്റെ നിയന്ത്രണത്തിലായിരുന്നു പലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും. ഇവ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുക്കുകയായിരുന്നു. ആയിരക്കണക്കിന് പലസ്തീന്‍കാരാണ് ഇന്നും ജോര്‍ദാന്‍ പൗരത്വത്തില്‍ ജീവിക്കുന്നത്.

കര്‍ണാടകയില്‍ പ്ലാന്‍ ബി റെഡി; ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രം, ജെഡിഎസ് പിന്തുണ പുറത്തുനിന്ന്കര്‍ണാടകയില്‍ പ്ലാന്‍ ബി റെഡി; ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രം, ജെഡിഎസ് പിന്തുണ പുറത്തുനിന്ന്

ബ്രിട്ടീഷ് കപ്പലിനെ വിരട്ടി ഇറാന്‍ ബോട്ടുകള്‍; ജലയുദ്ധത്തിന് കളമൊരുക്കി ഹോര്‍മുസ് കടലിടുക്ക്ബ്രിട്ടീഷ് കപ്പലിനെ വിരട്ടി ഇറാന്‍ ബോട്ടുകള്‍; ജലയുദ്ധത്തിന് കളമൊരുക്കി ഹോര്‍മുസ് കടലിടുക്ക്

English summary
Gulf Crisis: Jordan restores ties with Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X