കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ തിരക്കിട്ട നടപടിക്ക്; വിദേശകാര്യ മന്ത്രി കുവൈത്തില്‍, കണ്ണുചിമ്മാതെ സൗദിയും യുഎഇയും!!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഖത്തര്‍ അമീറിനെയും സൗദി, യുഎഇ നേതാക്കളെയും വിളിച്ച് പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഖത്തര്‍ വിദേശകാര്യമന്ത്രി കുവൈത്തിലെത്തി. സൗദിയും സഖ്യരാജ്യങ്ങളും കൈമാറിയ ഉപാധി പട്ടികക്കുള്ള മറുപടിയുമായാണ് ഖത്തര്‍ മന്ത്രിയുടെ വരവ്. എന്ത് പ്രതികരണമാണ് ഖത്തര്‍ കുവൈത്ത് അമീറിനെ അറിയിക്കുക എന്നതാണ് ഇനി നിര്‍ണായകം.

ഖത്തറിനെതിരായ ഉപരോധം നീക്കണമെങ്കില്‍, പഴയ ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ തങ്ങള്‍ മുന്നോട്ട് വച്ച 13 നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നായിരുന്നു സൗദിയും കൂട്ടരും വ്യക്തമാക്കിയിരുന്നത്. പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് മുഖേനയായിരുന്നു ഈ അറിയിപ്പ്. ഇതിനുള്ള മറുപടിയുമായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനിയുടെ വരവ്.

ഔദ്യോഗിക രേഖ കൈയിലുണ്ട്

ഔദ്യോഗിക രേഖ കൈയിലുണ്ട്

സൗദിയുടെ ഉപാധികള്‍ അംഗീകരിക്കില്ലെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സൗദി സഖ്യത്തെ പ്രതികരണം അറിയിച്ചിരുന്നില്ല. ഔദ്യോഗിക പ്രതികരണമടങ്ങിയ രേഖയുമായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി കുവൈത്ത് തലസ്ഥാനത്ത് എത്തിയത്.

കുവൈത്തിന്റെ മധ്യസ്ഥത

കുവൈത്തിന്റെ മധ്യസ്ഥത

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹുമായി ഖത്തര്‍ വിദേശകാര്യമന്ത്രി വിഷയം വിശദമായി ചര്‍ച്ച ചെയ്തു. ഖത്തര്‍ അമീറിന്റെ മറുപടി കത്ത് വിദേശകാര്യ മന്ത്രി കുവൈത്ത് അമീറിന് കൈമാറും. കുവൈത്ത് ഈ പ്രതികരണം സൗദി സഖ്യത്തെ അറിയിക്കും.

ബുധനാഴ്ച നിര്‍ണായക യോഗം

ബുധനാഴ്ച നിര്‍ണായക യോഗം

കുവൈത്ത് അമീറുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ഉടന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി നാട്ടിലേക്ക് തിരിക്കുമെന്നാണ് ഖത്തറിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഖത്തറിനെതിരേ ഉപരോധം ചുമത്തിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ബുധനാഴ്ച ഈജിപ്തില്‍ ചേരുന്നുണ്ട്.

ഖത്തറിനെതിരേ കൂടുതല്‍ നടപടികള്‍?

ഖത്തറിനെതിരേ കൂടുതല്‍ നടപടികള്‍?

ഈ യോഗത്തില്‍ പ്രധാന ചര്‍ച്ച ഖത്തറിന്റെ ഔദ്യോഗിക പ്രതികരണം സംബന്ധിച്ചായിരിക്കും. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ബുധനാഴ്ച കെയ്‌റോയില്‍ നടക്കുന്നത്. ഖത്തറിനെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം ഈ യോഗമാണ് തീരുമാനിക്കുക.

 രണ്ടു ദിവസം കൂടി സമയം

രണ്ടു ദിവസം കൂടി സമയം

നിബന്ധനകള്‍ പാലിക്കാന്‍ സൗദി സഖ്യം നല്‍കിയ പത്ത് ദിവസത്തെ സമയപരിധി ഇക്കഴിഞ്ഞ ഞായറാഴ്ച അവസാനിച്ചിരുന്നു. തുടര്‍ന്ന് കുവൈത്തിന്റെ അഭ്യര്‍ഥന മാനിച്ച് രണ്ടു ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട് സൗദി. ഈ സമയപരിധി ചൊവ്വാഴ്ച തീരും.

പ്രധാന നിബന്ധനകള്‍

പ്രധാന നിബന്ധനകള്‍

ബുധനാഴ്ചയാണ് കെയ്‌റോയിലെ യോഗം. ഖത്തറിന്റെ പ്രതികരണം പരിശോധിച്ചായിരിക്കും കെയ്‌റോ യോഗത്തിലെ ചര്‍ച്ച. അല്‍ ജസീറ അടച്ചുപൂട്ടണം, ഇറാന്‍ ബന്ധം അവസാനിപ്പിക്കണം, തുര്‍ക്കി സൈന്യത്തിന്റെ താവളം ഖത്തറില്‍ നിന്നു മാറ്റണം തുടങ്ങി 13 നിര്‍ദേശങ്ങളാണ് സൗദി മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ലെന്ന് ഖത്തര്‍ നേരത്തെ പറഞ്ഞിരുന്നു.

ട്രംപിന്റെ ഒടുവിലെ ഇടപെടല്‍

ട്രംപിന്റെ ഒടുവിലെ ഇടപെടല്‍

എന്നാല്‍ ഖത്തറിന്റെ മനം അവസാന നിമിഷം മാറിയോ എന്നാണ് പരിശോധിക്കുന്നത്. കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഖത്തര്‍ അമീറിനെയും സൗദി, യുഎഇ നേതാക്കളെയും വിളിച്ച് പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്ന് ഇരു കൂട്ടര്‍ക്കുംമേല്‍ സമ്മര്‍ദ്ദമുണ്ട്.

English summary
Qatar's foreign minister has arrived in Kuwait to hand over the state's response to the list of 13 demands from Saudi Arabia and three other countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X