കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിപ്പാ പേടി; കേരളത്തെ തഴയുന്നു, ഇറക്കുമതി നിര്‍ത്തി, യാത്ര വേണ്ട!!

Google Oneindia Malayalam News

Recommended Video

cmsvideo
ഗള്‍ഫില്‍ കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്ക്‌ | Oneindia Malayalam

ദുബായ്: കേരളത്തില്‍ നിപ്പാ വൈറസ് ഭീതി പരത്തുമ്പോള്‍ മലയാളികള്‍ക്ക് മാത്രമല്ല പേടി. മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഭീതി പരക്കുകയാണ്. കേരളത്തിലേക്ക് യാത്ര ചെയ്യുന്നന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നു. അതാകട്ടെ കേരളത്തിനും മലയാളികള്‍ക്കും കനത്ത തിരിച്ചടിയുമാണ്. കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും വേണ്ടെന്നാണ് കുവൈത്തും ബഹ്‌റൈനും യുഎഇയും അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം കേരളത്തിന് മാത്രമല്ല തമിഴ്‌നാടിനും കര്‍ണാടകത്തിനും തിരിച്ചടിയാണ്. അതിന് കാരണവുമുണ്ട്. ഗള്‍ഫില്‍ സ്വീകരിച്ചിരിക്കുന്ന പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ...

ഇറക്കുമതി വേണ്ടെന്ന്

ഇറക്കുമതി വേണ്ടെന്ന്

കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും വേണ്ടെന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഇറക്കുമതിക്കാര്‍ അറിയിച്ചിരിക്കുന്നത്. നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഭീതി പരന്നതാണ് പുതിയ തീരുമാനത്തിന് കാരണം. നിരോധനം എപ്പോള്‍ നീക്കുമെന്ന് വ്യക്തമല്ല. കേരളത്തിന് സാമ്പത്തികമായി തിരിച്ചടി ലഭിക്കുന്ന നടപടിയാണിത്.

എല്ലാം നിര്‍ത്തിവച്ചു

എല്ലാം നിര്‍ത്തിവച്ചു

ബഹ്‌റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ ഇറക്കുമതിക്കാരാണ് കേരളത്തിലെ ഏജന്റുമാരെ വിവരം അറിയിച്ചിരിക്കുന്നത്. താല്‍ക്കാലികമായ നിയന്ത്രണമാണിപ്പോള്‍ വരുത്തിയിരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി ഓരോ ദിവസവും പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കാറുണ്ട്. എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍.

വ്യവസായികള്‍ക്ക് ലഭിച്ച വിവരം

വ്യവസായികള്‍ക്ക് ലഭിച്ച വിവരം

യുഎഇയിലെ വ്യവസായികള്‍ കേരളത്തിലെ പഴങ്ങളും പച്ചക്കറികളും വേണ്ട എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാല്‍ യുഎഇയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിനും കുവൈത്തില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും കയറ്റുമതി ചെയ്യേണ്ട എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

കോടികള്‍ നഷ്ടം

കോടികള്‍ നഷ്ടം

കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രതിദിനം വ്യാപാരികള്‍ നേരിടുക. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് അവരുടെ ആവശ്യം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഓരോ ദിവസവും 60 ടണ്‍ പഴവും പച്ചക്കറിയുമാണ് ഗള്‍ഫിലേക്ക്് കയറ്റി അയക്കുന്നത്. നെടുമ്പാശേരിയില്‍ നിന്ന് 40 ടണ്ണും കോഴിക്കോട് നിന്ന് 20 ടണ്ണും കയറ്റി അയക്കുന്നു. ഇതെല്ലാം നിലച്ചിരിക്കുകയാണിപ്പോള്‍.

അയല്‍ സംസ്ഥാനങ്ങള്‍ക്കും തിരിച്ചടി

അയല്‍ സംസ്ഥാനങ്ങള്‍ക്കും തിരിച്ചടി

നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് മലബാര്‍ മേഖലയിലാണ്. പക്ഷേ വിലക്ക് കേരളത്തിന് മൊത്തമായിട്ടാണ്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് കയറ്റി അയക്കുന്നത് പൂര്‍ണമായും കേരളത്തിലെ മാത്രം പച്ചക്കറികളും പഴങ്ങളുമല്ല. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഉള്‍പ്പെടും. കേരളത്തിന് നിയന്ത്രണം വന്നത് അവര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.

 യാത്രാ നിയന്ത്രണം

യാത്രാ നിയന്ത്രണം

നേരത്തെ കേരളത്തിലേക്കു യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കേരളത്തിലേക്ക് പോകുന്ന പൗരന്‍മാര്‍ക്കാണ് ബഹ്‌റൈനും യുഎഇയും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിക്കുമെന്നാണ് സൂചന.

പ്രവാസികള്‍ക്ക് ആശങ്ക

പ്രവാസികള്‍ക്ക് ആശങ്ക

നിപ്പാ വൈറസ് മൂലമുള്ള ആശങ്ക മലയാളികളായ പ്രവാസികള്‍ക്ക് ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രയ്ക്ക് തടസമാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ പരന്നിട്ടുണ്ട്. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ബഹ്‌റൈന്‍ അറിയിച്ചിരിക്കുന്നത്. നിപ്പാ വൈറസ് മൂലമുള്ള പനിയും അസുഖങ്ങളും നിയന്ത്രണ വിധേയമാകുംവരെ കേരളത്തിലേക്ക് പോകരുതെന്നാണ് നിര്‍ദേശം.

കുവൈത്ത് അറിയിക്കുന്നത്

കുവൈത്ത് അറിയിക്കുന്നത്

ബഹ്‌റൈനിന്റെ മുംബൈ കോണ്‍സുലേറ്റാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മലബാര്‍ മേഖലയില്‍ നിപ്പാ വൈറസ് ഭീതി പരത്തിയതാണ് പുതിയ നിയന്ത്രണത്തിന് കാരണം. കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ആലോചിക്കുകയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുമായി അവര്‍ വിഷയം ചര്‍ച്ച ചെയ്തു.

 യുഎഇയുടെ നിര്‍ദേശം

യുഎഇയുടെ നിര്‍ദേശം

യുഎഇയും യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തിലേക്കുള്ള യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്നുമാണ് യുഎഇ നിര്‍ദേശം. പഴം, പച്ചക്കറി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിയന്ത്രണം യുഎഇ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രോഗ ഭീതി ഇങ്ങനെ

രോഗ ഭീതി ഇങ്ങനെ

നിപ്പാ വൈറസ് ബാധമൂലം പനി വരികയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നതെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ഉചിതമായ ത്വരിത നടപടികള്‍ സ്വീകിരിച്ചതുവഴി ആശങ്ക ഒഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ആദ്യം കണ്ടത്. രോഗികളെ പരിചരിച്ചവര്‍ക്കും അസുഖം ബാധിച്ചതോടെയാണ് ഭീതി ഇരട്ടിയായത്.

സംസ്ഥാനങ്ങളുടെ നിര്‍ദേശം

സംസ്ഥാനങ്ങളുടെ നിര്‍ദേശം

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ , വയനാട് ജില്ലകളിലാണ് ആശങ്കയുള്ളത്. ഇവിടേക്കുള്ള യാത്ര ഒഴിവാക്കാന്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും ഈ ജില്ലകളിലേക്കുള്ള യാത്രയില്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജീവ് സദാനന്ദന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ സ്ഥിതിഗതികള്‍ പര്‍വതീകരിച്ച് പ്രചാരണം നടക്കുന്നുണ്ട്.

കര്‍ശന പരിശോധന

കര്‍ശന പരിശോധന

കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ മുഴുവന്‍ സമയ പരിശോധനാ കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് തുറന്നിരിക്കുകയാണ്. പനി ഉള്ളവരെ കണ്ടാല്‍ രക്തസാംപിളുകള്‍ പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ. അതിര്‍ത്തിയിലെ പരിശോധനയില്‍ നിപ്പാ വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തേനിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശം.

മുന്‍ രാഷ്ട്രപതി പ്രണബ് നാഗ്പൂരിലേക്ക്; ആര്‍എസ്എസ് ക്യാംപില്‍ പ്രസംഗിക്കും!! ക്ഷണം സ്വീകരിച്ചുമുന്‍ രാഷ്ട്രപതി പ്രണബ് നാഗ്പൂരിലേക്ക്; ആര്‍എസ്എസ് ക്യാംപില്‍ പ്രസംഗിക്കും!! ക്ഷണം സ്വീകരിച്ചു

English summary
Gulf Export of fruits and vegetables form Kerala hit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X