പ്രവാസികളെ പണമയക്കൂ; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, മാന്ത്രിക സംഖ്യ പിടിവിട്ടു!! ഇനി പ്രതീക്ഷയില്ല

  • Written By:
Subscribe to Oneindia Malayalam

മുംബൈ/ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ദിവസംതോറും ഇടിയുന്നു. ഡോളര്‍ ശക്തി പ്രാപിക്കുന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിറ്റഴിക്കല്‍ ഇരട്ടിയായി. നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിച്ചതോടെ രാജ്യത്തെ വിപണി അസ്ഥിരമാകുമോ എന്നാണ് ഭയം. സാമ്പത്തിക രംഗത്തെ കാര്യങ്ങള്‍ കുഴഞ്ഞുമറയുമ്പോള്‍ കടല്‍ കടന്നവര്‍ക്ക് സന്തോഷിക്കാന്‍ നേരിയ വകയുണ്ട്.
കാരണം അവരുടെ അധ്വാനത്തിന് ഇരട്ടി മൂല്യം ലഭിക്കാനുള്ള അവസരം കൂടിയാണ്. വിദേശ നാണയത്തെ കൂടുതലായി ആശ്രയിക്കുന്ന രാജ്യത്തിന് പ്രവാസികളുടെ കാര്യത്തില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷ. അതേസമയംതന്നെ ആഭ്യന്തര സാമ്പത്തിക രംഗത്ത് ആശങ്കയും. വരും ദിവസങ്ങളില്‍ അത്ര പ്രതീക്ഷ വേണ്ടെന്ന നിരീക്ഷണവും വരുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയാനുള്ള കാരണങ്ങളും പ്രവാസികളില്‍ നിന്നുള്ള വിവരങ്ങളും വിശദീകരിക്കാം...

മാന്ത്രിക സംഖ്യ പിന്നിട്ടു

മാന്ത്രിക സംഖ്യ പിന്നിട്ടു

രൂപയുടെ മൂല്യത്തിന്റെ കാര്യത്തില്‍ 67 എപ്പോഴും ഒരു മാന്ത്രിക സംഖ്യയാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 67ലാണ് സാധാരണ രൂപയുണ്ടാകാറ്. ഈ സംഖ്യയില്‍ നിന്ന് താഴേക്ക് പോകുന്നത് ധനകാര്യ വിദഗ്ധര്‍ക്ക് ആശങ്ക ഇരട്ടിയാക്കും. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സമാനമായ സാഹചര്യമുണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും.

70 രൂപയിലേക്ക് എത്തുമോv

70 രൂപയിലേക്ക് എത്തുമോv

2017 ഫെബ്രുവരിക്ക് ശേഷം ഇപ്പോഴിതാ ആദ്യമായി രൂപയുടെ മൂല്യം 67ന് താഴേക്ക് പോയിരിക്കുന്നു. കഴിഞ്ഞദിവസം ക്ലോസിങ് നിലവാരം 67.28 ആയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയുള്ള നിലവാരം 67.36 ആയി വീണ്ടും താഴ്ന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ ദിനംപ്രതി ഇടിയുകയാണ്. മൂല്യം 70 രൂപയിലേക്ക് എത്തുമോ എന്നാണ് ആശങ്ക.

ഗള്‍ഫ് നാണയങ്ങളുടെ മൂല്യം

ഗള്‍ഫ് നാണയങ്ങളുടെ മൂല്യം

എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് പ്രതീക്ഷയാണ്. അവര്‍ ഈ വേളകള്‍ ഉപയോഗപ്പെടുത്തി കൂടുതലായി നാട്ടിലേക്ക് പണമയക്കുന്നുണ്ട്. ഗള്‍ഫ് നാണയങ്ങള്‍ക്കെല്ലാം മൂല്യം സ്വാഭാവികമായി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞദിവസം ഖത്തര്‍ റിയാലിന് 18.34 രൂപയാണ് നല്‍കേണ്ടി വന്നത്. സമാനമായ രീതി തന്നെയാണ യുഎഇയിലും.

അധികദിവസം ഉണ്ടാകില്ല

അധികദിവസം ഉണ്ടാകില്ല

ഈ മാസം തുടക്കത്തില്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നു. അപ്പോള്‍ തന്നെ നാട്ടിലേക്ക് പ്രവാസികള്‍ പണമയക്കുന്നതും വര്‍ധിച്ചിരുന്നു. ഇപ്പോഴും പണമയക്കുന്നത് വന്‍തോതില്‍ ഉയരുകയാണ്. എന്നാല്‍ ഈ നില അധികദിവസങ്ങളുണ്ടാകില്ലെന്ന നിരീക്ഷണവുമുണ്ട്.

നടപടികള്‍ തുടങ്ങി

നടപടികള്‍ തുടങ്ങി

15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ഇപ്പോഴുള്ളത്. തിരിച്ചുവരവ് എളുപ്പമല്ലെന്നാണ് ഇപ്പോള്‍ വിപണിയില്‍ നിന്നുള്ള സൂചന. എന്നാല്‍ വന്‍തോതില്‍ ഇടിവുണ്ടാകുമെന്നും കരുതുന്നുമില്ല. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഡോളറിനെതിരെ രൂപയുടെ റഫറന്‍സ് റേറ്റായി 67.3815 ആണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

വന്‍തോതില്‍ പ്രതീക്ഷിക്കേണ്ട

വന്‍തോതില്‍ പ്രതീക്ഷിക്കേണ്ട

വന്‍തോതില്‍ ഇനിയും രൂപ ഇടിയാന്‍ സാധ്യത കുറവാണ്. നേരിയ ഇടിവ് കൂടി രേഖപ്പെടുത്തിയേക്കാം. അതിന് ശേഷം തിരിച്ചുകയറാനാണ് സാധ്യത. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് ഇപ്പോഴാണ് പണമയക്കാനുള്ള ഏറ്റവും അനിയോജ്യമായ സമയം. ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് സംഭവിച്ചിരിക്കുന്ന ആശങ്കകള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് കരുതുന്നത്.

തിരിച്ചടി കിട്ടിയത് ഇങ്ങനെ

തിരിച്ചടി കിട്ടിയത് ഇങ്ങനെ

എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചിരിക്കുന്നത്. അസംസ്‌കൃത എണ്ണ വില ഉയരുകയാണ്. സൗദിയും റഷ്യയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം കുറച്ചതാണ് ക്രൂഡിന് വില കൂടാന്‍ കാരണം. അതിനിടെയാണ് ഇറാനെതിരെ അമേരിക്ക വീണ്ടും ഉപരോധ നടപടികള്‍ സ്വീകരിച്ചതും.

ആഗോളശക്തികള്‍ തലപുകയ്ക്കുന്നു

ആഗോളശക്തികള്‍ തലപുകയ്ക്കുന്നു

ഇറാന്‍ എണ്ണ കൂടുതല്‍ നാള്‍ വിപണിയില്‍ എത്തില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. അമേരിക്കയുടെ ഭീഷണിക്ക് മുമ്പില്‍ മറ്റു രാജ്യങ്ങള്‍ വഴങ്ങിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഇറാന്‍ എണ്ണ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും. അപ്പോള്‍ വില വീണ്ടും കൂടും. ഈ സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ആഗോളശക്തികള്‍ ആലോചിക്കുന്നത്.

പ്രശ്‌നങ്ങളുടെ വഴി

പ്രശ്‌നങ്ങളുടെ വഴി

ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടാല്‍ ക്രൂഡ് വില കുറഞ്ഞേക്കും. രൂപ തിരിച്ചുകയറിയേക്കും. ഇന്ത്യയില്‍ ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്. രൂപയുടെ മൂല്യം കുറയുന്നു എന്ന കാരണത്താല്‍ എണ്ണയുള്‍പ്പെടെയുള്ള ഇറക്കുമതികള്‍ കുറയ്ക്കാന്‍ സാധിക്കില്ല. ഇറക്കുമതി അതേ പടി തുടരണം. അപ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. ഇത് വിദേശവ്യാപാര കമ്മിയെ ബാധിക്കും.

ക്ഷീണം ഇങ്ങനെ

ക്ഷീണം ഇങ്ങനെ

ആഭ്യന്തര വിപണിയില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാഹചര്യമാണ് ഈ ഘട്ടത്തില്‍ ഉണ്ടാകുക. സാമ്പത്തികമായി ഇന്ത്യയ്ക്ക് ക്ഷീണമാണിത്. അവശ്യസാധനങ്ങള്‍ക്കെല്ലാം വിലയേറും. പെട്രോളും ഡീസലും വില വര്‍ധിക്കും. ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും കൂടുതല്‍ പണം മുടക്കേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

വിറ്റഴിച്ച് രക്ഷപ്പെടുന്നു

വിറ്റഴിച്ച് രക്ഷപ്പെടുന്നു

ഏപ്രില്‍ മുതല്‍ ഓഹരി വിപണിയില്‍ തിരിച്ചടി നേരിടുന്നുണ്ട്. വിദേശ നിക്ഷേപകര്‍ ആശങ്കയെ തുടര്‍ന്ന് ഓഹരികള്‍ വിറ്റഴിക്കുകയാണ്. രൂപയുടെ മൂല്യം കൂടുതലായി ഇടിയുന്നതാണ് അവരുടെ ആശങ്ക. 40 ദിവസത്തിനിടെ 385 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ഇനിയും ഇത് തുടര്‍ന്നേക്കാം.

ക്ഷേത്രത്തിലേക്ക് വന്ന വീട്ടമ്മയെ നാട്ടുകാര്‍ തല്ലിക്കൊന്നു; മിഠായി പ്രശ്‌നമായി, ചതിച്ചത് വാട്‌സ്ആപ്

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Global oil crisis: gulf money to India increased; Rupee value decreased

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X