Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രവാദം ചെയ്തു; അമ്മയുടെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹത്തൊടൊപ്പം മകന്‍ 10ദിവസം കഴിഞ്ഞു

ഷാര്‍ജ: മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് അമ്മയുടെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹത്തൊടൊപ്പം 10 ദിവസം കഴിഞ്ഞ സ്വദേശി അറസ്റ്റില്‍. അല്‍മംസാര്‍ പ്രദേശത്താണ് അറബി സ്വന്തം അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അമ്മ മന്ത്രവാദം നടത്തുന്നുവെന്ന് ബന്ധുവായ സ്ത്രീ പറഞ്ഞത് വിശ്വസിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത് .

കൊലപാതകത്തിന് ശേഷം പത്ത് ദിവസത്തോളമാണ് പ്രതി മൃതദേഹത്തിനൊപ്പം വീട്ടില്‍ കഴിഞ്ഞത് . അമ്മയുടെ മുറിയില്‍ നിന്നും മന്ത്രങ്ങളെളുതിയ ചില പേപ്പറുകളും മറ്റും കിട്ടിയതോടെയാണ് നിയന്ത്രണം വിട്ട യുവാവ് കൊലപാതകം നടത്തിയത്. അമ്മയുടെ കഴുത്തില്‍ രണ്ട് തവണയാണ് യുവാവ് വെട്ടിയത് .

Crime

പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇയാള്‍ മാനസിക രോഗിയല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു . ഒരു കടയില്‍ എത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് അറബി അറസ്റ്റിലാകുന്നത് . പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അഴുകി തുടങ്ങിയ മൃതദേഹം കണ്ടെത്തുന്നതും അറസ്റ്റിലാകുന്നതും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+