കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ ഒന്നര ലക്ഷം പ്രവാസികളുടെ താമസരേഖ റദ്ദായി; 60 വയസ് കഴിഞ്ഞവര്‍ക്ക് ഇനി വർക്ക് പെർമിറ്റില്ല

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ 1470000 വിദേശികളുടെ താമസരേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ വിദേശികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ കുവൈത്തിലെ വിവിധ വകുപ്പുകള്‍ നേരത്തെ തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് വ്യാപനം ശക്തമാവുന്നതും ഒന്നര ലക്ഷത്തിനടുത്ത് വിദേശികളുടെ താമസരേഖ റദ്ദാവുന്നതും. കുവൈത്തിലെ വിദേശികളുടെ എണ്ണത്തില്‍ ബഹഭൂരിപക്ഷവും ഇന്ത്യക്കാര്‍ ആയതിനാല്‍ താമസ രേഖ റദ്ദായവരില്‍ കുടൂതുല്‍ ഇന്ത്യക്കാര്‍ ആയിരിക്കും.

അനധികൃത താമസക്കാർക്ക്‌

അനധികൃത താമസക്കാർക്ക്‌

അനധികൃത താമസക്കാർക്ക്‌ അടുത്ത മാസം ഒന്നു മുതൽ അനുവദിച്ചിരിക്കുന്ന ഭാഗിക പൊതുമാപ്പ്‌ ഉപയോഗപ്പെടുത്താനാവുമെന്നും ഭരണകൂടം വ്യക്തമാക്കുന്നു. നിലവിൽ 1,32,000 അനധികൃത താമസക്കാർ കുവൈത്തിൽ കഴിയുന്നുണ്ടെന്നാണു ഏകദേശ കണക്ക്‌. ഇവരില്‍ ഇവരിൽ നാൽപതിനായിരത്തോളം പേർ ഭാഗിക പൊതുമാപ്പ്‌ വഴി താമസരേഖ നിയമ വിധേയമാക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ഭാഗിക പൊതുമാപ്പ്

ഭാഗിക പൊതുമാപ്പ്

അനധികൃത താമസക്കാർക്ക്‌ പിഴ അടച്ച്‌ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ പിഴയടച്ചു കൊണ്ട്‌ താമസരേഖ നിയമ വിധേയമാക്കാനും ഭാഗിക പൊതുമാപ്പ് സമയത്ത് സാധിക്കും. സ്‍പോൺസർമ്മാരിൽ നിന്ന് ഒളിച്ചോടിയതായി പരാതിയുള്ള താമസക്കാർക്കും ഈ ആനുകൂല്യം ലഭ്യമാക്കാവുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. പൊതുമാപ്പ് സമയത്ത് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനായി ഒരോ ഗവര്‍ണ്ണറേറ്റുകളിലും അടുത്ത ആഴ്ച മുതല്‍ ആവശ്യകരമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

60 വയസ്സിനു മുകളിൽ

60 വയസ്സിനു മുകളിൽ


അതേസമയം, യൂണിവേഴ്സിറ്റി ബിരുദം നേടാത്ത 60 വയസ്സിനു മുകളിൽ പ്രായമുള്ള വിദേശികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തലാക്കാനുള്ള നീക്കവുമായി കുവൈത്തി് അധികൃതർ മുന്നോട്ട് പോവുകയാണ്. തീരുമാനം 2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും, ജോലി അല്ലെങ്കിൽ റെസിഡൻസി പെർമിറ്റുകൾ കാലഹരണപ്പെടുമ്പോൾ വ്യക്തിഗത അടിസ്ഥാനത്തിൽ ഇത് ബാധകമായി തുടങ്ങും.

ജനസംഖ്യയുടെ 30%

ജനസംഖ്യയുടെ 30%

രാജ്യത്തെ പ്രവാസികളുടെ എണ്ണം ജനസംഖ്യയുടെ 30% ആയി കുറയ്ക്കാൻ കുവൈത്ത് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബ ജൂണിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ആത്യന്തികമായി 25 ദശലക്ഷം ആളുകൾ കുവൈറ്റ് വിടേണ്ടിവരും. ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 15,000 പ്രവാസികൾ രാജ്യംവിട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൂടുതലും പ്രവാസികള്‍

കൂടുതലും പ്രവാസികള്‍

പോസ്റ്റ്-സെക്കൻഡറി ഡിപ്ലോമയോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരെയോ പുതിയ തീരുമാനം ബാധിക്കില്ല." 60 വയസ്സിനു മുകളിലുള്ള ചില പ്രവാസി തൊഴിലാളികൾക്ക് ഫാമിലി റെസിഡൻസി പെർമിറ്റിനായി അപേക്ഷിക്കേണ്ടിവരും, എന്നിരുന്നാലും ഈ ഡോക്യുമെന്ന് കാലഹരണപ്പെട്ടുകഴിഞ്ഞാൽ അവ ഉപേക്ഷിക്കേണ്ടിവരുമെന്നും മന്ത്രാലയും വ്യക്തമാക്കി. നിലവിലെ കണക്കനുസരിച്ച് രാജ്യത്തെ 4.8 ദശലക്ഷം ജനങ്ങളിൽ 3.4 ദശലക്ഷം പേർ പ്രവാസികളാണ്.

English summary
gulf news: 1.4 lakh expatriates' residency permit canceled in kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X