വിമാന യാത്രയിൽ മികച്ച സേവനം; എയർ അറേബ്യയ്ക്ക് അവാർഡ്
ഷാർജ: ഈ വർഷത്തെ എയർലൈൻ ഓഫ് ദി ഇയർ അവാർഡ് എയർ അറേബ്യ സ്വന്തമാക്കി. മികച്ച പ്രവർത്തനത്തിനും ഉപഭോക്തൃ സേവനത്തിനും എയർ അറേബ്യയ്ക്ക് ലഭിച്ച അംഗീകാരം ആണിത്. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആദൽ അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.
ഗ്രീസിലെ ഏഥൻസിൽ നടന്ന ചടങ്ങിലായിരുന്നു ഇത് സംബന്ധിക്കുന്ന പ്രഖ്യാപനം നടന്നത്. അതേസമയം, 170 റൂട്ടുകളിലാണ് എയർ അറേബ്യ സർവീസ് നടത്തുന്നത്. പാക്കിസ്ഥാനിലെ ലാക്സൺ ഗ്രൂപ്പുമായി ചേർന്ന് ബജറ്റ് വിമാനം ആരംഭിക്കാൻ എയർ അറേബ്യ കരാറായി.
ഇതിന് പുറമെ അർമേനിയൻ ദേശീയ വിമാന കമ്പനി സ്ഥാപിക്കാൻ ലാക്സൺ ഗ്രൂപ്പുമായി ഉടമ്പടി ഒപ്പുവച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റാപ്പിഡ് കോവിഡ് പരിശോധനയില്ലെന്ന് എയർ അറേബ്യ അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, കെനിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് ഷാർജയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പിസിആർ, റാപ്പിഡ് ടെസ്റ്റുകളാണ് ഒഴിവാക്കിയത്.യുഎഇ പൗരന്മാർ ഉൾപ്പെടെയുള്ള എയർ അറേബ്യ യാത്രക്കാർ, ഫ്‌ളൈറ്റ് എത്തിച്ചേരുന്ന സമയം മുതൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ ടെസ്റ്റ് നടത്തിയാൽ മതിയെന്നും എയർ അറേബ്യ വ്യക്തമാക്കി. എന്നാൽ, യാത്രക്കാർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

എന്നാൽ, ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്. എന്നാൽ 48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍ റിസൾട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബൈയിൽ എത്തിയാലും വിമാനത്താവളത്തിൽ വച്ച് കൊവിഡ് പരിശോധന ഉണ്ടാകും. നെഗറ്റീവ് റിസൾട്ട് വരുന്നത് വരെ കൊറന്റൈൻ ഇരിക്കണം എന്നാണ് ദുബൈയ് എയർപോർട്ട് അതോറിറ്റി യുടെ സർക്കുലർ പറയുന്നത്. അതേസമയം അബുദാബി ഷാർജ അടക്കം യുഎഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് റാപിഡ് പിസിആര്‍ ഇപ്പോഴും ആവശ്യമാണ്.

അതേസമയം, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കാണ് നിർദ്ദേശം ബാധകം ആവുക. ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യാത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം.

യുഎഇയില്‍ ഇന്ന് 626 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,994 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,70,793 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,75,884 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,23,015 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,297 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 50,572 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.












Click it and Unblock the Notifications