Get Updates
Get notified of breaking news, exclusive insights, and must-see stories!

പറക്കാൻ തയ്യാറാകുന്നവരാണോ? വിമാന യാത്രക്കാർക്കിത് സ്പെഷ്യൽ അറിയിപ്പ്; സമയത്തിലും സർവ്വീസിലും മാറ്റം

അബുദാബി: കൊവിഡ് സാഹചര്യം മാറുന്നതിന് പിന്നാലെ വിമാന സർവീസുകൾ പഴയ നിലയിൽ ആവുകയാണ്. ഇതിന്റെ ഭാഗമായി വിമാന സർവീസുകളിലും സമയത്തിലും മാറ്റം ഉണ്ട്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്കും സമയത്തിനും മാറ്റമുണ്ടാകും.

ഈ മാസം 27 മുതലാണ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം പ്രാബല്യത്തിൽ വരുന്നത്. രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വിമാന സർവീസുകളിൽ ചില വിഭാഗക്കാർക്ക് മാത്രമാണ് മാറ്റം. അതേസമയം, ഗോ ഫസ്റ്റ് ഉൾപ്പെടെ ചില എയർലൈനുകൾ പുതിയ സർവീസുകളും തുടങ്ങിയിട്ടുണ്ട്.

1

1 ) ഗോ ഫസ്റ്റ് വിമാന സർവ്വീസ്.

∙ അബുദാബി - കണ്ണൂർ സർവ്വീസ്, പുതിയ സർവീസാണ് ഇത്. ആഴ്ചയിൽ 7 ദിവസവും ഉണ്ടാകും. രാത്രി 10.20 നാണ് സമയം.

∙ അബുദാബി - മുംബൈ സർവ്വീസ്. ഏപ്രിൽ 22 മുതൽ ആരംഭിക്കും. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉണ്ടാകും. സമയം രാത്രി 11.10 ന്.

∙ അബുദാബി - ഡൽഹി സർവ്വീസ്. ഏപ്രിൽ 15 മുതൽ ആരംഭിക്കും. രാത്രി 10.35 നാണ് സമയം. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സർവ്വീസ് ഉണ്ടാകും.

∙ അബുദാബി - കൊച്ചി സർവ്വീസ്, ദിവസേന (സമയം ഉടൻ പ്രഖ്യാപിക്കും) എന്നാണ് വിവരം.

2

എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവ്വീസ്

∙ അബുദാബി - കണ്ണൂർ സർവ്വീസ് -- ദിവസേന ഉച്ചയ്ക്ക് ഒരു മണിക്ക്

∙ അബുദാബി - തിരുവനന്തപുരം സർവ്വീസ് -- ദിവസേന രാത്രി 9.10 നാണ് സമയം.

∙ അബുദാബി - കൊച്ചി സർവ്വീസ് -- ദിവസേന രാത്രി 10 നാണ് സർവ്വീസ്.

∙ അബുദാബി - കോഴിക്കോട് സർവ്വീസ്. വെളുപ്പിന് 12.20 ന് സമയം,

3

∙ അബുദാബി-ട്രിച്ചി സർവ്വീസ് -- ഉച്ചയ്ക്ക് 2.30 നാണ് സമയം.

∙ അബുദാബി - മംഗലാപുരം സർവ്വീസ്. രാത്രി 11.45 ന് സമയം.

∙ അൽഐൻ - കോഴിക്കോട് സർവ്വീസ്. ഞായർ, വ്യാഴം ദിവസങ്ങളിൽ ആണ് സർവ്വീസ് നടക്കുക. ഉച്ചയ്ക്ക് 2.20ന് സമയം

എയർ ഇന്ത്യ സർവ്വീസ്

∙ അബുദാബി-മുംബൈ സർവ്വീസ്. ദിവസേന വെളുപ്പിന് 1.35 നാണ് സർവ്വീസ് ആരംഭിക്കുക.

4

∙ ദുബായ് - കൊച്ചി സർവ്വീസ്. ദിവസേന ഉണ്ടാകും ഉച്ചയ്ക്ക് 1.35 നാണ് സമയം.

∙ ദുബായ് - കോഴിക്കോട് സർവ്വീസ്. ദിവസേന ഉച്ചയ്ക്ക് 2.45 നാണ് ഈ സർവ്വീസ്.

∙ ദുബായ്-ചെന്നൈ സർവ്വീസ്. എല്ലാ ദിവസവും രാത്രി 11.30ന്

∙ ദുബായ്-ഡൽഹി സർവ്വീസ്. എല്ലാ ദിവസവും വെളുപ്പിന് 5 - ന് .

∙ ദുബായ്-മുംബൈ സർവ്വീസ്. ദിവസേന വെളുപ്പിനാണ് ആരംഭിക്കുന്നത്. രാവിലെ 5 - ന്, രാത്രി 11.45 ന്

5

∙ ദുബായ്-ഹൈദരാബാദ് സർവ്വീസ്. എല്ലാ ദിവസവും വെളുപ്പിന് 1.05, 5 - ന്

∙ ദുബായ്-ഇൻഡോർ വിമാന സർവ്വീസ്. ശനി മാത്രമാണ് ഈ സർവ്വീസ്. രാത്രി 11.40 നാണ് സമയം.

∙ ഷാർജ-കോഴിക്കോട് സർവ്വീസ്. ദിവസേന വെളുപ്പിന് 1 നാണ് സമയം.

ഇൻഡിഗോ സർവ്വീസ്

∙ അബുദാബി-കൊച്ചി സർവ്വീസ് - ദിവസേന വെളുപ്പിന് 2.35 ന് ആരംഭിക്കും

6

∙ അബുദാബി-മുംബൈ സർവ്വീസ് . ദിവസേന വെളുപ്പിന് 12.25 ന്

∙ അബുദാബി-ഡൽഹി സർവ്വീസ് - ദിവസേന വെളുപ്പിനാണ്. 12.40ന് സമയം.

∙ ഷാർജ - തിരുവനന്തപുരം സർവ്വീസ് -- ദിവസേന വെളുപ്പിന് 5 ന് ആരംഭിക്കും.

∙ ഷാർജ-ലക്നൗ സർവ്വീസ്. എല്ലാ ദിവസവും വെളുപ്പിന് 1 - ന്

∙ ഷാർജ-അമൃത് സർവ്വീസ്. എല്ലാ ദിവസവും. വൈകിട്ട് 4.05 ന് ആരംഭിക്കും.

7

∙ ഷാർജ-ഹൈദരാബാദ് സർവ്വീസ്. ദിവസവും ഉണ്ടാകും രാത്രി 10.45 നാണ് സർവ്വീസ്.

∙ ദുബായ്-കോഴിക്കോട് സർവ്വീസ്. ദിവസേന പുലർച്ചെ 4.25ന്

∙ ദുബായ്-മുംബൈ സർവ്വീസ് -- ഏപ്രിൽ 16 മുതൽ ആരംഭിക്കും. ദിവസേന വെളുപ്പിന് 5 നാണ് സർവ്വീസ്.

∙ ഷാർജ - ലക്നൗ സർവ്വീസ്. എല്ലാ ദിവസവും വെളുപ്പിന് 5.45 മണിക്ക്.

∙ ദുബായ് തിരുച്ചിറപ്പള്ളി -- ആഴ്ചയിൽ 3 ദിവസം മാത്രമാണ് സർവ്വീസ്. രാവിലെ 10.10 നാണ് സമയം.

8

∙ ദുബായ്-മംഗലാപുരം സർവ്വീസ് . ആഴ്ചയിൽ 4 ദിവസമാണ് സർവ്വീസ്. രാവിലെ 10.10 ന് സമയം.

∙ ദുബായ്-ഡൽഹി എല്ലാ ദിവസവും രാവിലെ 10.40 ന് ആരംഭിക്കും.

∙ ദുബായ്-മുംബൈ സർവ്വീസ്. ദിവസേന രാവിലെ 11.25 നും വൈകിട്ട് 5.55, നും രാത്രി 10 നും ആണ് സർവ്വീസ്.

∙ ദുബായ്-കൊച്ചി സഡവ്വീസ്... ദിവസേന രാവിലെ 11.50 സമയം.

∙ ദുബായ്-അഹമ്മദാബാദ് സർവ്വീസ്. എല്ലാ ദിവസവും വൈകിട്ട് 5.05 ന്...

∙ ദുബായ്-ഡൽഹി എല്ലാ ദിവസവും വൈകിട്ട് 7.40ന് സർവ്വീസ്.

∙ ദുബായ്-ചെന്നൈ ദിവസേന രാത്രി 8.50ന്

∙ ദുബായ്-ഹൈദരാബാദ് സർവ്വീസ്.. ദിവസേന രാത്രി 10.20 ന്

∙ ദുബായ്-ബെംഗളൂരു ദിവസേന രാത്രി 11.10ന് -- എന്നിങ്ങനെയാണ് സർവ്വീസുകളും സമയക്രമവും.....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+