കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

55 വയസ്സ് കഴിഞ്ഞവര്‍ക്ക് പുതിയ വീസയുമായി ദുബായ്: ലക്ഷ്യം വിശ്രമജീവിതം നയിക്കുന്നവര്‍

Google Oneindia Malayalam News

ദുബായ്: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് കരകയറാനുള്ള കഠിന പരിശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വ്യത്യസ്തമായ പല പദ്ധതികളും രാജ്യങ്ങള്‍ ആവിഷ്കരിച്ചിരിക്കുകയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായതാണ് വിശ്രമജീവിതം നയിക്കുന്നവര്‍ക്ക് വേണ്ടി ദുബായ് നടപ്പിലാക്കിയിരിക്കുന്ന അഞ്ച് വര്‍ഷത്തെ വിസ പദ്ധതി.

റിട്ടയര്‍ ഇന്‍ ദുബായ് എന്ന പേരിലാണ് 55 വയസ് പിന്നിട്ടവര്‍ക്കായി പുതിയ റസിഡന്‍റ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്. 55 വയസിന് മുകളിലുള്ള വിദേശികള്‍ക്ക് റിട്ടയര്‍മെന്‍റ് വിസയ്ക്കായി അപേക്ഷിക്കാം. നിലവില്‍ ദുബായിയില്‍ താമസിക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാവാം. 5 വര്‍ഷത്തെ കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം. ചില നിബന്ധനകളോടെയാണ് പുതിയ വീസാ സമ്പ്രദായം നടപ്പാക്കുന്നത്.

 sss

വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സിന് പുറമെ പ്രതിമാസം 20000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തമായി വേണം. വീസ അപേക്ഷ തള്ളിയാല്‍ ആരോഗ്യ ഇന്‍ഷൂറന്‍സിനായി മുടക്കിയ തുക തിരികെ നല്‍കുമെന്നും അധികൃതര്‍ അറിയിക്കുന്നു. രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമായുള്ള 5 വര്‍ഷത്തെ റിട്ടയര്‍മെന്‍റ് വീസ പദ്ധതിയിക്ക് 2018 ല്‍ യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 2019 ലാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയാണ് ഇപ്പോള്‍ പരിഷ്കരിച്ചിരിക്കുന്നത്.

കുട്ടനാട്ടില്‍ അടിതുടങ്ങി ജോസും ജോസഫും; 'പാലാ' ആശങ്കയും മുന്നില്‍', സീറ്റ് കോണ്‍ഗ്രസ് എറ്റെടുക്കുമോ?കുട്ടനാട്ടില്‍ അടിതുടങ്ങി ജോസും ജോസഫും; 'പാലാ' ആശങ്കയും മുന്നില്‍', സീറ്റ് കോണ്‍ഗ്രസ് എറ്റെടുക്കുമോ?

വിശ്രമജീവിതം ലക്ഷ്യം വെക്കുന്നവര്‍ക്ക് ദുബായി ഒരു കേന്ദ്രമായി മാറ്റിവെക്കുക എന്നതാണ് അധികൃതര്‍ ലക്ഷ്യം വെക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്‍റെ നിര്‍ദേശപ്രകാരമാണ് ദുബായ് ടൂറിസവും ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫേയ്സും ചേര്‍ന്നാണ് റിട്ടയര്‍ ഇന്‍ ദുബായി പദ്ധതി ആവിഷ്കരിച്ചത്.

' ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു അധ്യാപകദിനവും സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല '' ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു അധ്യാപകദിനവും സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല '

 2015 ല്‍ ആ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം തുടങ്ങിയത് എന്തിന്, ബിനീഷിനോട് ഫിറോസിന്റെ ചോദ്യം !! 2015 ല്‍ ആ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം തുടങ്ങിയത് എന്തിന്, ബിനീഷിനോട് ഫിറോസിന്റെ ചോദ്യം !!

 <strong>കേരളത്തിന് ഇരുട്ടടി : 200 സ്റ്റോപ്പുകൾ റെയിൽവേ നിർത്തലാക്കും, പാസഞ്ചർ ട്രെയിനുകൾക്കും നിയന്ത്രണം !!</strong> കേരളത്തിന് ഇരുട്ടടി : 200 സ്റ്റോപ്പുകൾ റെയിൽവേ നിർത്തലാക്കും, പാസഞ്ചർ ട്രെയിനുകൾക്കും നിയന്ത്രണം !!

English summary
gulf news: Dubai announces 'retire in dubai visa' scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X