കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; കരിമ്പട്ടികയില്‍, ഇടപാടുകള്‍ നിലയ്ക്കും!! പദ്ധതികള്‍ പാളും

Google Oneindia Malayalam News

Recommended Video

cmsvideo
പ്രവാസികൾക്ക് ഇനി വലിയ പണിയോ | Oneindia Malayalam

റിയാദ്/ബ്രസല്‍സ്: സൗദി അറേബ്യയുടെ സാമ്പത്തിക ഇടപാടുകളെ താളംതെറ്റിക്കുന്ന വിധം പുതിയ നീക്കം. യൂറോപ്യന്‍ യൂണിയന്‍ സൗദി അറേബ്യയെ കരിമ്പട്ടികയില്‍ പെടുത്തി. സൗദിയിലെ സാമ്പത്തിക ഇടപാടുകള്‍ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. കള്ളപ്പണം വെളുപ്പിച്ചു, ഭീകരര്‍ക്ക് പണം എത്തിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സൗദി അറേബ്യക്കെതിരെ യൂറോപ്പ് നടപടിയെടുത്തിരിക്കുന്നത്.

സൗദി അറേബ്യയ്‌ക്കെതിരെ മാത്രമല്ല, പാകിസ്താന്‍, ലിബിയ, പാനമ എന്നീ രാജ്യങ്ങള്‍ക്കെതിരെയും യൂറോപ്യന്‍ യൂണിയന്‍ നടപടിയെടുത്തിട്ടുണ്ട്. കരിമ്പട്ടികയില്‍ പെടുത്തിയാല്‍ സൗദി അറേബ്യയെ എങ്ങനെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്. കാരണം ഒട്ടേറെ യൂറോപ്യന്‍ കമ്പനികള്‍ക്ക് സൗദിയിലും സൗദി അറേബ്യയ്ക്ക് യൂറോപ്പിലും നിക്ഷേപവും ഇടപാടുകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി.....

പാര്‍ലമെന്റ് അംഗീകാരം

പാര്‍ലമെന്റ് അംഗീകാരം

സാമ്പത്തിക കാര്യങ്ങളിലാണ് സൗദിയെ കരിമ്പട്ടികയില്‍പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനാണ് നടപടിയെടുത്തിരിക്കുന്നത്. ഈ നടപടിക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. ഒരുമാസത്തിനകം അംഗീകാരം ലഭിക്കുമെന്ന് യൂറോപ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇടപാടുകള്‍ വൈകും

ഇടപാടുകള്‍ വൈകും

സൗദി അറേബ്യയുമായി യൂറോപ്പിലെ കമ്പനികള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് തടസമുണ്ടാകില്ല. എന്നാല്‍ കര്‍ശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം മാത്രമേ ഇടപാടുകള്‍ നടത്താന്‍ സാധിക്കു. യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ബാധകമാണ്.

അന്വേഷണ ഏജന്‍സികളുടെ നോട്ടം

അന്വേഷണ ഏജന്‍സികളുടെ നോട്ടം

സംശയകമായ ഇടപാടുകള്‍ കണ്ടാല്‍ അന്വേഷണ ഏജന്‍സികളെ അറിയിക്കണം. അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ രേഖകള്‍ കൈമാറണം. ഭീകരവിരുദ്ധ ഏജന്‍സികള്‍ക്കും ഇടപാട് സംബന്ധിച്ചുള്ള വിവരം കൈമാറണം. തുടങ്ങിയ നിര്‍ദേശങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഉടന്‍ ലഭിക്കും.

നടപടിക്ക് കാരണം ഇതാണ്

നടപടിക്ക് കാരണം ഇതാണ്

യൂറോപ്യന്‍ യൂണിയന്റെ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളും വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളും ക്രമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയെന്ന് യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കരിമ്പട്ടിക പുതുക്കിയത്. നാല് രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. അതിലൊന്നാണ് സൗദി അറേബ്യ.

 വിഷന്‍ 2030

വിഷന്‍ 2030

സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയാണ് വിഷന്‍ 2030. ഈ പദ്ധതിയില്‍ യൂറോപ്പിലെ പല സ്ഥാപനങ്ങളും നിക്ഷേപ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തല്‍ കമ്പനികളുടെ ഇടപാടുകള്‍ മന്ദഗതിയിലാക്കും. സൗദിക്ക് തിരിച്ചടിയുമാകും.

ഇടപാടുകളില്‍ സംശയം

ഇടപാടുകളില്‍ സംശയം

സൗദി അറേബ്യയില്‍ നിന്നുള്ള ചില ഇടപാടുകള്‍ സായുധ സംഘങ്ങളെ സഹായിക്കുന്നതിനാണെന്നാണ് മറ്റൊരു ആക്ഷേപം. ഐസിസ്, അല്‍ഖാഇദ തുടങ്ങിയ സംഘങ്ങള്‍ക്ക് സൗദിയിലെ അക്കൗണ്ടുകള്‍ വഴി പണം എത്തുന്നുവെന്നും ആരോപണമുണ്ട്. അതുകൊണ്ടാണ് എല്ലാ ഇടപാടുകളും സൂക്ഷ്മ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

വൈകും, തടസ്സപ്പെടും

വൈകും, തടസ്സപ്പെടും

ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്തുന്നവരില്‍ പ്രധാനികളാണ് സൗദി പൗരന്മാര്‍. 2017ല്‍ 3700 കോടി ഡോളറിന്റെ ഇടപാടാണ് ഇവര്‍ നടത്തിയത്. വലിയ പണമിടപാട് നടത്തുന്ന ബാങ്ക് അക്കൗണ്ടുകളെല്ലാം ഇനി സൂക്ഷ്മമായി നിരീക്ഷിക്കും. ഇതോടെ എല്ലാ ഇടപാടുകളും വൈകുകയോ തടയപ്പെടുകയോ ചെയ്യുമെന്ന് ചുരുക്കം.

സൗദി പിന്‍മാറിയേക്കും

സൗദി പിന്‍മാറിയേക്കും

സൗദി അറേബ്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ മികച്ച ബന്ധം തുടരവെയാണ് പുതിയ നടപടി. ഒരുപക്ഷേ, യൂറോപ്പുമായുള്ള ഇടപാടുകളില്‍ നിന്ന് സൗദി പിന്‍മാറിയേക്കും. സൗദിയിലെ വികസന പ്രവര്‍ത്തനങ്ങളെ യൂറോപ്പിന്റെ തീരുമാനം കാര്യമായി ബാധിക്കുമെന്നതാണ് പ്രധാന വെല്ലുവിളി. ഇതിന് സൗദി പുതിയ മാര്‍ഗം കണ്ടെത്തേണ്ടി വരും.

സ്വപ്‌ന പദ്ധതി ഇങ്ങനെ

സ്വപ്‌ന പദ്ധതി ഇങ്ങനെ

സൗദി സാമ്പത്തിക രംഗത്ത് സമൂലമായ മാറ്റം വരുത്തി 2016ലാണ് വിഷന്‍ 2030 എന്ന പദ്ധതി കിരീടവകാശി പ്രഖ്യാപിച്ചത്. എണ്ണയെ ആശ്രയിച്ചായിരുന്നു സൗദിയുടെ സമ്പദ്‌വ്യവസ്ഥ നിലനിന്നിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി മറ്റു ആദായ മാര്‍ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു പുതിയ പദ്ധതി. സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.

 നിക്ഷേപത്തില്‍ കുറവ് വരുത്തി

നിക്ഷേപത്തില്‍ കുറവ് വരുത്തി

അതേസമയം, 2017ലെ ചില രാഷ്ട്രീയ ചര്‍ച്ചകള്‍ സൗദിയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ കുറവ് വരാന്‍ ഇടവരുത്തി. സൗദി എഴുത്തുകാരന്‍ ജമാല്‍ കഷഗ്ജിയുടെ കൊലപാതകമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിക്ഷേപകരെ പിന്തിരിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്റെ പുതിയ തീരുമാനം നിക്ഷേപകരെ വീണ്ടും സൗദിയില്‍ നിന്ന അകറ്റാനാണ് സാധ്യത.

അമേരിക്കയെ പോലെ അല്ല

അമേരിക്കയെ പോലെ അല്ല

അമേരിക്കയെ പോലെ അല്ല യൂറോപ്പ്. സൗദിയുടെ പല നടപടികളെയും രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. അമേരിക്ക പലപ്പോഴും സൗദിക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തിലും യൂറോപ് വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ച ചരിത്രവുമുണ്ട്. സൗദിയില്‍ കള്ളപ്പണ ഇടപാടുകള്‍ക്കെതിരെ നടപടി ശക്തമാണ്. വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയാണ് സൗദിയില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്.

ബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യംബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

English summary
EU blacklists Saudi Arabia: What does it mean?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X