ഇറാനെ ചുട്ടുചാമ്പലാക്കാന്‍ നീക്കം; ദിമോനയില്‍ ഒരുക്കം തുടങ്ങി!! യുദ്ധസജ്ജമാകാന്‍ നിര്‍ദേശം
തെഹ്‌റാന്‍/തെല്‍അവീവ്: പശ്ചിമേഷ്യയില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന സാഹചര്യമാണുള്ളത്. നേതാക്കളുടെ വീമ്പിളക്കലും ഭീഷണി മുഴക്കലും ഈ ഒരു നിഗമനത്തിലെത്തിക്കുന്നു. ഇറാനെതിരെ ശക്തമായ ഒരുക്കം മറുകക്ഷികള്‍ നടത്തുന്നുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇറാനെതിരെ പ്രധാനമായും യുദ്ധത്തിന് കോപ്പുകൂട്ടുന്നത് ഇസ്രായേലാണ്. കൂട്ടിന് അമേരിക്കയുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഒരുക്കം.
ഇറാനെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കിയെന്നാണ് പുതിയ വിവരം. എന്നാല്‍ എന്തിനും ഒരുങ്ങിയിരിക്കാന്‍ ഇറാന്‍ ഭരണകൂടം സൈന്യത്തിന് നിര്‍ദേശം നല്‍കി. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇറാനെതിരെ ആണവായുധം
കഴിഞ്ഞദിവസം നടന്ന പൊതുപരിപാടിക്കിടെയാണ് ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന സൂചന ഇസ്രായേല്‍ പ്രധാനമന്ത്രി നല്‍കിയത്. ഇസ്രായേലിന്റെ ശത്രുക്കളെ തുടച്ചുനീക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രത്തിന് അടുത്തുവച്ചാണ് ഇങ്ങനെ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒട്ടേറെ ജൂത നേതാക്കള്‍
ഒട്ടേറെ ജൂത നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ദിമോന നഗരത്തിലായിരുന്നു ചടങ്ങ്. ഇവിടെയുള്ള ഒരു കെട്ടിടത്തിന് പുനര്‍നാമകരണം ചെയ്യുന്ന പരിപാടിയിലാണ് നെതന്യാഹു ഇറാന്റെ പേര് പരോക്ഷമായി സൂചിപ്പിച്ച് ശത്രുക്കളെ തുടച്ചുനീക്കുമെന്ന് വ്യക്തമാക്കിയത്.

ദിമോനയിലെ ആണവകേന്ദ്രം
ദിമോന നഗരത്തിലെ പരിപാടി നടന്ന പ്രദേശത്ത് ഇസ്രായേലിന്റെ ആണവ കേന്ദ്രമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ആണവായുധം ഇസ്രായേലിന്റെ കൈവശമില്ലെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍ അറബ് രാജ്യങ്ങള്‍ ഇത് വിശ്വസിക്കുന്നുമില്ല.

രഹസ്യനിര്‍മാണം
ഇസ്രായേലിന്റെ കൈവശം ആണവായുധം ഉണ്ടെന്നതിന് തെളിവാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു. പശ്ചിമേഷ്യയില്‍ ഒരുരാജ്യത്തിനും ആണവായുധം ഇല്ല. ഇസ്രായേലിനെ മാത്രമാണ് പലര്‍ക്കും സംശയം. അവര്‍ രഹസ്യമായി നിര്‍മിച്ചിട്ടുണ്ടെന്ന് അറബ് നേതാക്കള്‍ കരുതുന്നു.

ഇറാന്റെ ആണവ നീക്കം
ഇറാന്‍ ആണവയുധം നിര്‍മിക്കുന്നുവെന്ന സൂചനകള്‍ നേരത്തെ വന്നിരുന്നു. തുടര്‍ന്നാണ് യുഎന്‍ ഉപരോധം പ്രഖ്യാപിച്ചത്. 2015ലെ വന്‍ശക്തി രാജ്യങ്ങളുമായുള്ള കരാര്‍ പ്രകാരം ഉപരോധം പിന്‍വലിച്ചു. എന്നാല്‍ അടുത്തിടെ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങുകയും ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.

നെതന്യാഹു യുദ്ധക്കൊതിയന്‍
ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഇറാന്‍ രംഗത്തുവന്നു. നെതന്യാഹു യുദ്ധക്കൊതിയനാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് കുറ്റപ്പെടുത്തി. ഇറാനെതിരെ ആണവായുധം പ്രയോഗിക്കാനുള്ള നീക്കം ഇസ്രായേലിന്റെ നാണംകെട്ട കോപത്തില്‍ നിന്നുണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലും അമേരിക്കയും മാത്രം
പശ്ചിമേഷ്യയില്‍ ആണവായുധം സൂക്ഷിച്ചിരിക്കുന്നവര്‍ ഇസ്രായേലും അമേരിക്കയും മാത്രമാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തുന്നു. ഇറാന്‍ ആണവായുധത്തിന് എതിരാണ്. 1974 മുതല്‍ ആണവവിമുക്ത മേഖലക്ക് വേണ്ടി ഇറാന്‍ വാദിക്കുന്നുണ്ടെന്നും സരീഫ് പറഞ്ഞു.

മൗനം പാലിക്കുന്നു
ആണവായുധം കൈവശമുണ്ടെന്ന് ഇന്നുവരെ ഇസ്രായേല്‍ സ്ഥിരീകരച്ചിട്ടില്ല. ആരോപണങ്ങള്‍ വരുമ്പോള്‍ മൗനം പാലിക്കുകയാണ് അവരുടെ പതിവ്. നൂറോളം ആണവായുധങ്ങള്‍ ഇസ്രായേലിന്റെ കൈവശമുണ്ടെന്നാണ് അറബ് രാജ്യങ്ങളും പശ്ചിമേഷ്യന്‍ നിരീക്ഷകരും വിശ്വസിക്കുന്നത്.

യുദ്ധത്തിന് സജ്ജമായിരിക്കാന്‍
എന്നാല്‍ യുദ്ധത്തിന് സജ്ജമായിരിക്കാന്‍ ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ സൈന്യത്തിന് നിര്‍ദേശം നല്‍കി. യുദ്ധം ഉണ്ടാകാന്‍ സാധ്യത കുറവാണ്. എങ്കിലും തയ്യാറായിരിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു.

ഇറാന്‍ ആയുധങ്ങള്‍ ഒരുക്കുന്നു
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങിയതാണ് നിലവില്‍ പശ്ചിമേഷ്യയിലെ ആശങ്കക്ക് കാരണം. ബാലസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ ശേഷി വര്‍ധിപ്പിക്കാനും അത്യാധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനും ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകളും ഇറാന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. ഇതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇറാന്റെ ആവശ്യം ഇങ്ങനെ
അമേരിക്കയുടെ നിലപാടുമായി സഹകരിക്കരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി യൂറോപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ചര്‍ച്ച നടത്താമെന്ന് ഫ്രാന്‍സ് ഇറാനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാനെതിരെ മാത്രമല്ല, തുര്‍ക്കിക്കെതിരെയും അമേരിക്ക കോപ്പുകൂട്ടുന്നുണ്ട്.












Click it and Unblock the Notifications