• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയും ഒമാനും അകലന്നു: സുപ്രധാന കരാറില്‍ നിന്നും യുഎഇയെ പുറത്താക്കി പുതിയ സുല്‍ത്താന്‍

മസ്കത്ത്: മുന്‍ സുല്‍ത്താന്‍ ഖാബൂസിന്‍റെ ഭരണകാലയളവില്‍ ജിസിസി രാജ്യങ്ങളുമായി മികച്ച രീതിയിലുള്ള ബന്ധമായിരുന്നു ഒമാന് ഉണ്ടായിരുന്നത്. എന്നാല്‍ ഖാബൂസിന്‍റെ മരണശേഷം ജനുവരിയില്‍ അധികാരത്തിലേറിയ ഹൈതം ബിന്‍ താരിഖ് അല്‍ സൈദിന്‍റെ നയങ്ങള്‍ ഒമാനും-ജിസിസിയുമായുള്ള ബന്ധത്തില്‍ പതിയെ വരുന്ന മാറ്റത്തിന്‍റെ സൂചനകളാണ് നല്‍കുന്നത്. സൗദി അറേബ്യയുടേയും യുഎഇയുടേയും നയങ്ങളുമായി പൂര്‍ണ്ണമായും ഒത്തുപോവുന്നതായിരുന്നില്ല ഒമാന്‍റെ ഇതുവരേയുള്ള നയങ്ങള്‍.

നിക്ഷ്പക്ഷ നിലപാട്

നിക്ഷ്പക്ഷ നിലപാട്

ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ തമ്മില്‍ പലപ്പോഴും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടപ്പോഴെല്ലാം നിക്ഷ്പക്ഷത പാലിക്കാന്‍ സുല്‍ത്താന്‍ ഖാബൂസിന്‍റെ നേതൃത്വത്തിലുള്ള ഒമാന്‍ ഭരണകൂടത്തിന് സാധിച്ചിരുന്നു. ഏതെങ്കിലും ഒരു പക്ഷത്ത് നിലയുറപ്പിക്കാന്‍ ശക്തമായ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെങ്കിലും ഖാബൂസ് അതിനെയെല്ലാം സമര്‍ത്ഥമായി മറകടന്നു പോന്നിരുന്നു.

സൗദി-ഇറാന്‍ പ്രശനത്തില്‍

സൗദി-ഇറാന്‍ പ്രശനത്തില്‍

യെമനിലെ ഹൂതികള്‍ക്കെതിരെയായി ജിസിസി സഖ്യം നീക്കം ആരംഭിച്ചപ്പോള്‍ ഒമാന്‍ അതില്‍ നിന്ന് വിട്ട് നിന്നത് ശ്രദ്ധേയമായിരുന്നു. 2016 ലെ സൗദി-ഇറാന്‍ പ്രശനത്തില്‍ ഇറാനെതിരെ നയമെടുക്കാതിരുന്ന അറബ് രാജ്യമാണ് ഒമാന്‍. 2017 ല്‍ ഖത്തറിനെതിരെ സൗദി, ബഹ്‌റിന്‍, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അതില്‍ പങ്കാളിയാവാനും ഒമാന്‍ തയ്യാറായിരുന്നില്ല.

പുതിയ സുല്‍ത്താന്‍റെ നീക്കം

പുതിയ സുല്‍ത്താന്‍റെ നീക്കം

എന്നാല്‍ പുതിയ സുല്‍ത്താന്‍ ഹൈതം ബിലന്‍ താരിക് അല്‍ സൈദിന്‍റെ നീക്കം വ്യക്തമായ ചില ബാഹ്യ സ്വാധീന ശക്തികളുടെ സമ്മര്‍ദത്തിലാണെന്ന സംശയങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യു.എ.ഇയുമായുള്ള ഒരു വമ്പന്‍ കരാറില്‍ നിന്ന് ഒമാന്‍ പിന്‍മാറിയത് ഈ നീക്കങ്ങളുടെ ഭാഗമായാണെന്നാണ് സൂചന. ഒമാനില്‍ തുര്‍ക്കിയുടെ സ്വാധീനം വളരുന്നതിന്റെ ഭാഗമായാണ് യുഎഇയുമായി അകലുന്നതെന്നും നിരീക്ഷണമുണ്ട്.

കരാറില്‍ നിന്ന് പിന്മാറുന്നു

കരാറില്‍ നിന്ന് പിന്മാറുന്നു

യുഎഇയിലെ ദമാക് ഇന്റര്‍നാഷണല്‍ കമ്പനിയും ഒമാനിലെ ടൂറിസം മേഖലയിലെ നിക്ഷേപ ശാഖയായ ഒമ്‌റാനും തമ്മിലുള്ള വമ്പന്‍ കരാറില്‍ നിന്നാണ് ഒമാന്‍ പിന്‍മാറിയിരിക്കുന്നത്. ഒമാനിനു മേലുള്ള യു.എ.ഇ. യുടെ സ്വാധീനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കാരണങ്ങള്‍

കാരണങ്ങള്‍

ദമാക് ഇന്റര്‍നാഷണലിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും കൂടിയാണ് ഒമാന്‍ കരാറില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്. പദ്ധതി ഒമാനിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാത്തതും പദ്ധതിയുടെ ഭാഗമായെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് യുഎഇ കമ്പനി നഷ്ടപരിഹാരം നല്‍കാത്തുമാണ് കരാറില്‍ നിന്നും പിന്‍മാറുന്നതിനായി ഒമാന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍.

2017 ല്‍

2017 ല്‍

സുല്‍ത്താന്‍ ഖാബൂസിന്റെ പേരിലുള്ള തുറമുഖമുള്‍പ്പെടെ ഒമാനിലെ നിരവധി പ്രധാന പദ്ധതികള്‍ക്ക് ദമാക് ഇന്റര്‍നാഷണല്‍ ഇതിനോടകം ത്നെ മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഈ മേഖലയെ വിനോദ സഞ്ചാര മേഖലായാക്കി മാറ്റാനുള്ള കരാര്‍ 2017 ലാണ് ഒമാന്‍ ദമാക് ഇന്റര്‍നാഷണല്‍ കമ്പനിക്ക് നല്‍കുന്നത്.

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

കരാർ റദ്ദാക്കിയത് മൂലം യുഎഇ കമ്പനികൾക്ക് 400 ബില്യൺ ഡോളർ നഷ്ടമുണ്ടാകുമെന്നാണ് അറബ് വൃത്തങ്ങൾ അനുമാനിക്കുന്നത്. പുതിയ നടപടി ഒമാനിലെ സുൽത്താനേറ്റും എമിറേറ്റുകളും തമ്മിലുള്ള പിരിമുറുക്കം ഉയര്‍ത്തിയേക്കും. അതേസമയം ഇക്കാര്യങ്ങളില്‍ ഇതുവരെ ഇരുഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക്; ഡികെ ശിവകുമാറിന്‍റെ നീക്കത്തില്‍ പതറി കുമാരസ്വാമി

English summary
gulf news: Oman expels UAE from key agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X