കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി നടുങ്ങി; റിയാദില്‍ പൊട്ടിത്തെറികള്‍!! മിസൈല്‍ വെടിവച്ചിട്ടു, കൊട്ടാര ആക്രമണത്തിന് തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി അറേബ്യയെ നടുക്കി വീണ്ടും മിസൈല്‍ ആക്രമണങ്ങള്‍ | Oneindia Malayalam

റിയാദ്: സൗദി അറേബ്യയെ നടുക്കി തലസ്ഥാനത്ത് വീണ്ടും മിസൈല്‍ ആക്രമണങ്ങള്‍. സൈന്യത്തിന്റെ അവസരോചിതമായ ഇടപെടലില്‍ മിസൈലുകള്‍ തകര്‍ത്തു. സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ചാനലാണ് ഇതുസംബനധിച്ച് റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം യമനില്‍ സൗദി സൈനന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു. യമന്‍ പ്രസിഡന്റിന്റെ സന്‍ആയിലെ കൊട്ടാരം ഭാഗികമായി തകരുകയും ചെയ്തിരുന്നു. ഹൂത്തി വിമതര്‍ ഓഫീസായി ഉപയോഗിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്താണ് സൗദി സൈന്യം ആക്രമണം നടത്തിയിരുന്നത്. അതിന് തിരിച്ചടിയെന്നോണമാണ് ഹൂത്തികള്‍ റിയാദിലേക്ക് മിസൈല്‍ അയച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെ...

റിയാദിലേക്ക് വന്നത്

റിയാദിലേക്ക് വന്നത്

രണ്ട് ബാലസ്റ്റിക് മിസൈലുകളാണ് റിയാദിലേക്ക് എത്തിയതെന്ന് അല്‍ അറബിയ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാവിലെ 7.18നാണ് ആദ്യ ആക്രമണമുണ്ടായത്. ഉടനെ റിയാദില്‍ സൈന്യം സ്ഥാപിച്ചിരിക്കുന്ന പ്രതിരോധ കവചം മിസൈല്‍ തകര്‍ത്തു. സൗദി സഖ്യസേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി ഇക്കാര്യം സ്ഥിരീകരിച്ചു.

സഅദയില്‍ നിന്ന്

സഅദയില്‍ നിന്ന്

സൗദി ഭരണകൂടത്തെ നടുക്കിയാണ് തലസ്ഥാനത്തേക്ക് ആക്രമണമുണ്ടായിരിക്കുന്നത്. ഹൂത്തികള്‍ സഅദ ഗവര്‍ണറേറ്റില്‍ നിന്നാണ് മിസൈലുകള്‍ അയച്ചതെന്ന് കരുതുന്നു. ജനവാസ കേന്ദ്രത്തില്‍ ആക്രമണം നടത്താനാണ് വിമതര്‍ ശ്രമിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൈന്യത്തിന്റെ ഇടപെടലാണ് വന്‍ ദുരന്തമില്ലാതെ മിസൈല്‍ തകര്‍ത്തത്.

നാല് പൊട്ടിത്തെറികള്‍

നാല് പൊട്ടിത്തെറികള്‍

ജസാന്‍ നഗരം ആക്രമിക്കാനും വിമതര്‍ പദ്ധതിയിട്ടിരുന്നു. മിസൈലുകള്‍ ലക്ഷ്യം കാണുകയാണെങ്കില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചേനെ. എന്നാല്‍ ലക്ഷ്യത്തിലെത്തും മുമ്പ് സൈന്യം രണ്ടുമിസൈലുകളും തകര്‍ത്തു. റിയാദിലെ മധ്യഭാഗത്തായി നാല് പൊട്ടിത്തെറികള്‍ കേട്ടതായി സാക്ഷിയായവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സാലിഹ് അല്‍ ഹനകി പറയുന്നു

സാലിഹ് അല്‍ ഹനകി പറയുന്നു

എഴുത്തുകാരന്‍ സാലിഹ് അല്‍ ഹനകിയും ആക്രമണമുണ്ടായ കാര്യം സ്ഥിരീകരിച്ചു. ട്വിറ്ററിലാണ് അദ്ദേഹം സ്‌ഫോടന ശബ്ദം കേട്ടെന്ന കാര്യം അറിയിച്ചത്. നിരവധി തവണ പൊട്ടിത്തെറികള്‍ കേട്ടെന്നായിരുന്നു ഹനകിയുടെ പ്രതികരണം. എന്നാല്‍ സൗദി ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഹൂത്തികള്‍ പറയുന്നു

ഹൂത്തികള്‍ പറയുന്നു

ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഹൂത്തികള്‍ അറിയിച്ചു. ഹൂത്തികളുടെ ഔദ്യോഗിക ചാനലായ അല്‍ മസിറ ടെലിവിഷന്‍ വഴിയാണ് വിവരം പുറത്തുവിട്ടത്. റിയാദിലെ സാമ്പത്തിക മേഖലകള്‍ ആക്രമിക്കുകയായിരുന്നു തങ്ങളുടെ ഉദ്ദേശമെന്ന് ഹൂത്തികള്‍ പറയുന്നു. ഇനിയും ശക്തമായ ആക്രമണമുണ്ടാകുമെന്നാണ് ഹൂത്തികളുടെ ഭീഷണി.

യുഎസിനെ പിന്തുണച്ചതിന് പിന്നാലെ

യുഎസിനെ പിന്തുണച്ചതിന് പിന്നാലെ

ആക്രമണത്തില്‍ മരണമോ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൂത്തികള്‍ക്ക് ഇറാന്‍ പിന്തുണയുണ്ടെന്നാണ് ആരോപണം. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതിനെ സൗദി അറേബ്യ പിന്തുണച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മിസൈല്‍ ആക്രമണം.

കൊട്ടാര ആക്രമണം

കൊട്ടാര ആക്രമണം

സൗദി സൈന്യം യമനിലെ കൊട്ടാരത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് റിയാദിലേക്ക് മിസൈല്‍ അയച്ചതെന്നും റിപ്പോ്ര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സൗദി സഖ്യസേന യമന്‍ തലസ്ഥാനത്ത് ആക്രമണം ശക്തമാക്കിയത്. സന്‍ആയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയായിരുന്നു ആക്രമണം. യമന്‍ വിമതരായ ഹൂത്തികള്‍ക്കാണ് സന്‍ആയുടെ നിയന്ത്രണം.

ഒരേ സമയം പല ഭാഗങ്ങളില്‍

ഒരേ സമയം പല ഭാഗങ്ങളില്‍

സന്‍ആയില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ ബോംബ് പൊട്ടിത്തെറിച്ച ഉടനെ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചിരുന്നു. സന്‍ആയില്‍ നിരവധി ആക്രമണങ്ങള്‍ പല ഭാഗങ്ങളിലായി ഒരേ സമയം നടന്നു. കൊട്ടാരത്തില്‍ രണ്ടു ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സൗദി സഖ്യസേനയുടെ ആക്രമണമുണ്ടായത് തന്ത്രപ്രധാന മേഖലയിലാണ്.

തന്ത്രപ്രധാന മേഖല

തന്ത്രപ്രധാന മേഖല

സന്‍ആയില്‍ ആക്രമണമുണ്ടായ കൊട്ടാരത്തിനോട് ചേര്‍ന്ന്, ഹോട്ടല്‍, ബാങ്ക്, വ്യാപാര സ്ഥാപനങ്ങള്‍, കേന്ദ്ര ബാങ്ക് എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹൂത്തികളുടെ ഓഫീസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വിക്ഷേപണ കേന്ദ്രം തിരയുന്നു

വിക്ഷേപണ കേന്ദ്രം തിരയുന്നു

അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക സംഘത്തെ സൗദി അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. സൗദി സൈന്യത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഹൂത്തി മിസൈലുകളില്‍ നിന്ന് സൗദിയെ രക്ഷിക്കുകയാണ് അമേരിക്കന്‍ സൈന്യത്തിന്റെ ദൗത്യം. മിസൈല്‍ വിക്ഷേപണ കേന്ദ്രം കണ്ടെത്താന്‍ അമേരിക്കന്‍ സൈന്യം ശ്രമിച്ചുവരികയാണ്. സഅദയില്‍ നിന്നാണ് ബുധനാഴ്ച മിസൈകള്‍ തൊടുത്തുവിട്ടതെന്ന് ബോധ്യമായിട്ടുണ്ട്.

കൂടുതല്‍ ആയുധങ്ങള്‍

കൂടുതല്‍ ആയുധങ്ങള്‍

യമനിലെ ആക്രമണത്തിന് അമേരിക്കയുടെ ആയുധങ്ങള്‍ സൗദി സഖ്യസേന ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ യമനിലെ ഹൂത്തി വിമതരെ തുരത്താന്‍ ഇതുകൊണ്ട് മാത്രം സാധിച്ചിട്ടില്ല. തുടര്‍ന്നാണ് സൗദി അമേരിക്കന്‍ സൈന്യത്തിന്റെ സഹായം തേടിയതത്രെ. അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക വിഭാഗമായ ഗ്രീന്‍ ബെരറ്റ്‌സിനെയാണ് യമന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ കൂടുതല്‍ ആയുധങ്ങള്‍ സൗദിക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജസ്‌നക്ക് പിന്നാലെ ബിന്ദു; കോടീശ്വരിയെ കാണാതായ കേസില്‍ വീട്ടമ്മയും; ഡ്രൈവര്‍ പണക്കാരനായിജസ്‌നക്ക് പിന്നാലെ ബിന്ദു; കോടീശ്വരിയെ കാണാതായ കേസില്‍ വീട്ടമ്മയും; ഡ്രൈവര്‍ പണക്കാരനായി

English summary
Gulf news- Houthis claim responsibility for missile targeting Saudi capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X