കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് സൗദി കിരീടാവകാശിയുടെ മുന്നറിയിപ്പ്; ഭീഷണിപ്പെടുത്തിയാല്‍ കൈയ്യും കെട്ടി നോക്കിനിൽക്കില്ല

Google Oneindia Malayalam News

റിയാദ്: ഒമാന്‍ കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്ക് ആക്രമണം നടന്ന സംഭവത്തില്‍ ഇറാനെ കുറ്റപ്പെടുത്തി സൗദി അറേബ്യയും രംഗത്ത്. നേരത്തെ ഇറാന്റെ പങ്ക് വെളിപ്പെടുത്തുന്ന ഒരു വീഡിയോ അമേരിക്ക പുറത്ത് വിട്ടിരുന്നു.

ഇറാന് പണികിട്ടും എന്ന് ഉറപ്പ്... എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് റെവല്യൂഷണി ഗാര്‍ഡ്‌സ്; വീഡിയോ പുറത്ത്ഇറാന് പണികിട്ടും എന്ന് ഉറപ്പ്... എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് റെവല്യൂഷണി ഗാര്‍ഡ്‌സ്; വീഡിയോ പുറത്ത്

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണ് ഇപ്പോള്‍ ഇറാനെതിരെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രിയുടെ ടെഹ്‌റാന്‍ സന്ദര്‍ശനത്തിന് ഇറാന്‍ വേണ്ടത്ര ആദരം നല്‍കിയില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരോപിച്ചു.

Prince

പശ്ചിമേഷ്യയില്‍ ഒരു യുദ്ധം ഉണ്ടാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ ജനതയ്‌ക്കോ, പരമാധികാരത്തിനോ, താത്പര്യങ്ങള്‍ക്കോ ഏതെങ്കിലും തരത്തില്‍ ഭീഷണിയുയര്‍ത്തിയാല്‍ പ്രതികരിക്കാന്‍ മടിയ്ക്കില്ലെന്നും കിരീടാവകാശി വ്യക്തമാക്കി. അറബ് മാധ്യമമായ അഷര്‍ഖ് അല്‍ അസ്വാതിനോടായിരുന്നു രാജകുമാരന്റെ പ്രതികരണം.

ജപ്പാന്‍ പ്രധാനമന്ത്രി ടെഹ്‌റാനില്‍ എത്തി സമാധാനത്തിന് ശ്രമിച്ചപ്പോള്‍, രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിച്ചാണ് ഇറാന്‍ അതിനോട് പ്രതികരിച്ചത് എന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരോപിച്ചു.

എണ്ണക്കപ്പല്‍ ആക്രമണ വിഷയത്തില്‍ ഇതാദ്യമായാണ് സൗദി രാജകുമാരന്‍ ഇറാനെതിരെ പരസ്യമായി രംഗത്ത് വരുന്നത്.

English summary
Saudi Arabia warns Iran- Won't hesitate to deal with any threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X