• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് യുഎഇ മന്ത്രി; പുതിയ നീക്കവുമായി അമേരിക്ക

 • By Desk

അബുദാബി: ഖത്തറുമായുള്ള തര്‍ക്ക വിഷയത്തില്‍ വേറിട്ട പ്രതികരണവുമായി യുഎഇ. ഇനി ഒരിക്കലും ഒരുപക്ഷേ പഴയ ബന്ധം ജിസിസി രാജ്യങ്ങള്‍ക്കിടയിലുണ്ടാകില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഖത്തറിനെതിരേ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്ന വേളയിലാണ് യുഎഇ മന്ത്രി അന്‍വര്‍ ഗര്‍ഗാഷിന്റെ പ്രതികരണം.

cmsvideo
  Gulf cannot return to what it was before Qatar crisis | Oneindia Malayalam

  ഇതിനിടെ പുതിയ സമ്മര്‍ദ്ദവുമായി അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. സമാധാന നീക്കങ്ങളുമായി കുവൈത്തും ഒമാനും സജീവമായിരിക്കെയാണ് യുഎഇ മന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

  കാരണം ഇതാണ്

  കാരണം ഇതാണ്

  2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ഇറാനുമായി ബന്ധം സ്ഥാപിക്കുന്നുവെന്നുമായിരുന്നു പ്രധാന ആരോപണം. ചര്‍ച്ചകള്‍ പലതവണ നടന്നെങ്കിലും ഇപ്പോഴും ഉപരോധം തുടരുകയാണ്.

  അവസാനിക്കില്ല

  അവസാനിക്കില്ല

  ഇപ്പോള്‍ കുവൈത്തും ഒമാനും സമാധാന നീക്കങ്ങള്‍ സജീവമാക്കിയെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല എന്ന സൂചനയാണ് യുഎഇയ മന്ത്രി നല്‍കിയത്. ഗള്‍ഫ് മേഖല ഒരിക്കലും ഖത്തര്‍ പ്രതിസന്ധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

  ഗള്‍ഫ് മൊത്തം മാറി

  ഗള്‍ഫ് മൊത്തം മാറി

  ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരിക്കണമെന്ന് തോന്നുന്നില്ലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഗള്‍ഫ് മൊത്തം മാറി. എല്ലാ രാജ്യങ്ങളുടെയും ട്രാക്കുകള്‍ ഇപ്പോള്‍ വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു.

  വിട്ടുകളയുക

  വിട്ടുകളയുക

  ഇനി ഗള്‍ഫ് പഴയ പോലെ ആകുമെന്ന് തോന്നുന്നില്ല. ഖത്തര്‍ പ്രതിസന്ധിയുടെ കാരണം എല്ലാവര്‍ക്കുമറിയാം. പരിഹാരവും അറിയാം. ഏറ്റവും നല്ലത് ഈ വിഷയം വിട്ടുകളയുക എന്നതാണെന്നും യുഎഇ മന്ത്രി പറഞ്ഞു. അതേസമയം, ഖത്തറിനെതിരായ ഉപരോധം അറബ് ലോകത്ത് പുതിയ ചേരിതിരിവിന് കാരണമായിരുന്നു.

  ത്രികക്ഷി സഖ്യം നിലവില്‍ വന്നു

  ത്രികക്ഷി സഖ്യം നിലവില്‍ വന്നു

  അറബ് ലോകത്തെ പ്രധാന ശക്തികളാണ് തുര്‍ക്കിയും ഇറാനും. ഈ രണ്ട് രാജ്യങ്ങളും ഖത്തറിനൊപ്പം നിലയുറപ്പിച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളെല്ലാം നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങള്‍ക്കിടയിലെ ഏക ആണവ ശക്തിയായ പാകിസ്താന്‍ സൗദി സഖ്യവുമായും ഖത്തറുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നു.

  ഉപരോധം അവസാനിപ്പിക്കണം

  ഉപരോധം അവസാനിപ്പിക്കണം

  അതേസമയം, ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഖത്തര്‍ എയര്‍വേയ്‌സിനുള്ള യാത്രാ തടസം നീക്കണമെന്ന് യുഎഇയോടും സൗദിയോടുമാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി സഖ്യവുമായും യുഎഇയുമായും ഖത്തറുമായും അടുത്ത ബന്ധമാണ് അമേരിക്കക്ക്.

  ഏക കരാതിര്‍ത്തി

  ഏക കരാതിര്‍ത്തി

  കര-നാവിക-വ്യോമ ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തര്‍ ശരിക്കും കുടങ്ങിയിരുന്നു. ഏക കരാതിര്‍ത്തി സൗദിയുമായിട്ടാണ്. ഈ അതിര്‍ത്തിയില്‍ സൗദി വലിയ കനാല്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമ നിരോധനമുള്ളതിനാല്‍ ഖത്തര്‍ എയര്‍വേയ്‌സിന് കടുത്ത സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഇപ്പോള്‍ പ്രതിസന്ധി മറികടന്നുവരികയാണ് ഖത്തര്‍.

  സമാധാന ദൂത്

  സമാധാന ദൂത്

  അതേസമയം, ഒമാനും കുവൈത്തും സമാധാന ശ്രമങ്ങളുമായി ഇപ്പോഴും സജീവമാണ്. കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ സന്ദേശവുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹമ്മദ് നാസിര്‍ അടുത്തിടെ റിയാദിലെത്തിയിരുന്നു. അദ്ദേഹം സൗദി രാജാവ് സല്‍മാനെയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും കണ്ടു ചര്‍ച്ച നടത്തി. അമീറിന്റെ സന്ദേശം കൈമാറുകയും ചെയ്തു.

  ദോഹയിലുമെത്തി

  ദോഹയിലുമെത്തി

  കുവൈത്തും ഒമാനും സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റഫ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. കുവൈത്ത് മന്ത്രി ദോഹയിലുമെത്തിയിരുന്നു. അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെയാണ് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് തന്റെ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലാവിയെ ദോഹയിലേക്ക് അയച്ചത്.

  നേരിയ പ്രതീക്ഷയുണ്ടായിരുന്നു

  നേരിയ പ്രതീക്ഷയുണ്ടായിരുന്നു

  അടുത്തിടെ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സൗദിയും യുഎഇയും ബഹ്‌റൈനും പങ്കെടുത്തത് പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. സമാധാന ശ്രമങ്ങള്‍ ഇതിന് തുടര്‍ച്ചയായുണ്ടാകുമെന്നും കരുതി. എന്നാല്‍ പിന്നീട് നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തില്ല. പകരം പ്രതിനിധിയെ സൗദിയിലേക്ക് അയക്കുകയാണ് ചെയ്തത്.

  ഖത്തര്‍ വളരെ മാറി

  ഖത്തര്‍ വളരെ മാറി

  ഇന്ന് ഖത്തര്‍ വളരെ മാറിയിരിക്കുന്നു. പ്രതിസന്ധികള്‍ മറികടത്ത് പുരോഗതി കൈവരിക്കുകയാണ്. തുര്‍ക്കിയുടെ സഹായമാണ് ഖത്തറിന് ഏറെ തുണയായത്. പ്രത്യുപകാരമെന്നോണം തുര്‍ക്കിയില്‍ വന്‍തോതില്‍ നിക്ഷേപം ഖത്തര്‍ നടത്തിയിട്ടുണ്ട്. അമേരിക്കക്ക പുറമെ തുര്‍ക്കി സൈന്യവും ഖത്തറിലുണ്ട്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും നിലവില്‍ കൊറോണ പ്രതിരോധത്തിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ പൂര്‍ണ ശ്രദ്ധ.

  ഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നു

  English summary
  Gulf region will not return to what it was before 2017: UAE Minister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X