• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയുടെ വമ്പന്‍ പ്രഖ്യാപനം: നിരവധി പ്രവാസികള്‍ക്ക് ആശ്വാസം, 3 മാസത്തിനകം രാജ്യം വിടണം

ദുബൈ: യുഎഇയില്‍ ഇതുവരെ 20386 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 6523 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 206 പേര്‍ മരണപ്പെട്ടു. നിരവധി മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

cmsvideo
  ദുബായി വിടാൻ മെയ് 18 മുതല്‍ മൂന്ന് മാസം സമയം | Oneindia Malayalam

  നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് അശ്വാസകരമാവുന്ന നിരവധി പ്രഖ്യാപനങ്ങളും യുഎഇയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാണ് വീസകൾക്ക് മേലുള്ള പിഴ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്.

  ആനുകൂല്യം

  ആനുകൂല്യം

  യുഎഇയിലെ എല്ലാത്തരം വീസകള്‍ക്കും മേലുള്ള പിഴ ഒഴിവാക്കിക്കൊണ്ടാണ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വീസകള്‍ക്ക് മാത്രമല്ല, എമിറേറ്റ്സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയിന്മേലുള്ള പിഴകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാവും.

  മൂന്ന് മാസത്തേക്ക്

  മൂന്ന് മാസത്തേക്ക്

  ഈ മാസം 18 മുതല്‍ മൂന്ന് മാസത്തേക്കാകും ഈ ആനുകൂല്യങ്ങളെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്നു മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. അപൂര്‍വ്വമായി മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ യുഎഇ നടത്താറുള്ളു.

  നാട്ടിലേക്ക് മടങ്ങാം

  നാട്ടിലേക്ക് മടങ്ങാം

  മാര്‍ച്ച് ഒന്ന് മുമ്പ് വീസ കാലാവാധി തീര്‍ന്നവര്‍ക്കും പിഴ അടയ്ക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. ഈ ആനൂകൂല്യം ആവശ്യമുള്ളവര്‍ ഫെ‍ഡറൽ അതോറിറ്റി ഫോർ െഎ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ സ്മാർട് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്ന് ഫെ‍ഡറൽ അതോറിറ്റി ഫോർ െഎ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് ബ്രി.ഖമിസ് അൽ കഅബി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

  കുടുങ്ങിയവര്‍

  കുടുങ്ങിയവര്‍

  ജോലി തേടിയും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിയ നിരവധി പേരാണ് ലോക്ക് ഡൗണ്‍ കാരണം യുഎഇയില്‍ കുടുങ്ങി കിടക്കുന്നത്. ജോലിയോ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാത്തതിനാല്‍ പലരും പിഴ അടയ്ക്കാന‍് വഴിയില്ലാതെ ആശങ്കയിലായിരുന്നു. യുഎഇ ഭരണകൂടത്തിന്‍റെ പുതിയ ആനുകൂല്യം ഇവര്‍ക്കെല്ലാം വലിയ ആശ്വാസമാണ് നല്‍കുന്നത്.

  പ്രത്യേക വിമാനങ്ങളിൽ

  പ്രത്യേക വിമാനങ്ങളിൽ

  പിഴയുള്ളതിനാൽ പ്രത്യേക വിമാനങ്ങളിൽ പോലും നാടണയാൻ ബുദ്ധിമുട്ടിയിരുന്നവർക്ക് രാജ്യത്തേക്ക് മടങ്ങാൻ തീരുമാനം വഴിയൊരുക്കും. താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കുന്നതിനാൽ ഫലത്തിൽ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികൾക്ക് ലഭിക്കുക

  റാപ്പിഡ് ടെസ്റ്റ്

  റാപ്പിഡ് ടെസ്റ്റ്

  അതേസമയം, സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് തുടരുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ എല്ലാ ആരോഗ്യ വിഭാഗവും പരിശോധിച്ച് അനുമതി നല്‍കിയതാണ് റാപ്പിഡ് ടെസ്റ്റെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. .

  കൃത്യത കുറവ്

  കൃത്യത കുറവ്

  പരിശോധനാ ഫലത്തിലെ കൃത്യത കുറവിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പടെ റാപ്പിഡ് വൈറസല്‍ ടെസ്റ്റ് നടത്തുന്നത് ദുബായ് ആരോഗ്യ അതോറിറ്റി നിര്‍ത്തലാക്കിയിരുന്നു. 30 ശതമാനം മാത്രമാണ് ഇത്തരം പരിശോധനയിലെ ഫലം വിശ്വാസയോഗ്യമായത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റാപ്പിഡ് വൈറല്‍ ടെസ്റ്റ് ആരോഗ്യ വകുപ്പ് റദ്ദാക്കിയത്.

  വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക്

  വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക്

  ഇവ ഉപയോഗിക്കരുത് എന്ന് കാണിച്ച് സ്വകാര്യ ആശുപത്രികള്‍ ഔട്ട്പേഷ്യന്റ് കെയര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഡിഎച്ച്എ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. എ​ന്നാല്‍ മടക്കയാത്രക്ക് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താമെന്നാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയും, ആരോഗ്യ പ്രതിരോധ മന്ത്രാലയവും ഇപ്പോള്‍ വ്യക്തമാക്കുന്നത്.

  ഇളവുകള്‍

  ഇളവുകള്‍

  കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് നേരിയ ഇളവും ദുബായ് ഇന്ന് മുതല്‍ അനുവദിച്ചിട്ടുണ്ട്. ദുബായി ട്രാം ഓടിതുടങ്ങി. ദുബായ് ഫെറി, വാട്ടര്‍ ടാക്സി, അബ്ര എന്നിവയും ഗതാഗതം പുനരാരംഭിച്ചു. സര്‍വീസുകള്‍ക്ക് കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  ഉപാധി ബാധകം

  ഉപാധി ബാധകം

  പൊതു ഇടങ്ങളിലെ പാര്‍ക്കുകള്‍ നിബന്ധനകളോടെ നാളെ തുറക്കും. അഞ്ചില്‍ താഴെ ആളുകള്‍ മാത്രമെ കൂട്ടം കൂടിയിരിക്കാന്‍ പാടുള്ളു. വ്യായാമം ഉള്‍പ്പടേയുള്ള പരിശീലന കാര്യങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ ഒരേ സമയം 5 പേരെ അനുവദിക്കും. സൈക്ലിങ്ങ്, വാട്ടര്‍ സ്പോര്‍ട്സ്, സ്‌കൈ ഡൈവിങ്ങ് എന്നിവയ്ക്കും ഇതേ ഉപാധി ബാധകമാണ്.

  സാമൂഹിക അകലം

  സാമൂഹിക അകലം

  മാളുകളിലും ഷോപ്പിങ്ങ് സെന്ററുകളിലും സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ റമദാന്‍ മാസം കഴിഞ്ഞാല്‍ കുടുതല്‍ ഇളവ് അനുവദിക്കും. മാളുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി വാങ്ങുന്നതിനും വസ്ത്രം പാകമാണോയെന്ന് ധരിച്ച് നോക്കുന്നതിനുമുള്ള അനുമതി പുനഃസ്ഥാപിച്ചിട്ടുണ്ട്.

  ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും; ബിജെപിക്ക് വെല്ലുവിളി, തന്ത്രങ്ങള്‍ സജീവമാക്കി കമല്‍നാഥ്

  കോണ്‍ഗ്രസിനെ ചതിച്ച വിമതരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു? മന്ത്രിസ്ഥാനം 6 പേര്‍ക്ക് മാത്രമെന്ന് സൂചന

  കോണ്‍ഗ്രസിനെ ചതിച്ച വിമതരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു? മന്ത്രിസ്ഥാനം 6 പേര്‍ക്ക് മാത്രമെന്ന് സൂചന

  English summary
  Gulf: uae to exempt all visa fine for expatriates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X