• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിക്ക് വന്‍ തിരിച്ചടി വരുന്നു; മുന്നറിയിപ്പുമായി ഇറാന്‍!! കൂട്ട പ്രഹരമെന്ന് താക്കീത്, ആശങ്കയില്‍..

cmsvideo
  സൗദിക്ക് വന്‍ തിരിച്ചടി വരുന്നു, മുന്നറിയിപ്പുമായി ഇറാന്‍ | Oneindia Malayalam

  റിയാദ്/തെഹ്‌റാന്‍: സൗദി അറേബ്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. നിലവില്‍ നേരിടുന്നതിനേക്കാള്‍ ശക്തമായ തിരിച്ചടി വരാനിരിക്കുന്നുവെന്നാണ് ഭീഷണി. യമനിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. യമനില്‍ സൗദി സഖ്യസൈന്യം വന്‍ മുന്നേറ്റം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്‍ രംഗത്തുവന്നിരിക്കുന്നത്.

  യമനിലെ ഹൂത്തി വിമതരെ ഇറാന്‍ സഹായിക്കുന്നുവെന്നത് നേരത്തെയുള്ള ആരോപണമാണ്. അതിനിടെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യവും ചോദ്യം ചെയ്യപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് സൗദിയിലെത്തിയിട്ടുണ്ട്. ഗള്‍ഫിലെ സാഹചര്യങ്ങള്‍ മാറിമറിയുന്നുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍...

   കനത്ത നാശം

  കനത്ത നാശം

  യമനില്‍ സൗദിയെ കാത്തിരിക്കുന്നത് കനത്ത നാശമാണെന്ന് ഇറാനിലെ പ്രമുഖ നേതാവ് അലി അക്ബര്‍ വിലായത്തി താക്കീത് ചെയ്യുന്നു. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇയുടെ മുതിര്‍ന്ന് സഹായിയാണ് വിലായത്തി. യമനില്‍ സൗദി സഖ്യം വിജയം നേടുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.

  അമേരിക്കന്‍ ഉദ്യോഗസ്ഥരെത്തി

  അമേരിക്കന്‍ ഉദ്യോഗസ്ഥരെത്തി

  ഇറാന്റെ താക്കീത് വന്നതിന് പിന്നാലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മിന്നല്‍ സന്ദര്‍ശനത്തിനായി സൗദിയിലെത്തി. യമനിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. പ്രസിഡന്റ് ട്രംപിന്റെ മരുമകനും വൈറ്റ്ഹൗസിലെ ഉന്നത ഉപദേഷ്ടാവുമായ ജറദ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൗദിയിലെത്തിയിരിക്കുന്നത്.

  സന്തോഷിക്കേണ്ടെന്ന് ഇറാന്‍

  സന്തോഷിക്കേണ്ടെന്ന് ഇറാന്‍

  യമനിലെ തന്ത്ര പ്രധാനമായ അല്‍ ഹുദൈദ തുറമുഖത്താണ് സൗദി സഖ്യസേനയും ഹൂത്തി വിമതരും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഹുദൈദയിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം സൗദി സഖ്യസേനക്ക് ലഭിച്ചു. ഈ മേഖലയില്‍ നിന്ന് ഹൂത്തികള്‍ പിന്‍മാറിയിട്ടുണ്ട്. എന്നാല്‍ ഇത് വിജയമായി കാണേണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂത്തികളും അറിയിച്ചു.

  ഹൂത്തികള്‍ വിജയിക്കും

  ഹൂത്തികള്‍ വിജയിക്കും

  സൗദി സഖ്യസേനയിലെ പ്രധാന ജിസിസി രാജ്യമാണ് യുഎഇ. കൂടാതെ യമനിലെ ചില പ്രാദേശിക സംഘങ്ങളും സൗദിക്ക് വേണ്ടി പോരാടുന്നുണ്ട്. അമേരിക്കന്‍ സൈന്യം രഹസ്യമായി സഹായിക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. എന്ത് സംഭവിച്ചാലും ഹൂത്തികള്‍ വിജയം നേടുമെന്ന് അലി വിലായത്തി വ്യക്തമാക്കി.

  ഇറാന്‍ നേതാവിന്റെ വാക്കുകള്‍

  ഇറാന്‍ നേതാവിന്റെ വാക്കുകള്‍

  യമനിലെ പ്രധാന ശക്തിയാണ് ഹൂത്തികള്‍. മൂന്ന് വര്‍ഷമായി ഇവര്‍ക്കെതിരെ സൗദി സഖ്യം യുദ്ധം ചെയ്യുന്നു. ഇപ്പോഴും ഹൂത്തികളെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, ഹൂത്തികള്‍ മുമ്പത്തേക്കാള്‍ ശക്തരുമാണ്. യുദ്ധം തുടര്‍ന്നാണ് കൂടുതല്‍ തിരിച്ചടി സൗദിക്ക് നേരിടേണ്ടി വരും- വിലായത്തി പറഞ്ഞു.

  അമേരിക്കയില്‍ ചോദ്യമുയര്‍ന്നു

  അമേരിക്കയില്‍ ചോദ്യമുയര്‍ന്നു

  അതേസമയം, യമനില്‍ അമേരിക്കന്‍ സൈന്യത്തിന് എന്താണ് പങ്കെന്ന ചോദ്യവുമായി അമേരിക്കന്‍ പാര്‍ലമെന്റംഗങ്ങള്‍ രംഗത്തെത്തി. സെനറ്റര്‍മാരായ മൈക്ക് ലീയും ബെര്‍ണി സാന്‍ഡേഴുമാണ് പെന്റഗണിന് ഇക്കാര്യം ചോദിച്ച് കത്തയച്ചിരിക്കുന്നത്. അമേരിക്കയുടെ നീക്കം പരസ്യമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

   ശക്തമായ പോരാട്ടം

  ശക്തമായ പോരാട്ടം

  ശക്തമായ യുദ്ധത്തിനാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നീക്കം തുടങ്ങിയിരിക്കുന്നത്. യമനിലെ ഹുദൈദ തുറമുഖത്ത് നിന്ന് ഹൂത്തി വിമതരെ തുരത്താന്‍ ബോംബാക്രമണം തുടരുകയാണ്. യമനിലെ സര്‍ക്കാര്‍ സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കി സൗദിയുടെയും യുഎഇയുടെയും സൈന്യമാണ് വ്യോമാക്രമണം നടത്തുന്നത്.

  യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു

  യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു

  ഹൂത്തികളെ പരാജയപ്പെടുത്തണമെങ്കില്‍ ഹുദൈദ തുറമുഖം തിരിച്ചുപിടിക്കണം. രണ്ടര ലക്ഷം സാധാരണക്കാര്‍ തിങ്ങിത്താമസിക്കുന്ന വലിയ പ്രദേശമാണിത്. ശക്തമായ വ്യോമാക്രമണം മേഖലയില്‍ ആരംഭിച്ചതോടെ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഉറപ്പാണ്. ഹൂത്തി ആക്രമണത്തില്‍ യുഎഇയുടെ യുദ്ധക്കപ്പല്‍ തകരുകയും നാല് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ഹുദൈദയുടെ പ്രാധാന്യം

  ഹുദൈദയുടെ പ്രാധാന്യം

  യമനിലെ തന്ത്ര പ്രധാന മേഖലയാണ് ചെങ്കടല്‍ തീരത്തെ ഹുദൈദ തുറമുഖം. ഏറെ നാളായി ഈ പ്രദേശം ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്ക് ആയുധങ്ങളും മറ്റും എത്തുന്നത് ഈ തുറമുഖം വഴിയാണെന്നാണ് ആരോപണം. ഹുദൈദ തുറമുഖം വീണാല്‍ ഹൂത്തികളെ പരാജയപ്പെടുത്താമെന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍. ഹുദൈദ തുറമുഖത്തേക്ക് അത്ര വേഗത്തില്‍ ആക്രമണം നടത്താന്‍ സാധ്യമല്ല. കാരണം ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇവിടെയുള്ളത്.

   യുദ്ധക്കപ്പല്‍ തകര്‍ത്തു

  യുദ്ധക്കപ്പല്‍ തകര്‍ത്തു

  യമനില്‍ അറബ് സഖ്യസേന ഇടപെട്ടതിന് ശേഷം ഇത്രയും ശക്തമായ യുദ്ധം നടക്കുന്നത് ആദ്യമായിട്ടാണ്. പടിഞ്ഞാറന്‍ തീരത്ത് യുഎഇ സൈന്യത്തിന്റെ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്. ഇതിന് നേരെയാണ് ഹൂത്തികള്‍ ആക്രമണം നടത്തുന്നത്. യുദ്ധക്കപ്പലിന്റെ പല ഭാഗങ്ങളും തകര്‍ന്നതായി ഹൂത്തികള്‍ അവകാശപ്പെട്ടു. കരമാര്‍ഗം അറബ് സേനയുടെ ആക്രമണം ശക്തമാണ്. ഇതേ തുടര്‍ന്നാണ് ഹൂത്തികള്‍ വിമാനത്താവളത്തിന്റെ മേഖലയില്‍ നിന്ന് പിന്‍മാറിയത്.

  നിഖയ്‌ല യമന്‍ സൈന്യം തിരിച്ചുപിടിച്ചു

  നിഖയ്‌ല യമന്‍ സൈന്യം തിരിച്ചുപിടിച്ചു

  തലസ്ഥാനമായ സന്‍ആയുടെ 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഹുദൈദ. ഹുദൈദയിലെ തെക്കന്‍ ജില്ലയായ നിഖയ്‌ലയുടെ നിയന്ത്രണം യമന്‍ സൈന്യം പിടിച്ചെന്ന് അല്‍ അറബിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയും റെഡ്‌ക്രോസും ആക്രമണത്തില്‍ നിന്ന് പിന്‍മാറാന്‍ എല്ലാ വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടേക്കുള്ള വിദേശ സഹായമെത്തുന്ന തുറമുഖം കൂടിയാണ് ഹുദൈദ. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സഹായങ്ങള്‍ എത്തുന്നത് നിലച്ചിട്ടുണ്ട്.

  യോഗയിലും പുകഞ്ഞ് ബിഹാര്‍; ബിജെപിയെ അകറ്റി ജെഡിയു, അഭ്യാസം വീട്ടിനകത്ത് മതി!! സഖ്യമില്ലേ?

  ഖത്തര്‍ രാജകുടുംബത്തെ പറ്റിക്കാന്‍ സുനില്‍ കണ്ട വഴി; ഇമെയില്‍ വിലാസം കൈക്കലാക്കിയത് ഇങ്ങനെ...

  English summary
  Gulf war: Gulf war: IRAN SAYS SAUDI ARABIA WILL 'SUFFER MORE' OVER YEMEN WAR AS U.S. SENDS KUSHNER TO KINGDOM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more