കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ യുദ്ധത്തിന് തുടക്കം!! യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു, ഇറാന്റെ കൈ വെട്ടാന്‍ സൗദി സൈന്യം

Google Oneindia Malayalam News

Recommended Video

cmsvideo
ഇറാനെതിരെ സൗദി സൈന്യം | Oneindia Malayalam

റിയാദ്: ശക്തമായ യുദ്ധത്തിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നീക്കം തുടങ്ങി. യമനിലെ ഹുദൈദ തുറമുഖത്ത് നിന്ന് ഹൂത്തി വിമതരെ തുരത്താന്‍ ബോംബാക്രമണം ആരംഭിച്ചു. യമനിലെ സര്‍ക്കാര്‍ സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കി സൗദിയുടെയും യുഎഇയുടെയും സൈന്യമാണ് വ്യോമാക്രമണം നടത്തുന്നത്. ഇറാന്റെ കൈ വെട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൗദിയും മറ്റു അയല്‍രാജ്യങ്ങളും അംഗീകരിക്കുന്ന യമന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഹൂത്തികളെ പരാജയപ്പെടുത്തണമെങ്കില്‍ ഹുദൈദ തുറമുഖം തിരിച്ചുപിടിക്കണം. രണ്ടര ലക്ഷം സാധാരണക്കാര്‍ തിങ്ങിത്താമസിക്കുന്ന വലിയ പ്രദേശമാണിത്. ശക്തമായ വ്യോമാക്രമണം മേഖലയില്‍ ആരംഭിച്ചതോടെ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഉറപ്പാണ്. യുഎഇയുടെ യുദ്ധക്കപ്പല്‍ തകരുകയും നാല് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരങ്ങള്‍ ഇങ്ങനെ...

 ഹുദൈദ തുറമുഖം വീണാല്‍

ഹുദൈദ തുറമുഖം വീണാല്‍

യമനിലെ തന്ത്ര പ്രധാന മേഖലയാണ് ചെങ്കടല്‍ തീരത്തെ ഹുദൈദ തുറമുഖം. ഏറെ നാളായി ഈ പ്രദേശം ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്ക് ആയുധങ്ങളും മറ്റും എത്തുന്നത് ഈ തുറമുഖം വഴിയാണെന്നാണ് ആരോപണം. ഹുദൈദ തുറമുഖം വീണാല്‍ ഹൂത്തികളെ പരാജയപ്പെടുത്താമെന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍.

കൂട്ടക്കൊല നടക്കും

കൂട്ടക്കൊല നടക്കും

ഹുദൈദ തുറമുഖത്തേക്ക് അത്ര വേഗത്തില്‍ ആക്രമണം നടത്താന്‍ സാധ്യമല്ല. കാരണം പ്രദേശം ഹൂത്തികളുടെ നിയന്ത്രണത്തിലാണെങ്കിലും സാധാരണക്കാര്‍ തിങ്ങി താമസിക്കുന്ന സ്ഥലമാണിത്. ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇവിടെയുള്ളത്. ആക്രമണം തുടങ്ങരുതെന്നും കൂട്ടക്കൊലയായിരിക്കും ഫലമെന്നും ഐക്യരാഷ്ട്രസഭ സൗദി സഖ്യസേനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുഎഇയുടെ അന്ത്യശാസനം

യുഎഇയുടെ അന്ത്യശാസനം

ചൊവ്വാഴ്ചക്കകം തുറമുഖത്തിന്റെ നിയന്ത്രണം കൈമാറണമെന്ന് യുഎഇ സൈന്യം ഹൂത്തികളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച കഴിഞ്ഞാല്‍ ആക്രമണം തുടങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഹൂത്തികള്‍ മുന്നറിയിപ്പ് നിരസിക്കുകയായിരുന്നു. ഇതോടെയാണ് ബുധനാഴ്ച മുതല്‍ ആക്രമണം തുടങ്ങിയത്.

ശക്തമായ വ്യോമാക്രമണം

ശക്തമായ വ്യോമാക്രമണം

ഹൂദൈദ തുറമുഖം വിട്ടുപോകില്ലെന്നാണ് ഹൂത്തികളുടെ നിലപാട്. ഹുദൈദയിലെ വിമാനത്താവളത്തിന്റെ തെക്കു ഭാഗത്ത് നിന്ന് യുഎഇ സൈന്യം ആക്രമണം ശക്തമാക്കിയെന്നാണ് അല്‍ മസ്ദര്‍ ചാനലിന്റെ റിപ്പോര്‍ട്ട്. വിമാനത്താവളത്തോട് ചേര്‍ന്ന പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. വ്യോമാക്രമണം തുടരുന്നുണ്ടെന്ന് ഹൂത്തികള്‍ അറിയിച്ചു.

യുഎഇ യുദ്ധക്കപ്പല്‍ തകര്‍ത്തു

യുഎഇ യുദ്ധക്കപ്പല്‍ തകര്‍ത്തു

യമനില്‍ അറബ് സഖ്യസേന ഇടപെട്ടതിന് ശേഷം ഇത്രയും ശക്തമായ യുദ്ധം നടക്കുന്നത് ആദ്യമായിട്ടാണ്. പടിഞ്ഞാറന്‍ തീരത്ത് യുഎഇ സൈന്യത്തിന്റെ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്. ഇതിന് നേരെയാണ് ഹൂത്തികള്‍ ആക്രമണം നടത്തുന്നത്. യുദ്ധക്കപ്പലിന്റെ പല ഭാഗങ്ങളും തകര്‍ന്നതായി ഹൂത്തികള്‍ അവകാശപ്പെട്ടു.

അമേരിക്കന്‍ ചാരന്‍മാര്‍

അമേരിക്കന്‍ ചാരന്‍മാര്‍

യുഎഇയുടെ യുദ്ധക്കപ്പലിന് തീപ്പിടിച്ചു. ഇതില്‍ നിന്ന് സൈനികരെ രക്ഷിക്കാന്‍ സൗദി സഖ്യത്തിന്റെ ഹെലികോപ്റ്ററുകളൈത്തി. തിരിച്ചടി ശക്തമായ പശ്ചാത്തലത്തില്‍ യുഎഇയുടെ മറ്റൊരു യുദ്ധക്കപ്പല്‍ പ്രദേശത്ത് നിന്ന് പിന്‍മാറിയെന്നും ഹൂത്തികള്‍ പറയുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണ സൗദി സഖ്യത്തിനുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ അമേരിക്കന്‍ ചാരന്‍മാന്‍ യമനിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നാണ് പത്രം പറയുന്നത്.

നാല് യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു

നാല് യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു

സൗദി സഖ്യസേനയ്ക്ക് ആക്രമണത്തിന്റെ ആദ്യ ദിവസം തുറമുഖത്തേക്ക് എത്താന്‍ സാധിച്ചില്ല. നാല് യുഎഇ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. യമനിലേക്ക് വിദേശികള്‍ക്ക് എത്താന്‍ സാധിക്കുന്ന പ്രധാന കടല്‍ മാര്‍ഗമാണ് ഹുദൈദ തുറമുഖം.

യമന്‍ സര്‍ക്കാര്‍ പറയുന്നത്

യമന്‍ സര്‍ക്കാര്‍ പറയുന്നത്

സമാധാനമാണ് തങ്ങള്‍ ഇതുവരെ ആഗ്രഹിച്ചതെന്നും എന്നാല്‍ ഹൂത്തികള്‍ പിന്‍മാറാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആക്രമണം തുടങ്ങുകയായിരുന്നുവെന്നും യമന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. യമനിന്റെ അധികാരം തിരിച്ചുപിടിക്കുന്നതിന് ഹുദൈദ മോചിപ്പിക്കണമെന്നും ഇറാന്റെ അജണ്ട തകര്‍ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇറാന്റെ കൈവെട്ടും

ഇറാന്റെ കൈവെട്ടും

ഹൂത്തി വിമതരെ തുരത്തും, ബാബ് അല്‍ മന്‍ദബ് കടലിടുക്ക് സുരക്ഷിതമാക്കും, മേഖലയില്‍ അനാവശ്യമായി ഇടപെടുന്ന ഇറാന്റെ കൈവെട്ടും എന്നിവയാണ് തങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്ന് യമന്‍ സര്‍ക്കാര്‍ പറയുന്നു. യമന്‍ തലസ്ഥാനം സന്‍ആയാണ്. ഇവിടെ ഭരിക്കുന്നത് ഹൂത്തികളാണ്. ഹൂത്തികള്‍ ഇവിടെ എത്തിയതോടെ സര്‍ക്കാര്‍ ഏദന്‍ നഗരത്തിലേക്ക് പിന്‍മാറിയിരുന്നു.

നിഖയ്‌ല യമന്‍ സൈന്യം പിടിച്ചു

നിഖയ്‌ല യമന്‍ സൈന്യം പിടിച്ചു

സന്‍ആയുടെ 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഹുദൈദ. ഹുദൈദയിലെ തെക്കന്‍ ജില്ലയായ നിഖയ്‌ലയുടെ നിയന്ത്രണം യമന്‍ സൈന്യം പിടിച്ചെന്ന് അല്‍ അറബിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയും റെഡ്‌ക്രോസും ആക്രമണത്തില്‍ നിന്ന് പിന്‍മാറാന്‍ എല്ലാ വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സഹായങ്ങള്‍ നിലച്ചു

സഹായങ്ങള്‍ നിലച്ചു

ഹുദൈദയിലും പരിസരങ്ങളിലുമായി ആറ് ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്. ഒട്ടേറെ ഹൂത്തി വിമതരും ഇതില്‍പ്പെടും. ആക്രമണം തുടങ്ങിയാല്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും അപായം സംഭവിക്കുമെന്നാണ് യുഎന്നിന്റെ വിലയിരുത്തല്‍. ലോകത്തെ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടേക്കുള്ള വിദേശ സഹായമെത്തുന്ന തുറമുഖം കൂടിയാണ് ഹുദൈദ. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സഹായങ്ങള്‍ എത്തുന്നത് നിലച്ചിട്ടുണ്ട്.

English summary
Gulf war: Saudi Arabia, UAE, launch attack on Yemen's port city of Hudaida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X