കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെതിരെ ആയുധമെടുത്ത ജോര്‍ദാനും ഭീതിയില്‍, ഐഎസ് അനുഭാവികളെക്കൊണ്ട് പൊറുതിമുട്ടി

Google Oneindia Malayalam News

അമാന്‍: ഐസിസിനെതിരെ ആയുധമെടുത്ത രാജ്യമാണ് ജോര്‍ദാന്‍. അതിന് പലപ്പോഴും വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. രാജ്യത്തിനകത്ത് തന്നെ തീവ്രവാദികളെ നേരിടേണ്ട അവസ്ഥയിലാണ് ജോര്‍ദാന്‍ ഇപ്പോള്‍. സൈന്യവും തീവ്രവാദികളും തമ്മില്‍ ഉണ്ടായ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.

ജോര്‍ദാനിലെ ഇര്‍ബിദില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. ഐസിസ് അനുഭാവികളാണ് ജോര്‍ദാനില്‍ ആക്രമണങ്ങള്‍ അഴിച്ച് വിടുന്നത്. ഇത്തരമൊരു സംഘടനയാണ് ഇര്‍ബിദില്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചിരുന്നു സൈന്യത്തിന് നേരെ വെടിവച്ചത്.

ISIS

സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ ്‌വിവരം. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി ഇതുവരേയും ലഭിച്ചിട്ടില്ല. പലയിടത്തും പൊതുനിരത്തുകളില്‍ പോലും കലാപകാരികള്‍ ആക്രമണം അഴിച്ച് വിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ജോര്‍ദാനില്‍ നിന്നും പ്രചരിയ്ക്കുന്നുണ്ട്. ഐസിസ് അനുഭാവികളാണ് ജോര്‍ദാന്‍ ഭരണകൂടത്തിന് തലവേദനയായി മാറുന്നത്.

English summary
Gun battles in Jordan raids reportedly targeting militants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X