ടെക്സാസിലെ പള്ളിയില്‍ വെടിവെപ്പ്, 27 പേര് കൊല്ലപ്പെട്ടു
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 27 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ പള്ളിയിലെത്തിയ തോക്കുധാരി വിവേചനരഹിതമായി വെടിവെയ്ക്കുകയായിരുന്നു. വില്‍സണ്‍ കൗണ്ടിയിലെ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് സംഭവം. ആളുകളെ വെടിവെച്ചു കൊന്നതിനു ശേഷം അക്രമി സ്വയം വെടിവെച്ചു മരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 11.30ഓടെയാണ് ആക്രമണമുണ്ടായത്. ടെക്സാസില്‍ ഇതുവരെയുണ്ടായതില്‍ വെച്ചേറ്റവും വലിയ ആക്രമണമാണിതെന്ന് ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു. 1991ല്‍ ആള്‍കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് 23 പേര് കൊല്ലപ്പെട്ടിരുന്നു. പളളിയിലുണ്ടായിരുന്ന 26 പേരാണ് കൊല്ലപ്പെട്ടത്. അക്രമിയടക്കമാണ് 27 പേരെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഡെവിന് പി കെല്ലി എന്നയാളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. സംഭവസമയത്ത് 70ഓളം പേര് പള്ളിയിലുണ്ടായിരുന്നു. പള്ളിയില്‍ നിന്നും കാറില്‍ കയറി രക്ഷപ്പെട്ട കെല്ലിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പോലിസ് റിപ്പോര്‍ട്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications